Latest News

ഇത് ഞങ്ങടെ അണ്ണനാ...'; ചാക്കോച്ചനെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി മിടുക്കന്റെ സ്‌നേഹപ്രകടനം; കണ്ണ് നിറഞ്ഞ് നടനും; മനംനിറയ്ക്കുന്ന കാഴ്ചയെന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

Malayalilife
 ഇത് ഞങ്ങടെ അണ്ണനാ...'; ചാക്കോച്ചനെ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി മിടുക്കന്റെ സ്‌നേഹപ്രകടനം; കണ്ണ് നിറഞ്ഞ് നടനും; മനംനിറയ്ക്കുന്ന കാഴ്ചയെന്ന് നെറ്റിസണ്‍സ്; വീഡിയോ വൈറല്‍

കുഞ്ചാക്കോ ബോബനെ വേദിയില്‍ വെച്ച് കെട്ടിപ്പിടിച്ച് ഉമ്മ നല്‍കിയ കൊച്ചുകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ 'ഓപ്പറേഷന്‍ തൂഫാന്‍' എന്ന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് ഈ മനോഹരമായ കാഴ്ച അരങ്ങേറിയത്. ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു താരം. 

ആദ്യം വേദിയിലേക്ക് എത്തിയ കുട്ടി ചാക്കോച്ചന് റോസാപ്പൂ നല്‍കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം വീണ്ടും അപ്രതീക്ഷിതമായി ഓടിവന്ന് കുഞ്ചാക്കോ ബോബനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സദസ്സിലുള്ളവരോടായി 'ഇത് ഞങ്ങടെ അണ്ണനാ...' എന്ന് ബാലന്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്തു. ഇരുവരും ഒന്നിച്ചുള്ള ഈ നിഷ്‌കളങ്കമായ സ്‌നേഹപ്രകടനത്തിന്റെ വീഡിയോ ഇതിനോടകം സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

പിന്നീട് കെവിന്‍ എന്ന കുഞ്ഞ് ആരാധകനെ ചാക്കോച്ചന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ വെച്ച് ചാക്കോച്ചനെ കെട്ടിപ്പിടിച്ചിരിക്കുന്ന കെവിനെ ആണ് വിഡിയോയില്‍ കാണാനാവുക. 'കളങ്കമില്ലാത്ത സ്‌നേഹം', 'ഇതാണ് യഥാര്‍ത്ഥ മനുഷ്യ സ്‌നേഹം'- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

പരിപാടിയുടെ ഉദ്ഘാടകനായെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും സംസാരിച്ചാണ് കുട്ടി വേദിയില്‍ നിന്നും മടങ്ങിയത്. കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' എന്ന സിനിമയുടെ പ്രചാരണാര്‍ത്ഥമാണ് ചാക്കോച്ചന്‍ ഈ ചടങ്ങിനെത്തിയത്. ചിത്രത്തിലെ താരത്തിന്റെ മികച്ച പെര്‍ഫോമന്‍സിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

 

kunchacko boban emotional video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES