Latest News

വേറൊരാളുടെ ഭാര്യയായാല്‍, ആ പേരിന്റെ കൂട്ടത്തില്‍ നിന്നും സുധി എന്നത് മാറ്റുമെന്ന് രേണു; വാക്കുകള്‍ ചര്‍ച്ചയായതിന് പിന്നാലെ താന്‍ വെളിവില്ലാതെ എന്തെങ്കിലും പറയുമെന്നും അതില്‍ പത്ത് ശതമാനവും നുണയാണെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍; ദാമ്പത്യം ഒരിക്കലും സക്‌സസ് ആവില്ലെന്നും കാമുകന്‍ ഉണ്ടെന്ന് പോലും തോന്നുന്നില്ലെന്നും  വിമര്‍ശിച്ച് വൈബര്‍ ഗുഡ് ദേവുവും

Malayalilife
 വേറൊരാളുടെ ഭാര്യയായാല്‍, ആ പേരിന്റെ കൂട്ടത്തില്‍ നിന്നും സുധി എന്നത് മാറ്റുമെന്ന് രേണു; വാക്കുകള്‍ ചര്‍ച്ചയായതിന് പിന്നാലെ താന്‍ വെളിവില്ലാതെ എന്തെങ്കിലും പറയുമെന്നും അതില്‍ പത്ത് ശതമാനവും നുണയാണെന്നും താരത്തിന്റെ വെളിപ്പെടുത്തല്‍; ദാമ്പത്യം ഒരിക്കലും സക്‌സസ് ആവില്ലെന്നും കാമുകന്‍ ഉണ്ടെന്ന് പോലും തോന്നുന്നില്ലെന്നും  വിമര്‍ശിച്ച് വൈബര്‍ ഗുഡ് ദേവുവും

മുസ്ലീം യുവാവുമായി വിവാഹിതയാകുന്നുവെന്ന മുന്‍ പ്രസ്താവനകളില്‍ വിശദീകരണവുമായി നടി രേണു സുധി. താന്‍ പറഞ്ഞ കാര്യങ്ങളില്‍ പത്ത് ശതമാനം നുണയാണെന്നും, പലപ്പോഴും വെളിവില്ലാതെ സംസാരിക്കാറുണ്ടെന്നും രേണു സുധി വ്യക്തമാക്കി. 

വിവാഹശേഷം പേരിനൊപ്പമുള്ള 'സുധി' മാറ്റുമെന്ന രേണുവിന്റെ മുന്‍ പ്രതികരണം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ്, താന്‍ വെളിവില്ലാതെ പറയുന്ന പല കാര്യങ്ങളും പിന്നീട് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കാറുണ്ടെന്ന് അവര്‍ തുറന്നുപറഞ്ഞത്. 

സ്വന്തമായി കുറച്ച് സ്ഥലം വാങ്ങാനും, നിലവിലെ കാര്‍ ലോണ്‍ അടച്ചുതീര്‍ത്ത ശേഷം പുതിയൊരു കാര്‍ വാങ്ങാനും ആഗ്രഹമുണ്ടെന്ന് രേണു സുധി കൂട്ടിച്ചേര്‍ത്തു. വീട്ടിലെ കറന്റ് ചാര്‍ജും വാഹനത്തിന്റെ ലോണുമെല്ലാം താനാണ് അടയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. തന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു ലക്ഷം രൂപയില്ലെങ്കിലും, എപ്പോഴും അമ്പതിനായിരം രൂപയെങ്കിലും ഉണ്ടാകുമെന്നും, മുന്‍പ് അഞ്ഞൂറ് രൂപ പോലും അക്കൗണ്ടില്‍ ഉണ്ടായിരുന്നില്ലെന്നും രേണു വെളിപ്പെടുത്തി.

 നിലവില്‍ താന്‍ വിവാഹിതയല്ലെന്നും, വീട് വെക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും എന്നാല്‍ സ്ഥലം തീര്‍ച്ചയായും വാങ്ങുമെന്നും രേണു സുധി വ്യക്തമാക്കി. 

രേണു സുധിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രസ്താവനകളും പ്രഹസനമാണെന്ന് സാമൂഹിക മാധ്യമ സ്വാധീനം ചെലുത്തുന്നയാളും മുന്‍ ബിഗ് ബോസ് താരവുമായ വൈബര്‍ ഗുഡ് ദേവു പ്രതികരിച്ചു. വിവാഹം കഴിഞ്ഞാലും സുധിയുടെ ഓര്‍മ്മകളില്‍ ജീവിച്ചാല്‍ ആ ദാമ്പത്യബന്ധം ഒരിക്കലും വിജയകരമാകില്ലെന്നും ദേവു തുറന്നടിച്ചു. 

രേണു മുമ്പ് പറഞ്ഞ കാര്യങ്ങളും ഇപ്പോഴത്തെ പ്രസ്താവനകളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് ദേവു ചൂണ്ടിക്കാട്ടി. മക്കളെ സ്വീകരിക്കുന്ന ഒരാളെയാണ് വിവാഹം കഴിക്കുക എന്ന് നേരത്തെ പറഞ്ഞ രേണു, ഇപ്പോള്‍ സുധി ചേട്ടനെ അറിയുന്ന, അദ്ദേഹത്തെ അംഗീകരിക്കുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറയുന്നതിലെ പ്രായോഗികതയെ ദേവു ചോദ്യം ചെയ്തു.

കല്യാണം കഴിഞ്ഞാലും സുധി ചേട്ടന്റെ ഓര്‍മ്മകള്‍ ഉണ്ടാകുമെന്ന രേണുവിന്റെ പ്രസ്താവന എത്രത്തോളം പ്രായോഗികമാണെന്ന് അറിയില്ല. സുധിയെ രേണു മറക്കണം എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, മറ്റൊരാളെ വിവാഹം കഴിച്ചിട്ടും സുധി ചേട്ടന്റെ ഓര്‍മ്മയില്‍ ജീവിച്ചാല്‍ ആ ദാമ്പത്യം ഒരിക്കലും വിജയകരമാകില്ല,' വൈബര്‍ ഗുഡ് ദേവു വ്യക്തമാക്കി. റിഥപ്പന്‍ പോലും വിവാഹത്തെക്കുറിച്ച് ചോദിച്ചു തുടങ്ങിയെന്നും, രണ്ട് വര്‍ഷം സമയം ചോദിച്ചിട്ടുണ്ടെന്നുമുള്ള രേണുവിന്റെ വാക്കുകളും ദേവു പരാമര്‍ശിച്ചു. 

വിവാഹം കഴിക്കണോ വേണ്ടയോ എന്നത് രേണുവിന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നും, എന്നാല്‍ മിന്ന്, മഹര്‍, താലി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞ് ജാതിയും മതവുമൊന്നും ഈ വിഷയത്തില്‍ വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും ദേവു പറഞ്ഞു. രേണു മുസ്ലീമായ ഒരാളെ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന പ്രചാരണം മാധ്യമങ്ങളും രേണുവും ചേര്‍ന്നാണ് നടത്തുന്നതെന്നും ഇത് കേവലം ഗോസിപ്പല്ലെന്നും ദേവു കൂട്ടിച്ചേര്‍ത്തു

ആഗ്രഹിച്ച പോലെയൊരാള്‍ വന്നാല്‍ ഇനിയൊരു വിവാഹം നടന്നേക്കും. ഇനി വിവാഹമില്ല എന്ന് ഞാന്‍ പറയുന്നില്ല. നല്ല മനസിനുടമയായിരിക്കണം ജീവിതപങ്കാളി. പുറമെയുള്ള സൗന്ദര്യത്തിനല്ല പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. സുധിച്ചേട്ടനെ അംഗീകരിക്കുന്ന ആളായിരിക്കണം, അദ്ദേഹത്തെ മറക്കുക എന്ന് പറയുന്നതൊന്നും നടക്കാത്ത കാര്യമാണെന്ന് കഴിഞ്ഞ ദിവസം രേണു പറഞ്ഞിരുന്നു.

Read more topics: # രേണു സുധി.
renu sudhis reaction about virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES