Latest News

എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കുന്ന ശീലം നിര്‍ത്തി; മുന്‍പൊക്കെ മൃഗങ്ങളുടെ കാര്യം വരുമ്പോള്‍ പ്രതികരിക്കുമായിരുന്നു; അതെന്റെ മാനസികാവസ്ഥയെ തബാധിക്കുന്നുവെന്ന് പിന്നീട്  മനസിലായി;ഞാന്‍ സെല്‍ഫിഷ് ആണെന്ന് അടുത്ത ആളുകള്‍ പോലും പറഞ്ഞിട്ടുണ്ട്; രഞ്ജിനി ഹരിദാസ് പങ്ക് വച്ചത്

Malayalilife
എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കുന്ന ശീലം നിര്‍ത്തി; മുന്‍പൊക്കെ മൃഗങ്ങളുടെ കാര്യം വരുമ്പോള്‍ പ്രതികരിക്കുമായിരുന്നു; അതെന്റെ മാനസികാവസ്ഥയെ തബാധിക്കുന്നുവെന്ന് പിന്നീട്  മനസിലായി;ഞാന്‍ സെല്‍ഫിഷ് ആണെന്ന് അടുത്ത ആളുകള്‍ പോലും പറഞ്ഞിട്ടുണ്ട്; രഞ്ജിനി ഹരിദാസ് പങ്ക് വച്ചത്

 സ്വയം സ്നേഹിക്കേണ്ടതിന്റെ യഥാര്‍ത്ഥ ആവശ്യകതയെക്കുറിച്ച് മനസ്സ് തുറന്ന് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സെല്‍ഫ് ലവ് എന്നാല്‍ സ്വാര്‍ത്ഥതയല്ലെന്നും തനിക്കിഷ്ടമില്ലാത്തതോ സ്വയം വേദനിപ്പിക്കുന്നതോ ആയ കാര്യങ്ങള്‍ തുറന്നുപറയുന്നതാണ് ഏറ്റവും വലിയ സെല്‍ഫ് ലവ് എന്നും രഞ്ജിനി വ്യക്തമാക്കുന്നു. 

 പലരും വിചാരിക്കുന്നത് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നതും കാശ് കൊടുത്ത് ശരീരം സുന്ദരമാക്കുന്നതുമാണ് സെല്‍ഫ് ലവ് എന്നാണ്. അത് തെറ്റാണെന്ന് പറയുന്നില്ല, എനിക്കും അതൊക്കെ ഇഷ്ടമാണ്. പക്ഷേ, നമ്മുടെ മനസ്സിന് സന്തോഷവും സമാധാനവും നല്‍കുന്നത് എന്താണോ അതാണ് ഏറ്റവും പ്രധാനം. 

എന്റെ നല്ലതും ചീത്തയുമായ എല്ലാ വശങ്ങളും എനിക്കറിയാം. എന്റെ നല്ല വശങ്ങളെ സ്‌നേഹിക്കുന്നത് പോലെ തന്നെ എന്റെ മോശം വശങ്ങളെയും ഞാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കുന്ന ശീലം ഇപ്പോള്‍ നിര്‍ത്തിയെന്ന് രഞ്ജിനി പറയുന്നു. മുന്‍പൊക്കെ മൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശക്തമായി പ്രതികരിക്കുമായിരുന്നു. എന്നാല്‍ അത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെയാണ് ഈ മാറ്റം. ആളുകള്‍ എങ്ങനെയുള്ളവരാണെന്ന് ഇപ്പോള്‍ കൃത്യമായി അറിയാം, അതുകൊണ്ട് എല്ലാത്തിനും പ്രതികരിക്കേണ്ടതില്ലെന്നും താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നുണ്ടെന്നും താരം കൂട്ടിചേര്‍ത്തു. 

ഞാന്‍ വളരെ സെല്‍ഫിഷ് ആണെന്ന് എനിക്ക് ഏറ്റവും അടുത്ത ആളുകള്‍ പോലും പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ച് എനിക്ക് വേണ്ട കാര്യങ്ങള്‍ നടക്കണം, പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാവരുത്. മറ്റുള്ളവരെ ഒട്ടും പരിഗണിക്കാതെ സ്വന്തം കാര്യം മാത്രം നോക്കുമ്പോഴാണ് ഒരാള്‍ സ്വാര്‍ത്ഥനാകുന്നത്,' രഞ്ജിനി ഹരിദാസ് പറഞ്ഞു നിര്‍ത്തി.

ranjini haridas about self love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES