റീലുകളിലൂടെയും ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ സോഷ്യല്‍മീഡിയ ഇന്‍ഫ്ലൂവന്‍സറാണ് അഭിലാഷ്. ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ ചുവടുവെച്ച അഭിലാഷിന് ഇന്ന് യുട്യൂബില്‍ പത്ത് ലക്ഷത്തിന് മുകളില്‍ സബ്സ്‌ക്രൈബേഴ്സുണ്ട്. ഡാന്‍സ്, അഭിനയം, ക്രിക്കറ്റ് എന്നിവയോടാണ് അഭിലാഷിന് താല്‍പര്യം ഏറെയുള്ള അഭിലാഷിന്റെ ഒരു കാലിന് സ്വാധീനം ഇല്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മികച്ച രീതിയില്‍ ഡാന്‍സ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് സീരിയല്‍ നടി ശ്രീക്കുട്ടിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം ഏറെ സന്തോഷത്തോടെ ഒരു കുഞ്ഞിനെ കാത്തിരിക്കുക കൂടിയാണ് ശ്രീക്കുട്ടിയും അഭിലാഷും. അതിനിടെ ഇപ്പോഴിതാ, പൊട്ടിത്തെറിച്ച് രംഗത്തു വന്നിരിക്കുകയാണ് അഭിലാഷ്.
ഭിന്നശേഷിക്കാരായ ആളുകളെ പരിഹസിച്ച് അബൂബക്കര്‍ റാഷിദ് എന്നയാള്‍ ചെയ്ത റീല്‍ വീഡിയോകള്‍ക്ക് എതിരെയാണ് അഭിലാഷിന്റെ വീഡിയോ. അഭിലാഷ് ബിഗ്ബോസില്‍ പോയപ്പോള്‍ പ്രശസ്ത സീരിയല്‍ നടി അമൃതയും കാലും കയ്യും വയ്യാത്ത ആളുകള്‍ മത്സരിക്കാന്‍ പോകുന്നതിനെ വിമര്‍ശിച്ച് വീഡിയോ ചെയ്തിരുന്നു. ആ വീഡിയോ എടുത്ത് വെച്ച് അന്ന് അഭിലാഷ് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഏറെ രോഷത്തോടെയാണ് അഭിലാഷ് വീഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. ആ വീഡിയോയില്‍ അഭിലാഷ് പറയുന്നത് ഇങ്ങനെയാണ്: എനിക്ക് ഒരു സുഹൃത്തുണ്ട്. അവന് കയ്യില്ല. അന്ന് താന്‍ ബിഗ്ബോസില്‍ പോയപ്പോള്‍ അമൃത ചെയ്ത വീഡിയോ അവനെ വിഷമിപ്പിച്ചു. അങ്ങനെയാണ് ഞാന്‍ പ്രതികരിച്ചത്. പക്ഷെ അന്ന് ആ വീഡിയോയ്ക്ക് വന്നത് എന്നെപോലുള്ളവരെ വിമര്‍ശിച്ചുള്ള കമന്റുകളായിരുന്നു. വീഡിയോയെ ആ രീതിയില്‍ കണ്ടാല്‍ പോരെ എന്നൊക്കെയായിരുന്നു കമന്റുകള്‍.
എന്നാല്‍ കഴിഞ്ഞ ദിവസം ഒരു കുട്ടി മറ്റൊരാള്‍ ചെയ്ത ഒരു വീഡിയോ കൂടി അയച്ച് തന്നു. അതിലും കാലുവയ്യാത്ത ആള്‍ക്കാരെ പരിഹസിക്കുന്ന രീതിയിലായിരുന്നു കോണ്ടന്റ്. അതില്‍ അഭിനയിച്ച അവനെ ഞാന്‍ ഒന്നും പറയുന്നില്ല. അവന് ജന്മം നല്‍കിയവരോടാണ് എനിക്ക് പറയാനുള്ളത്. മക്കള്‍ക്ക് നല്ലത് പറഞ്ഞ് കൊടുക്കേണ്ടത് മാതാപിതാക്കളാണ്. കയ്യോ കാലോ വയ്യാത്തതോ ചെവി കേള്‍ക്കാത്തതോ ആയ ഒരു വ്യക്തി ഇവന്റെ ഈ വീഡിയോ കാണുമ്പോള്‍ എത്രത്തോളം വിഷമിക്കും എന്നത് ചിന്തിക്കണമായിരുന്നു. ഒരു വീഡിയോയില്‍ മാത്രമല്ല കാല് വയ്യാത്തവരേയും മറ്റും പരിഹസിച്ച് വേറെയും വീഡിയോ ഇവന്‍ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവന്‍ റീച്ചുണ്ടാക്കുന്നത്. അവന് നെഗറ്റീവ് പബ്ലിസിറ്റിയാണ് വേണ്ടതെന്ന് എനിക്ക് മനസിലായി. വീഡിയോയ്ക്ക് വന്ന കമന്റ്സുകള്‍ അവനെ വിമര്‍ശിച്ചുകൊണ്ടാണ്. അവന്‍ ചിലപ്പോള്‍ അതിലും ഹാപ്പിയായിരിക്കും. ഈ ചെയ്തതിനെല്ലാം അവന് കിട്ടും... നാളെ അവന് ജനിക്കാന്‍ പോകുന്ന കൊച്ചിന് കാലിനോ കൈയ്ക്കോ കണ്ണിനോ ചെവിക്കോ പ്രശ്നം വരുമ്പോള്‍ അവന് ഞങ്ങളുടെ വേദന മനസിലാകും. അതുവരെ അവന് ഇത് മനസിലാവില്ല.
പണ്ട് സിനിമകളില്‍ ഭിന്നശേഷിയുള്ളവരെ വെച്ച് കോമഡി സൃഷ്ടിക്കുമായിരുന്നു. ഇപ്പോള്‍ അതില്ല. കാരണം അതിന് എതിരെ നിയമമുണ്ട്. പരാതിപ്പെടാനും കേസ് ഫയല്‍ ചെയ്യാനും കഴിയും. ഇവന് എതിരേയും കേസ് കൊടുക്കാം. പക്ഷെ എനിക്ക് അതിനുള്ള സമയം ഇല്ല. നാളെ നിനക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ഒരു ആകിസഡന്റ് ഉണ്ടായാന്‍ മതിയല്ലോ. നിനക്ക് ജനിക്കാന്‍ പോകുന്ന പിള്ളേര്‍ക്ക് ഇങ്ങനൊരു അവസ്ഥ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു അഭിലാഷിന്റെ വാക്കുകള്‍. ജനിച്ചപ്പോഴെ കാലിന് പ്രശ്നം ഉണ്ടായിരുന്ന ആളാണ് അഭിലാഷ്. ഇതിന്റെ പേരില്‍ സ്‌കൂള്‍ കാലഘട്ടത്തിലെല്ലാം ഒരുപാട് പരിഹാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അഭിലാഷിന്റെ കുറവുകളൊന്നും നോക്കാതെ ഒപ്പം കൂടിയ ആളാണ് ഭാര്യ ശ്രീക്കുട്ടി. ഇപ്പോള്‍ ഇരുവരും ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്