സംഗീതവും അധ്യാപനവും എല്ലാം ജീവന് തുല്ല്യം സ്നേഹിച്ച് കൊണ്ട് നടന്നിരുന്ന ഒരാള്‍ ആയിരുന്നു അനൂപ്. അനൂപിനെ പരിചയപ്പെടുന്ന ആര്‍ക്കും അദ്ദേഹത്തെ പറ്റി ഒരു മോശം അഭിപ്രായം പറയാനില്ലായിരുന്നു. എപ്പോഴും ചിരിച്ച മുഖത്തോടും എല്ലാവരോടും കളിച്ചും ചിരിച്ചും സംസാരിച്ചിരുന്ന വ്യക്തിത്വം. അനൂപിനെ അറിയുന്ന എല്ലാവര്‍ക്കും മരണവാര്‍ത്ത ഒരു ഞെട്ടല്‍ തന്നെയായിരുന്നു. ഇത്രയും നല്ലൊരു വ്യക്തി എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നാണ് എല്ലാവരും ഒന്നടങ്കം ചോദിക്കുന്നത്. എന്തുണ്ടെങ്കിലും ഒന്ന് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നാണ് കൂട്ടുകാര്‍ എല്ലാം പറയുന്നതും. ഫ്ളാറ്റിലെ ഏറ്റവും പ്രിയപ്പെട്ട ഇടമായ സ്റ്റുഡിയോയിലാണ് അനൂപിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു. എന്നാല്‍ അനൂപിന്റെ മരണത്തിന് കാരണം ഭാര്യയും ഭാര്യയുടെ അമ്മയും ഒക്കെയായുള്ള സൗന്ദര്യ പിണക്കം എന്നാണ് കൂട്ടുകാരന്റെ വെളിപ്പെടുത്തല്‍.
ശനിയാഴ് വരെ സ്‌കൂളും പിന്നെ പാട്ടും ഒക്കെയായിട്ട് തിരക്കിലായിരുന്നു അനൂപ്. അത് കഴിഞ്ഞ് ബാന്‍ഡുമായി തിരിക്കില്‍. മിഖ്യപ്പോഴും വീട്ടില്‍ കിട്ടാറില്ലായിരുന്നു അനൂപിനെ. അതൊക്കെയാകാം അനൂപിന്റെ ഭാര്യ പാര്‍വതിയുമായിട്ട് ഉണ്ടായിരുന്ന പ്രശ്നം. പിന്നെ അനൂപിന്റെ അമ്മായിഅമ്മ ഒരു പിടിവാശിക്കാരിയായിരുന്നു. ഒറ്റമകളാണ് പാര്‍വ്വതി. അനൂപും ഒറ്റ മകനൂം ആയിരുന്നു. അതുകൊണ്ട് തന്നെ അനൂപും മക്കളും അവരുടെ വീട്ടില്‍ വന്ന് നിക്കണം എന്ന് ഒരു വാശി ഉണ്ടായിരുന്നു അവര്‍ക്ക്. എന്നാല്‍ സ്വന്തം അമ്മയെ തനിച്ചാക്കി നില്‍ക്കാന്‍ അനൂപിനും സാധിക്കില്ലായിരുന്നു. സാമ്പത്തികമായി യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മില്‍ ഉണ്ടായിരുന്ന ചെറിയ പ്രശ്നമായിരുന്നു. അവസാന തീരുമാനം എന്നോണം അനൂപ് തൃശൂരില്‍ ഫ്ളാറ്റ് എടുത്ത് താമസിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ എത്തിയതോടെ ഭാര്യ പിണങ്ങി പോകുകയും ചെയ്തു. ഒന്നരമാസമായി പാര്‍വതി അവരുടെ വീട്ടിലാണ്. വീട്ടുകാര്‍ തമ്മിലുള്ള ഭിന്നതയാണ് അനൂപിന്റെ മരണത്തിന്റെ കാരണം. ഭാര്യയുമായി പക്ഷേ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. മക്കളുമായി വളരെ ഇഷ്ടത്തിലുമായിരുന്നു. തന്റെ ജീവിതത്തില്‍ എന്ത് തീരുമാനമാണ് താന്‍ എടുക്കേണ്ടത് എന്ന് അനൂപിന് തീരുമാനിക്കാന്‍ കഴിയാത്തതാണ് അനൂപിനെ ഇങ്ങനെയൊരു ആത്മഹത്യയിലേക്ക് നയിച്ചത്. (2.20 2.55), (6.13 6.33).
സംഗീതം തന്നെയാണ് അനൂപിനെയും ഭാര്യ പാര്‍വ്വതിയേയും ഒന്നിപ്പിച്ചത്. ആയുര്‍വേദ ഡോക്ടറായിരുന്ന പാര്‍വതി ഒരു ഗായിക കൂടിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്നേ സ്റ്റേജുകളില്‍ ഒരുമിച്ചെത്തിയ ഇരുവരും ഒരുമിച്ചൊരു ജീവിതം തുടങ്ങിയപ്പോഴും ആ സംഗീതം ദാമ്പത്യ ജീവിതത്തിന് കൂടുതല്‍ പ്രണയം പകരുകയായിരുന്നു. എന്നാല്‍ ചില താളപ്പിഴകള്‍.. അതെത്തിച്ചത് അനൂപിന്റെ പ്രാണന്‍ നഷ്ടപ്പെടുന്നതിലേക്കാണ്. ഒടുവില്‍ ഭാര്യയും രണ്ടുമക്കളും നെഞ്ചുപൊട്ടി നിലവിളിക്കുമ്പോള്‍ ഇനിയൊന്നും തിരിച്ചുകിട്ടില്ലല്ലോ എന്നു മാത്രമേ പറയാന്‍ കഴിയൂ.
തൃശൂര്‍ വെള്ളാറ്റഞ്ഞൂരിലെ പുറ്റേക്കര സെന്റ് ജോര്‍ജ് സ്‌കൂളിലെ പരേതനായ റിട്ട. പ്രധാനാധ്യാപകന്‍ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്‌കൂള്‍ അധ്യാപികയായിരുന്ന രാജലക്ഷ്മിയുടെയും ഏകമകനായിരുന്നു അനൂപ്. അച്ഛന്റെയും അമ്മയുടേയും വഴി പിന്തുടര്‍ന്നാണ് അനൂപും അധ്യാപന രംഗത്തേക്ക് എത്തിയത്. നിരവധി കോളേജുകളിലും സ്‌കൂളുകളിലും ഗസ്റ്റ് അധ്യാപകനായി പഠിപ്പിച്ച ശേഷമാണ് വിവേകോദയം ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്ക് ഇംഗ്ലീഷ് അധ്യാപകനായി എത്തിയത്. ഭാര്യ പാര്‍വതിയും ഏകമകളായിരുന്നു. ആയുര്‍വേദ ഡോക്ടറും. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിയും ഇരുവീട്ടിലും ഏകമകളും സ്വത്തുക്കളും വീടും ഒക്കെയുള്ള പ്രത്യേകിച്ച് ബാധ്യതകളോ പ്രശ്‌നങ്ങളോ ഒന്നുമില്ലാത്ത ജീവിതം. രണ്ടു മക്കള്‍ക്കൊപ്പം ആസ്വദിച്ചു ജീവിക്കുന്നതിനിടെ ചെറിയ ചെറിയ സൗന്ദര്യപ്പിണക്കങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, മക്കളോടുള്ള സ്‌നേഹം ഇരുവരേയും ഒരുമിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചു.
എന്നാല്‍ അത് അധികകാലം മുന്നോട്ടു പോയില്ല. കുറച്ചു കാലമായി സ്‌കൂളിനടുത്തെ ഫ്‌ലാറ്റില്‍ തനിച്ചു താമസിക്കുകയായിരുന്ന അനൂപ് മക്കളും ഭാര്യയും ഒപ്പമില്ലാത്തതിന്റെ സങ്കടത്തിലായിരുന്നു. എന്നാല്‍ ഈ വിഷമം ആരോടും തുറന്നു പറഞ്ഞിരുന്നില്ല. കൂട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ സന്തോഷത്തോടെയും ചിരിച്ചും തമാശകള്‍ പറഞ്ഞുമെല്ലാം നടന്നിരുന്ന അനൂപ് സങ്കടങ്ങളെല്ലാം മനസിലടക്കുകയായിരുന്നു. മരണത്തിന് രണ്ട് ദിവസം മുമ്പ് വരെ അദ്ദേഹം സംഗീത രംഗത്ത് അടക്കം സജീവമായിരുന്നു. തിങ്കളാഴ്ച കുട്ടികള്‍ക്ക് എന്നത്തേയും പോലെ ക്ലാസ് എടുത്തതിന് ശേഷമാണ് അനൂപ് തന്റെ സ്വന്തം ഫ്ളാറ്റിലേക്ക് മടങ്ങിയത്. പക്ഷേ അടുത്ത ദിവസം ഇഷ്ട ഇടത്തില്‍ തൂങ്ങി മരിച്ച് ഈ ലോകത്തോട് തന്നെ വിടപറയുകയായിരുന്നു എല്ലാവരുടെയും പ്രിയപ്പെട്ട അനൂപ് മാഷ്.