Latest News

ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യവും എപ്പോഴും നിനക്ക് വഴിവിളക്കാവട്ടെ'; വിസ്മയ മോഹന്‍ലാലിനെ പ്രശംസിച്ച് മാലാ പാര്‍വതി

Malayalilife
 ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യവും എപ്പോഴും നിനക്ക് വഴിവിളക്കാവട്ടെ'; വിസ്മയ മോഹന്‍ലാലിനെ പ്രശംസിച്ച് മാലാ പാര്‍വതി

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് പിന്തുണയറിയിക്കുകയും, തുടര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പതറാതെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത വിസ്മയ മോഹന്‍ലാലിനെ പ്രശംസിച്ച് നടി മാലാ പാര്‍വതി. വിസ്മയയുടെ പുതിയ ചിത്രമായ 'തുടക്ക'ത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് മാലാ പാര്‍വതി താരത്തിന്റെ വ്യക്തമായ നിലപാടുകളെ അഭിനന്ദിച്ചത്. 

മാലാ പാര്‍വതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം: 

പിയപ്പെട്ട വിസ്മയയ്ക്ക്, 'തുടക്ക'ത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നിന്റെ ശാന്തമായ കരുത്തും, ലാളിത്യവും, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനുള്ള ധൈര്യവും തികച്ചും പ്രശംസനീയമാണ്. മുന്നോട്ടുള്ള യാത്രയില്‍ ഇവ എപ്പോഴും നിനക്ക് വഴിവിളക്കാവട്ടെ. സിനിമാലോകത്തെ നിന്റെ യാത്ര അര്‍ഥവത്തായ കഥാപാത്രങ്ങളും, നല്ല മനുഷ്യരും, നീ അര്‍ഹിക്കുന്ന എല്ലാ വിജയങ്ങളും കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ദൈവം നിനക്കായി ശരിയായ വഴികള്‍ തുറന്നുതരട്ടെ, ഓരോ കാലടിവെപ്പിലും നിന്നെ കാത്തുസൂക്ഷിക്കുകയും, ദീര്‍ഘവും സംതൃപ്തവും മനോഹരവുമായ ഒരു ചലച്ചിത്രജീവിതം പ്രധാനം ചെയ്യുകയും ചെയ്യട്ടെ. എല്ലാറ്റിനുമുപരി, നീ എപ്പോഴും നിന്റെ യഥാര്‍ത്ഥ വ്യക്തിത്വം കാത്തുസൂക്ഷിക്കട്ടെ, അതാണ് ഏറ്റവും വലിയ അനുഗ്രഹം. എല്ലാ സ്‌നേഹത്തോടും പ്രാര്‍ത്ഥനകളോടും ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളോടും കൂടി, മാലാ പാര്‍വതി,'' എന്നാണ് താരം കുറിച്ചത്. 

ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചതിന് പിന്നാലെ, വിസ്മയ രാഷ്ട്രീയമായ അറിവില്ലാതെയാണ് അഭിപ്രായം പറഞ്ഞതെന്നാരോപിച്ച് മേജര്‍ രവി രംഗത്തെത്തിയിരുന്നു. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്ന വിസ്മയ, ജനാധിപത്യ രാജ്യത്തില്‍ ചോദ്യം ചെയ്യാനും ശബ്ദമുയര്‍ത്താനും എല്ലാവര്‍ക്കും അവകാശമുണ്ടെന്നും, നാളെ ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും ഇത്തരം നടപടികളോട് തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കുകയുണ്ടായി.

mala parvathy praises the vismaya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES