Latest News

പോയിസ് ഗാര്‍ഡനില്‍ ജയലളിതയുടെ അയല്‍ക്കാരാനായി താസമം്; ഒരു കാലത്ത് ഹിറ്റ് നായകന്‍; നടി ലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ്; ഒറ്റ സിനിമയിലൂടെ കടക്കാരനായി മാറിയ നടന്‍ മോഹന്‍ ശര്‍മ്മ മരുന്നിന് പോലും കാശില്ലാതെ വൃദ്ധസദനത്തില്‍; മലയാളത്തിലെ പ്രണയനായകനായി തിളങ്ങിയ നടന്റെ ജീവിതം ചര്‍ച്ചയാകുമ്പോള്‍

Malayalilife
 പോയിസ് ഗാര്‍ഡനില്‍ ജയലളിതയുടെ അയല്‍ക്കാരാനായി താസമം്; ഒരു കാലത്ത് ഹിറ്റ് നായകന്‍; നടി ലക്ഷ്മിയുടെ മുന്‍ ഭര്‍ത്താവ്; ഒറ്റ സിനിമയിലൂടെ കടക്കാരനായി മാറിയ നടന്‍ മോഹന്‍ ശര്‍മ്മ മരുന്നിന് പോലും കാശില്ലാതെ വൃദ്ധസദനത്തില്‍; മലയാളത്തിലെ പ്രണയനായകനായി തിളങ്ങിയ നടന്റെ ജീവിതം ചര്‍ച്ചയാകുമ്പോള്‍

ഒരുകാലത്ത് മലയാള സിനിമയുടെ പ്രണയ നായകനായിരുന്നു നടന്‍ മോഹന്‍ ശര്‍മ..മുന്‍നിര നായകനായി തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം തിളങ്ങി നിന്ന നടന്റെ ജീവിതം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. നാല്‍പതോളം മലയാള സിനിമയില്‍ അഭിനയിച്ച മോഹന്‍ സിനിമ നിര്‍മാതാവും സംവിധായകനുമായി തിളഭങ്ങിയെങ്കിലും ഇപ്പോള്‍ വൃദ്ധസേവാശ്രമത്തില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്.ചെന്നൈ തിരുവള്ളൂര്‍ നന്ദിയമ്പാക്കത്തെ വൃദ്ധ സേവാശ്രമത്തില്‍ കഴിയുന്ന മോഹന്‍ ജീവിതം തള്ളിനീക്കാന്‍ സഹായം തേടുന്ന വാര്‍ത്തയും പുറത്ത് വരുമ്പോള്‍ നടന്റെ ജീവിതവും ചര്‍ച്ചയാകുകയാണ്.

മലയാളത്തിലെ പ്രണയ നായകനായി തിളങ്ങിയ മോഹന്‍ ഒരുകാലത്ത് തിരക്കേറിയ താരമായിരുന്നു.നടനായി മാത്രമല്ല നിര്‍മ്മാതാവായും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഭാഷകളിലായി നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. നായകനും വില്ലനും സഹനടനുമെല്ലാമായി ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തു. അതിനിടയില്‍ തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ ഒരുകൈ പയറ്റി.

നാല്‍പതോളം മലയാള സിനിമയില്‍ അഭിനയിച്ച മോഹന്‍,ജീവിതം ജീവിച്ചു തീര്‍ക്കാനുള്ള ബദ്ധപ്പാടിലാണ്. സിനിമ നിര്‍മാണം ജീവിതം തകര്‍ത്തു, രോഗം പിടിപ്പെട്ടു. കാലിന് ഗുരുതര ശസ്ത്രക്രിയയും വേണ്ടി വന്നു. അങ്ങനെ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടു മോഹന്‍ പറയുന്നു.മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ, ഒറ്റപ്പെട്ട് ജീവിക്കുകയാണ് മോഹന്‍ ശര്‍മ്മയെന്നാണ് വിവരം. ചെന്നൈയില്‍ നിന്നും അമ്പത് കിലോമീറ്ററോളം അകലെയുള്ള ഒരു വൃദ്ധസദനത്തിലാണ് മോഹന്‍ ഏകനായി കഴിഞ്ഞ മൂന്ന് മാസത്തോളമായി കഴിഞ്ഞു വരുന്നത്. 

നിലവില്‍ മരുന്നിന് മാത്രം പ്രതിമാസം നാല്‍പതിനായിരത്തോളം രൂപ വേണ്ടിവരുന്ന സാഹചര്യമാണ്. വരുമാനവും നിലച്ചതോടെ ജീവിതം പ്രതിസന്ധിയിലായെന്ന് മോഹനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കള്‍ മുന്‍കൈയെടുത്താണ് അദ്ദേഹത്തെ വൃദ്ധാശ്രമത്തില്‍ എത്തിച്ചത്. ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ദിവസം സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായ സിദ്ധു പനയ്ക്കല്‍ മോഹനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അത് വലിയ രീതിയില്‍ വൈറലാവുകയും ചെയ്തു. മോഹന്‍ ശര്‍മ്മയുടെ അഭിമുഖം അടുത്തിടെ കണ്ടെന്നും അതില്‍ അദ്ദേഹം പറയുന്നുണ്ട് പോയിസ് ഗാര്‍ഡനില്‍ ജയലളിതാ മാഡത്തിന്റെ തൊട്ടടുത്ത വീടായിരുന്നു അദ്ദേഹത്തിന്റെതെന്നും സിദ്ധു പനയ്ക്കല്‍ പറയുന്നു.

ഒരു സിനിമയിലൂടെയാണ് അദ്ദേഹം കടക്കരനായതെന്നാണ് സിദ്ധു പനയ്ക്കല്‍ പറയുന്നത്. മലയാളത്തിലും തമിഴിലും എടുത്ത സിനിമയാണ് ഗ്രാമം, തമിഴില്‍ നമ്മ ഗ്രാമം. സിനിമയെടുക്കാന്‍ ഒന്നേകാല്‍ കോടി രൂപയോളം ബാങ്കില്‍ നിന്ന് ലോണ്‍ എടുക്കേണ്ടി വന്നുവെന്നും സിനിമ വിതരണത്തിന് എടുക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം തിയറ്ററിലേക്ക് അങ്ങോട്ട് പൈസകൊടുത്ത് റിലീസ് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം പറയുന്നു. 

ബാങ്കില്‍ ഒന്നേമുക്കാല്‍ കോടി രൂപയോളം കടമുണ്ടായിരുന്നുവെന്നും സാറ്റലൈറ്റിന് എന്ത് തുക വേണമെന്ന് ജയലളിത മാഡം ചോദിച്ചപ്പോള്‍ ഈ കാര്യങ്ങളൊക്കെ പറഞ്ഞ് ഒന്നേമുക്കാല്‍ കോടിയാണ് ആവശ്യപ്പെട്ടത് ബാധ്യത തീര്‍ക്കാനെന്നും സിദ്ധു പനയ്ക്കല്‍ പറയുന്നു. അത് ശരിയാക്കാമെന്ന് അവര്‍ പറഞ്ഞെങ്കിലും അപ്രതീക്ഷിതമായ അവരുടെ വേര്‍പാട് ഇതിനെയെല്ലാം തകിടം മറിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. അതേസമയം, മോഹന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് അടുത്തിടെ രജനീകാന്ത് സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മോഹന്റെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ രജനീകാന്ത് 1 ലക്ഷം രൂപയുടെ സഹായം കൈമാറിയെന്നാണ് വിവരം.ആരോഗ്യവും സാമ്പത്തികവും മോശമായപ്പോള്‍ സുഹൃത്തുക്കളാണ് മോഹനെ ഇവിടേയ്ക്ക് എത്തിച്ചത്. 
        

Mohan sharma actor life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES