Latest News

വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും;സീമ ജി നായര്‍ക്കൊപ്പം ഐസിയുവില്‍ നിന്നുള്ള ചിത്രം പങ്ക് വച്ചതിന് വ്യാപക വിമര്‍ശനം; രോഷത്തോടെ മറുപടി നല്‍കി രേണു;എല്ലാം നിര്‍ത്താം, മനസ്സമാധാനമാണ് വലുത് എന്ന് കുറി്ച്ച് സീമാ ജി നായരും

Malayalilife
 വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും;സീമ ജി നായര്‍ക്കൊപ്പം ഐസിയുവില്‍ നിന്നുള്ള ചിത്രം പങ്ക് വച്ചതിന് വ്യാപക വിമര്‍ശനം; രോഷത്തോടെ മറുപടി നല്‍കി രേണു;എല്ലാം നിര്‍ത്താം, മനസ്സമാധാനമാണ് വലുത് എന്ന് കുറി്ച്ച് സീമാ ജി നായരും

രേണു സുധിക്കെപ്പം സീമ ജി നായര്‍ ഐസിയുവില്‍ എന്ന ക്യാംപ്ഷനോടെ കഴിഞ്ഞ ദിവസം ഇരുവരുടെയും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഐസിയുവില്‍ ആരെയാണ് കയറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമില്ല വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇക്കാര്യത്തിലിപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. സീമ ജി നായര്‍ തന്നെ കാണാന്‍ വന്നുവെന്നത് ശരിയാണെന്നും എന്നാല്‍ ഐസിയുവില്‍ കയറിയിട്ടില്ലെന്നും പറഞ്ഞ രേണു സുധി, താന്‍ ഷെയര്‍ ചെയ്തത് എഐ ഫോട്ടോ ആയിരുന്നുവെന്നും പറഞ്ഞു.

'എന്റെ ഒരു ഫ്രണ്ട് അന്‍ഷാദ് എന്ന് പറയുന്നവര്‍ ഒരു വീഡിയോ ഇട്ടിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. സീമി ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നു എന്നത് ശരിയാണ്. എന്നെ കാണാന്‍ ഐസിയുവിയില്‍ കയറിയിട്ടുമില്ല, എന്നെ നേരിട്ട് കണ്ടിട്ടുമില്ല. വീഡിയോ കോളിലാണ് ചേച്ചിയെ എനിക്ക് കാണിച്ച് തന്നത്. ഞാന്‍ ഷെയര്‍ ചെയ്ത ഫോട്ടോ എഐ ആണ്. ബുദ്ധിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അത് മനസിലാകും. 

ഞങ്ങള്‍ക്ക് നേരിട്ട് കാണാന്‍ പറ്റാത്തത് കൊണ്ട് ആ ഫോട്ടോ എന്റെ സുഹൃത്തുക്കളെ കൊണ്ട് ചെയ്യിച്ചതാണ്. എല്ലാവര്‍ക്കും അത് എഐ ആണെന്ന് അറിയാം. വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രെസ് ആണ് ഐസിയുവില്‍ ഇടുന്നത്. ആരേയും അങ്ങോട്ടേയ്ക്ക് കയറ്റത്തുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നഴ്‌സുമാര്‍ വിളിക്കുമ്പോഴാണ് എന്റെ ചേച്ചി വരുന്നത്', എന്നായിരുന്നു രേണുവിന്റെ പ്രതികരണം.


'എനിക്ക് സഹായം ചെയ്യുന്നവരെയും എന്നെ വന്ന് കാണുന്നവരേയും ഇങ്ങനെ ക്രൂശിക്കരുത്. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ കാന്‍സര്‍ ആണെന്നൊന്നും നിങ്ങള്‍ നോക്കണ്ട. എന്നോട് വിരോധമുള്ളവര്‍ വന്ന് എന്നെ കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയിട്ട് എനിക്ക് മരിക്കാന്‍ പറ്റില്ല. നിങ്ങളങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്', എന്നും രേണു സുധി കൂട്ടിച്ചേര്‍ത്തു

സോഷ്യലിടത്തില്‍ വ്യാപകമായി ഈ ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സീമ ജീ നായര്‍ നടത്തിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്.

നല്ലത് എന്ന് വിചാരിച്ചു ചെയ്യുന്നത് തെറ്റായി മാറുന്നു. .എന്റെ മുന്നില്‍ എന്ത് ചെയ്ത് കൊടുക്കുമ്പോളും നല്ലതാകണം എന്ന് കരുതി ചെയ്യുന്നു..അത് പബ്ലിസിറ്റിക്ക്വേണ്ടിയോ, പ്രശസ്തിക്കോ അല്ല. .അങ്ങനെയെങ്കില്‍ ഒരാള്‍ക്ക് എന്തേലും ചെയ്യുന്നതിന് മുന്നേ PR വര്‍ക്ക് തുടങ്ങണം, ഇത് പലപ്പോളും അവസാന നിമിഷം ആകും കൂടെയുള്ളവര്‍ പോലും അറിയുന്നത്, പക്ഷെ എന്തോ, നമ്മള്‍ ഒന്ന് വിചാരിക്കുന്നു..നടക്കുന്നത് മറ്റൊന്നും. .എനിക്ക് പ്രശ്‌നങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല ഞാന്‍ സോഷ്യല്‍ വര്‍ക്കിന് ഇറങ്ങിപുറപ്പെടുന്നത്, ഞാന്‍ വഴി ആര്‍ക്കെങ്കിലുമൊക്കെ എന്തെങ്കിലും സഹായം കിട്ടട്ടെയെന്നു മാത്രം കരുതിയിട്ടാണ്...എല്ലാം നിര്‍ത്താം മനസ്സമാധാനം ആണ് വലുത്-സീമ ജി നായരുടെ കുറിപ്പിങ്ങനെ.

Read more topics: # രേണു സുധി,#
Renu Sudhi responds criticism Seema g nair

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES