ഒരു പത്ത് രൂപ കൈയ്യില്‍ കിട്ടിയാല്‍ അനാവശ്യമായി ചിലവാക്കുന്നവരാണ് ഒട്ടുമിക്ക് ആളുകളും. കൈയ്യില്‍ പൈസ ഉണ്ടെങ്കില്‍ നമ്മള്‍ക്ക് അനാവശ്യമായ ആവശ്യങ്ങളാണ് കൂടുതലും ഉണ്ടാകുന്നത്. ബംബര്‍ ഒക്കെ അടിക്കുന്ന ആളുകള്‍ക്കാണ് ഒരു ബീമന്‍ തുക കൈയ്യില്‍ കിട്ടുന്നത്. പക്ഷേ ആ പൈസ ലഭിക്കുന്ന പലര്‍ക്കും അത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല. അനാവശ്യമായ ചിലവുകള്‍ നടത്തി പെട്ടെന്ന് തന്നെ ആ പണം തീര്‍ന്നുപോകാറുണ്ട്. കൈയ്യിലെ പണം തീര്‍ന്ന് കഴിയുമ്പോള്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തന്നെ മാറുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥനാകുകയാണ് തിരുവനന്തപുരം സ്വദേശി അനൂപ്. 2023 ല്‍ 25 കോടിയുടെ ഓണം ബംബര്‍ അടിച്ച കേരളക്കര ഒന്നാകെ ശ്രദ്ധയമായ ആളാണ് അനൂപ്. ബംബര്‍ അടിച്ചതിന് ശേഷമുള്ള അനൂപിന്റെ ജീവിതമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ലഭിച്ച തുകയില്‍ നിന്നും രണ്ട് വര്‍ഷമായി അനൂപ് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ലോട്ടറി അടിച്ച സമയത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ ചോദിക്കും. ആ സമയത്ത് എടുത്ത് കൊടുക്കുകയും ചെയ്യും. പിന്നീടാണ് ടാക്‌സ് ഒക്കെ വരുന്നത്. ലോട്ടറി അടിച്ച കാശ് നിലനില്‍ക്കില്ല, നശിച്ചുപോകുമെന്ന് നേരത്തെ ലോട്ടറി അടിച്ച പലരും പറയുന്നുണ്ട്. കയ്യില്‍ കിട്ടിയ ഉടനെ തന്നെ നിയന്ത്രണമില്ലാതെ പൈസ ചിലവാക്കുന്നതാണ് അതിനുള്ള പ്രധാന കാരണമെന്നാണ് അനൂപ് വ്യക്തമാക്കുന്നത്. അനൂപ് എങ്ങനെയാണ് ആ പൈസ കൊണ്ട് ജീവിക്കുന്നത് എന്ന് ശരിക്കും ഭാക്കിയുള്ള ആളുകള്‍ കൂടി കണ്ട് പഠിക്കേണ്ടതാണ്്. പൈസ ചിലവക്കുന്നതിനെ കുറിച്ച് കൃത്യമായി പഠിക്കണം എന്നാണ് അനൂപ് പറയുന്നത്. പാവപ്പെട്ട ആളുകള്‍ ആണ് കൂടുതലും ലോട്ടറി എടുക്കുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് അത് അടിച്ച് കഴിഞ്ഞാല്‍ അനാവശ്യമായി ചിലവാക്കും.
പൈസ ചിലവാക്കുന്നതിനെകുറിച്ച് നമ്മള്‍ കൃത്യമായ രീതിയില്‍ പഠനം നടത്തണം. ഇക്കാലയളവില്‍ പുതിയ കാര്‍, വീട്, അല്ലെങ്കില്‍ ബിസിനസ് ഒന്നും ആ തുക അനൂപ് ചിലവഴിച്ചിട്ടില്ല. കിട്ടിയ തുക മുഴുവനുഗ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി ഇട്ടു. ശേഷം രണ്ട് വര്‍ഷത്തിന് ശേഷം അതില്‍ നിന്ന് ലഭിച്ച പലിശ എടുത്താണ് അനൂപ് ഒരു ബിസിനസ്സ് തുടങ്ങുന്നത്. കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആ തുക വെച്ച് സാമ്പത്തിക നേട്ടമുണ്ടാക്കി മുന്നോട്ട് പോകാന്‍ സാധിക്കും എന്നാണ് അനൂപ് പറയുന്നത്. അനൂപിന്റെ ജീവിതം അതിന്റെ തെളിവും ആണ്. ലോട്ടറി അടിച്ചതിന് പിന്നാലെ നേരത്തെ ലോട്ടറി സമ്മാനം നേടിയവര്‍ അടക്കം അനൂപിനെ വിളിച്ച് ഉപദേശിച്ചിരുന്നു. അതെല്ലാം കേട്ടു, ഒന്നും വെറുതെ തള്ളിക്കളഞ്ഞില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ നില്‍ക്കാന്‍ സാധിക്കന്നത്. ബിഎംഡബ്ല്യൂ കാര്‍ വാങ്ങിക്കണമെന്ന് ലോട്ടറി അടിക്കുന്നതിന് മുമ്പ് അനൂപിന്റെ ആഗ്രഹമായിരുന്നു. അന്ന് പൈസ ഇല്ലാതിരുന്നു. ഇന്ന് പൈസ ഉണ്ടെങ്കിലും ഇതുവരെ ആ മോഹം സാക്ഷാതകരിച്ചിട്ടില്ല അനൂപ്.
ഒരു പുതിയ വീട് പോലും വെച്ചിട്ടില്ല. മറ്റൊരാള്‍ വെച്ച പഴയ വീടാണ് വാങ്ങിച്ചത്. ചുരുക്കത്തില്‍ ജീവിതം വലിയ ആഢംബരത്തിലേക്ക് ഒരിക്കലും പോയിട്ടില്ല. വന്ന പൈസ പോകാന്‍ അധികം കാലതാമസം ഒന്നും വേണ്ട. ഇനി ഇങ്ങനെ പൈസ ഒരിക്കലും കിട്ടില്ല. ഈ പൈസ അതിന്റെ ഇരട്ടിയാക്കുകയാണ് വേണ്ടത്. അല്ലാതെ അത് നശിപ്പിക്കരുത് എന്നാണ് അനൂപ് പറയുന്നത്. ലോട്ടറി അടിച്ച തുക ഇതുവരെ എടുത്തിട്ടില്ല. അതിന്റെ പലിശ മാത്രമാണ് എടുക്കുന്നത്. സമ്മാനത്തുക എത്രയാണെങ്കിലും അതിന്റെ പകുതിയെ അവസാനം ലഭിക്കുകയുള്ളു. 15 കോടിയാണ് സംസ്ഥാന ലോട്ടറി വകുപ്പില്‍ നിന്നും കിട്ടുക. ശേഷം അതില്‍ നിന്നും ടാക്‌സ് പോകും. കേന്ദ്രത്തിനും സംസ്ഥാനത്തിനും ടാക്‌സുണ്ട്. രണ്ട് വര്‍ഷത്തിനുള്ളിലാണ് ഈ നികുതികള്‍ അടക്കേണ്ടി വരിക.
ലോട്ടറി അടിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നെ അറിയാവുന്ന എല്ലാവരേയും വിവരം അറിയിച്ചു. അത്രയും വേണ്ടായിരുന്നു എന്ന് തോന്നിയത് പിന്നീടാണ്. വിവരം അറിഞ്ഞ് ആളുകള്‍ എത്തിയതോടെ എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. കൊച്ചിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പറ്റാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തി. വീട്ടില്‍ എപ്പോഴും ആളുകളായിരുന്നു. വെളുപ്പിന് മൂന്ന് മണിക്കൊക്കെ വന്നിട്ടുണ്ട്. ആ നിലയിലേക്ക് ബുദ്ധിമുട്ടുകള്‍ വര്‍ധിച്ചതോടെയാണ് ലോട്ടറി അടിച്ചാല്‍ ആരോടും പറയരുതെന്ന് പറഞ്ഞത്. ചോദിച്ച പൈസ കൊടുക്കാന്‍ കഴിയാതിരുന്നതോടെ പിണങ്ങിയവരുണ്ട്. അത്തരത്തില്‍ കുറേ നഷ്ടങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും അനൂപ് കൂട്ടിച്ചേര്‍ക്കുന്നു.