Latest News

സന്യാസ വേഷത്തില്‍ ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനെത്തി അവന്തിക ഭാരതി; കേരള കുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായി നിഖില വിമലിന്റെ സഹോദരി 

Malayalilife
 സന്യാസ വേഷത്തില്‍ ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനെത്തി അവന്തിക ഭാരതി; കേരള കുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായി നിഖില വിമലിന്റെ സഹോദരി 

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനാവായയുടെ മണ്ണില്‍, ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായി സന്യാസിനി അവന്തിക ഭാരതി. പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിന്റെ സഹോദരി അഖിലയാണ് ആത്മീയതയുടെ പാത സ്വീകരിച്ച് അവന്തിക ഭാരതി എന്ന നാമത്തില്‍ പുണ്യകര്‍മങ്ങളില്‍ പങ്കാളിയായത്. 

മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവര്‍ക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാന്‍ പിടിച്ചതും അവന്തികയായിരുന്നു.ജുനാ പീഠാധീശ്വര്‍ ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ ഗിരി മഹാരാജില്‍ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. 

സന്യാസ വേഷത്തില്‍ ഭാരതപ്പുഴയില്‍ പുണ്യസ്‌നാനത്തിനെത്തിയ അഖിലയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്, അവന്തികയുടെ തേജസിം ഐശ്വര്യവുമാണ് ചര്‍ചയാകുന്നത്.

പ്രശസ്ത അഭിനേത്രി ആയ നിഖില വിമലിന്റെ സഹോദരി സന്യാസം സ്വീകരിച്ചു എന്ന് വായിച്ചറിഞ്ഞിരുന്നു. പക്ഷെ നേരില്‍ കാണാന്‍ കഴിയും എന്ന് കരുതിയില്ല. കണ്ടു, അവരും തിരുനാവായില്‍ ഉണ്ട്. സന്തോഷം.''-നിസാരി മേനോന്‍ എന്ന ബ്ലോഗര്‍ കുറിച്ചു. 

അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുന്‍പ് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങള്‍ക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തിയിരുന്നു. എന്നാല്‍ മൂത്ത സഹോദരിയായ അഖില പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം അഖില ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു അഖില എന്ന അവന്തിക ഭാരതി.
 

Read more topics: # അഖില നിഖില
Nikhila vimal sister akhilas IN thirunavaya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES