Latest News

കൊച്ചു പടം, വലിയ വിജയം: 3 ദിവസത്തില്‍ 5.44കോടി കളക്ഷനുമായി ചിരിപ്പിച്ച് മുന്നേറി പ്രകമ്പനം

Malayalilife
 കൊച്ചു പടം, വലിയ വിജയം: 3 ദിവസത്തില്‍ 5.44കോടി കളക്ഷനുമായി ചിരിപ്പിച്ച് മുന്നേറി പ്രകമ്പനം

ചെറിയ ബജറ്റില്‍ വലിയ ചിരിയുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി ബോക്സ് ഓഫീസില്‍ മികച്ച മുന്നേറ്റം നടത്തുകയാണ് പുതിയ ചിത്രമായ പ്രകമ്പനം. റിലീസ് ചെയ്തമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ Worldwide Collection ?5.44 കോടി കടന്നത്സിനിമാ ലോകത്ത് വലിയ ശ്രദ്ധ നേടുകയാണ്.

കഥയും കഥാപാത്രങ്ങളുംപ്രേക്ഷകരെ തിയറ്ററുകളില്‍ പൊട്ടിച്ചിരിപ്പിക്കുകയാണ്. വലിയ താരനിരയോ വമ്പന്‍ പ്രമോഷനോ ഇല്ലാതെയാണ് ചിത്രം ഈ വിജയം കൈവരിച്ചത് എന്നതാണ് ശ്രദ്ധേയം.സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത് ഒരേ കാര്യമാണ് -'ഒന്ന് കണ്ട് നോക്കൂ, ഉറപ്പായും ഇഷ്ടമാകുമെന്നാണ് '.

കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന സിനിമ,നിങ്ങള്‍ ചിരിക്കും... പൊട്ടി പൊട്ടി ചിരിക്കും'' എന്ന വാഗ്ദാനം പൂര്‍ണ്ണമായി പാലിക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ഇപ്പോഴും ഹൗസ്ഫുള്‍ ഷോകളോടെ മുന്നേറുന്ന ചിത്രം, വരും ദിവസങ്ങളിലും കളക്ഷനില്‍ കൂടുതല്‍ നേട്ടം കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍.

കൊച്ചിയിലെ ഒരു മെന്‍സ് ഹോസ്റ്റലും കണ്ണൂരുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ഹോസ്റ്റല്‍ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്കാണ് ഹൊറര്‍ ഘടകങ്ങള്‍ കടന്നുവരുന്നത്. തമാശയും ഭയവും ഒരുമിച്ച് അനുഭവിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സിനിമാറ്റിക് അനുഭവം തന്നെയാണ് 'പ്രകമ്പനം' ലക്ഷ്യമിടുന്നത്. ശീതള്‍ ജോസഫ് ആണ് ചിത്രത്തിലെ നായിക.നവരസ ഫിലിംസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. 

'നദികളില്‍ സുന്ദരി'യ്ക്ക് ശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, ശ്രീജിത്ത് കെ. എസ്, കാര്‍ത്തികേയന്‍ എസ്, സുധീഷ് എന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. കഥ സംവിധായകന്റേതും, തിരക്കഥയും സംഭാഷണവും നവാഗതനായ ശ്രീഹരി വടക്കനുടേതുമാണ്.

അമീന്‍, കലാഭവന്‍ നവാസ്, രാജേഷ് മാധവന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി. പി. കുഞ്ഞികൃഷ്ണന്‍, ഗായത്രി സതീഷ്, ലാല്‍ ജോസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സനീഷ് പല്ലി, കുടശ്ശനാട് കനകം എന്നിവരടങ്ങുന്ന വന്‍ താരനിരയും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. മലയാളത്തിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സേഴ്‌സും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
സംഗീതം: ബിബിന്‍ അശോക്
പശ്ചാത്തല സംഗീതം: ശങ്കര്‍ ശര്‍മ്മ
ഛായാഗ്രഹണം: ആല്‍ബി ആന്റണി
എഡിറ്റിംഗ്: സൂരജ് ഇ. എസ്
ആര്‍ട്ട് ഡയറക്ഷന്‍: സുഭാഷ് കരുണ്‍
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അംബ്രൂ വര്‍ഗീസ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍
ലൈന്‍ പ്രൊഡ്യൂസര്‍: അനന്ദനാരായണ്‍
പ്രൊഡക്ഷന്‍ മാനേജേഴ്‌സ്: ശശി പൊതുവാള്‍, കമലാക്ഷന്‍
സൗണ്ട് ഡിസൈന്‍: കിഷന്‍ മോഹന്‍ (സപ്ത)
ഫൈനല്‍ മിക്‌സ്: എം. ആര്‍. രാജകൃഷ്ണന്‍
ഡി. ഐ: രമേഷ് സി. പി
വി. എഫ്. എക്‌സ്: മെറാക്കി
വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍
മേക്കപ്പ്: ജയന്‍ പൂങ്കുളം
പി. ആര്‍. ഒ: മഞ്ജു ഗോപിനാഥ്
പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്
സ്റ്റില്‍സ്: ഷാഫി ഷക്കീര്‍, ഷിബി ശിവദാസ്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്

Read more topics: # പ്രകമ്പനം
Prakambanam Movie worldwide collection

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES