Latest News

എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ചിന്താശേഷിയില്ലാത്ത ഒരാളായി ജീവിക്കാന്‍ പറ്റില്ല; അദ്ദേഹം വളരെ നല്ല മനുഷ്യന്‍; എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ വേറെയാണ്;ഫൈറ്റ് ചെയ്യാന്‍ നോക്കിയപ്പോഴെല്ലാം കൂടുതല്‍ വഷളായി; നമ്മള്‍ ഒന്ന് എന്ന സംഭവം കിട്ടിയില്ല; വേര്‍പിരിയലിനെ കുറിച്ച് മനസ്സ് തുറന്ന് ഗൗരി കൃഷ്ണ

Malayalilife
എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ചിന്താശേഷിയില്ലാത്ത ഒരാളായി ജീവിക്കാന്‍ പറ്റില്ല; അദ്ദേഹം വളരെ നല്ല മനുഷ്യന്‍; എന്നാല്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ വേറെയാണ്;ഫൈറ്റ് ചെയ്യാന്‍ നോക്കിയപ്പോഴെല്ലാം കൂടുതല്‍ വഷളായി; നമ്മള്‍ ഒന്ന് എന്ന സംഭവം കിട്ടിയില്ല; വേര്‍പിരിയലിനെ കുറിച്ച് മനസ്സ് തുറന്ന് ഗൗരി കൃഷ്ണ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയനടിയായ ഗൗരി കൃഷ്ണന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. വേര്‍പിരിയലിനുശേഷം ജീവിതം വീണ്ടും റീസ്റ്റാര്‍ട്ട് ചെയ്ത് എടുത്തത് എങ്ങനെയാണെന്നും താരം വ്‌ലോഗുകളിലൂടെ പങ്കുവെച്ചിരുന്നു.

അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണന്‍ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകന്‍ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. ഇപ്പോള്‍ നല്കിയ അഭിമുഖത്തിലൂടെ വേര്‍പിരിയലിന് പിന്നിലെ കാരണങ്ങള്‍ നടി വ്യക്തമാക്കിയിരിക്കുകയാണ്.

തനിക്ക് ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് തിരിച്ചറിയാന്‍ ദാമ്പത്യജീവിതം സഹായിച്ചുവെന്ന് ഗൗരി പറയുന്നു. മനോജ് വളരെ നല്ലൊരു മനുഷ്യനാണെന്നും എന്നാല്‍ ഇരുവര്‍ക്കുമുള്ള താല്‍പര്യങ്ങളും സങ്കല്‍പ്പങ്ങളും വ്യത്യസ്തമായിരുന്നുവെന്നും താരം വ്യക്തമാക്കി. പുറത്തുപോകാനോ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനോ ആഗ്രഹിക്കാത്ത തനിക്ക് കുടുംബത്തോടൊപ്പമുള്ള സമയം (ഫാമിലി ടൈം) വളരെ പ്രധാനമായിരുന്നു. എന്നാല്‍ അത് തനിക്ക് ലഭിച്ചില്ലെന്നും, അതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഗൗരി കൂട്ടിച്ചേര്‍ത്തു.

 ഓരോ വ്യക്തിക്കും അവരുടേതായ ശരികളും ഇഷ്ടങ്ങളുമുണ്ടെന്നും, അത് മനസ്സിലാക്കി പരസ്പരം മാറി കൊടുക്കുകയാണ് വേണ്ടതെന്നും നടി അഭിപ്രായപ്പെട്ടു. ബന്ധം വഷളാക്കി നശിപ്പിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. മാസത്തില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും ഒരുമിച്ച് ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അത് പോലും ലഭിക്കാതെ വന്നപ്പോള്‍ ആ ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നി. പങ്കാളിയുടെ സാന്നിധ്യമാണ് തനിക്ക് പ്രധാനം, അല്ലാതെ 'മാരീഡ്' എന്നൊരു സ്റ്റാറ്റസ് മാത്രം കൊണ്ടുനടക്കുന്നതില്‍ കാര്യമില്ലെന്നും ഗൗരി കൃഷ്ണന്‍ വ്യക്തമാക്കി. 

ഈ വിഷയത്തില്‍ ഭഗവാനെ ഞാന്‍ എങ്ങനെ പഴിചാരും?. എനിക്ക് ഈ ബന്ധത്തില്‍ നിന്നും ആദ്യമെ ഇറങ്ങി പോരാമായിരുന്നല്ലോ. ഞാന്‍ അല്ലേ അത് ചെയ്യാതിരുന്നത്. കല്യാണം എന്റെ തീരുമാനമായിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെയല്ലേ അതില്‍ നിന്നും പുറത്ത് വരേണ്ടത്. അതുകൊണ്ട് തന്നെ ദൈവത്തോട് പരാതി പറയുകയോ പഴിചാരുകയോ ചെയ്തിട്ടില്ല. ചിലര്‍ സിംപതിയോടെ എന്നെ നോക്കുന്നത് കാണാം. അത് എന്തിനാണെന്ന് എനിക്ക് മനസിലായിട്ടില്ല.

ഞാന്‍ ഭഗവാനോട് നന്ദി പറയും. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായത് ദാമ്പത്യ ജീവിതത്തിലൂടെയാണ്. എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ചിന്താശേഷിയില്ലാത്ത ഒരാളായി എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്നത് എനിക്ക് ഉറപ്പാണ്. അതുകൊണ്ട് ഇനി ഒരു ജീവിതം തെരഞ്ഞെടുക്കുമ്പോള്‍ ഇതൊക്കെ നോക്കി മാത്രമെ ചൂസ് ചെയ്യൂ. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി.

സെല്‍ഫ് റിയലൈസേഷന്‍ ഉണ്ടായി. പിന്നെ ലൈഫ് എപ്പോഴും സ്മൂത്തായിരിക്കില്ലല്ലോ. പ്രശ്‌നങ്ങള്‍ ഇല്ലാതായാകണമെങ്കില്‍ നമ്മള്‍ മരിച്ച് പോകണം. ഭഗവാന്‍ എനിക്കൊപ്പം ഉള്ളതുകൊണ്ടാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഓടരുത്. നിന്ന് അതിനെ അനുഭവിച്ച് മറികടക്കണം. ആരെയും ഞാന്‍ കുറ്റപ്പെടുത്തില്ല. അവരെ അവരുടെ ഇഷ്ടത്തിന് വിടുക. മറ്റൊരാള്‍ നമ്മളെ ദ്രോഹിക്കാന്‍ നിന്ന് കൊടുക്കാതിരിക്കുക.

പങ്കാളിയില്‍ നിന്ന് മാത്രമല്ല മാതാപിതാക്കളില്‍ നിന്ന് പോലും ഒന്നും പ്രതീക്ഷിക്കരുത്. മക്കളില്‍ നിന്നും തീരെ പ്രതീക്ഷിക്കരുത്. സ്‌നേഹിച്ചാല്‍ വേദനയും ദുഖങ്ങളും ബോണസാണ്. അദ്ദേഹം (മുന്‍ ഭര്‍ത്താവ്) വളരെ നല്ലൊരു മനുഷ്യനാണ്. അതില്‍ എനിക്ക് തര്‍ക്കവുമില്ല. പക്ഷെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ വേറെയാണ്. എന്നെ ഇങ്ങനെ തന്നെ ഇഷ്ടപ്പെടണമെന്ന് എനിക്ക് വാശിപിടിക്കാന്‍ പറ്റില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ശരികളും താല്‍പര്യങ്ങളുമുണ്ട്.

ഫൈറ്റ് ചെയ്യാന്‍ നോക്കിയപ്പോഴെല്ലാം അത് കൂടുതല്‍ വഷളായി. അത് എനിക്ക് വേണ്ട. ആ ബന്ധം നശിപ്പിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു ഫാമിലി വേണമെന്ന അതിയായ ആ?ഗ്രത്തോടെയാണ് ഞാന്‍ കല്യാണം കഴിച്ചത്. ആരും എന്നെ നിര്‍ബന്ധിച്ചിട്ടുമില്ല. ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ് എന്നാണ് മാതാപിതാക്കളോട് പറഞ്ഞത്.

അല്ലാതെ വിവാഹം കഴിച്ചോട്ടെയെന്ന് അനുവാദം ചോ?ദിക്കുക പോലുമല്ല ചെയ്തത്. ഒരു ഫാമിലി ബില്‍ഡ് ചെയ്യണം. എനിക്ക് എല്ലാം ഒന്നിച്ച് ചെയ്യണം. കുറച്ച് സമയം എനിക്ക് ഒന്നിച്ച് വേണം. പുറത്ത് പോവുകയോ ഫ്രണ്ട്‌സിനൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാത്ത ആളായതുകൊണ്ടാകും. ഫാമിലി ടൈം എനിക്ക് വളരെ ഇംപോര്‍ട്ടന്റാണ്. പക്ഷെ അത് എനിക്ക് കിട്ടിയില്ല. നമ്മള്‍ ഒന്ന് എന്ന സംഭവം എനിക്ക് കിട്ടിയില്ല. അത് അദ്ദേഹത്തിന്റെ തെറ്റല്ല.

ഓരോ വ്യക്തിയും ഓരോ രീതിയല്ലേ. അദ്ദേഹത്തിന് എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ ഇഷ്ടമാണ്. മാസത്തില്‍ രണ്ടോ, മൂന്നോ ദിവസമെങ്കിലും ഒരുമിച്ച് ചിലവഴിക്കാന്‍ കിട്ടിയാല്‍ ഞാന്‍ ഹാപ്പിയാണ്. അത് പോലും കിട്ടാതെ വരുമ്പോള്‍ ആ ബന്ധത്തില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല. ആ വ്യക്തിയേയും ആ വ്യക്തിയുടെ പ്രസന്‍സും എനിക്ക് വേണം എനിക്ക് മാത്രമായിട്ട് വേണം അല്ലാതെ മാരീഡ് എന്നൊരു സ്റ്റാറ്റസ് മാത്രമുള്ളതുകൊണ്ട് കാര്യമില്ലെന്നും ഗൗരി കൃഷ്ണന്‍ പറയുന്നു.

gowri krishnan about divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES