മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ബീന ആന്റണി. വര്‍ഷങ്ങളായി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് മുടങ്ങാതെ എത്തുന്ന ബീനാ ആന്റണിയ്ക്ക് കഴിഞ്ഞ ദിവസമുണ്ടായ ഒരു ഹൃദയം നോവിക്കുന്ന അനുഭവമാണ് നേരിട്ടെത്തി വീഡിയോയായി നടി പങ്കുവെച്ചത്. കുറച്ചു കാലം മുമ്പാണ് ബീനാ ആന്റണി ഒരു ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ നിരവധി പേര്‍ ചെയ്തു വരുന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാരമായിരുന്നു ബീന ആന്റണിയും അതിലൂടെ ചെയ്തിരുന്നത്. ഷൂട്ടിംഗിനിടയില്‍ നിന്നും കിട്ടുന്ന ഇടവേളകളില്‍ വില്‍പനയ്ക്ക് എത്തിക്കുന്ന വസ്ത്രങ്ങളുടെ മോഡലായി ബീന ആന്റണി തന്നെ എത്തുകയും അതിവേഗം വസ്ത്രങ്ങളെല്ലാം വിറ്റുപോവുകയും ചെയ്യും. അതിനു ശേഷം ഷൂട്ടിംഗിലേക്കും മടങ്ങിപ്പോകുന്ന നടി ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി തിരിച്ചു വന്നായിരിക്കും അടുത്ത സെയില്‍ നടത്തുക.
അങ്ങനെയാണ് കുറച്ചു കാലമായി തിരക്കുകള്‍ മൂലം ബിസിനസ് നടക്കാതിരുന്നത്. തുടര്‍ന്ന് ബോംബെയില്‍ പോയി തുണിത്തരങ്ങള്‍ നേരിട്ട് കൊണ്ടുവരികയും പരസ്യം ചെയ്ത് വില്‍ക്കുകയും ആയിരുന്നു. അങ്ങനെ വിറ്റ പ്രോഡക്ടുകള്‍ക്ക് നല്ല അഭിപ്രായവും ലഭിച്ചു. അപ്പോഴാണ് ഒരു കസ്റ്റമര്‍ രണ്ട് സെറ്റ് ഡ്രസ് ഓര്‍ഡര്‍ ചെയ്തിരുന്നു. അതയക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഓര്‍ഡര്‍ ചെയ്തത് എക്സ്എല്‍ സൈസ് ആണെങ്കിലും ബീന അയച്ചത് ഡബിള്‍ എക്സ് എല്‍ ആയിരുന്നു. കാരണം, തന്റെ പാകമായ ഡബിള്‍ എക്സ് എല്‍ ഇട്ടപ്പോള്‍ ബീനയ്ക്ക് ടൈറ്റായിരുന്നു. അതുകൊണ്ടാണ് ഡബിള്‍ എക്സ് എല്‍ അവര്‍ക്ക് പാകമായിരിക്കുമല്ലോ എന്നു കരുതി അതയച്ചത്. എന്നാല്‍ ഡ്രസ് കിട്ടിയതിനു പിന്നാലെ അവര്‍ അതു വലുതാണെന്നു പറഞ്ഞ് മെസേജ് അയക്കുകയും എക്സ് എല്‍ സൈസ് തന്റെ കയ്യില്‍ ഉണ്ടായിരുന്നതിനാല്‍ അതയച്ചു തരാമെന്ന് ബീന പറയുകയും ചെയ്തത്.
അങ്ങനെ കഴിഞ്ഞ വെള്ളിയാഴ്ച അതയക്കുകയും ബീന ഷൂട്ടിന് പോവുകയും ചെയ്തു. തുടര്‍ന്ന് ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച വന്നതാണ് ബിസിനസ് ആവശ്യങ്ങള്‍ക്കായി വച്ചിരുന്ന മൊബൈല്‍ വീണ്ടും നോക്കുന്നത്. അപ്പോഴാണ് നിങ്ങള്‍ ചീറ്റ് ചെയ്യുകയാണോ പറ്റിക്കുകയാണോ എന്നൊക്കെ ചോദിച്ച് കോട്ടയം പൂവന്തുരുത്തിലുള്ള മിനി സാജന്‍ എന്ന ആ സ്ത്രീയുടെ നിരവധി മെസേജുകള്‍ കണ്ടത്. നിങ്ങള്‍ എന്താ എന്റെ പണം അയക്കാത്തത്? ഇങ്ങനെയാണോ നിങ്ങള്‍ കാശുണ്ടാക്കി കുടുംബം നോക്കിയത് എന്നൊക്കെയാണ് ആ സ്ത്രീ മെസേജുകള്‍ അയച്ചത്. നടിയേയും കുടുംബത്തേയും ചീത്ത വിളിച്ചുള്ള ആ മെസേജുകള്‍ കണ്ട് അന്തംവിട്ട് ഇരിക്കുകയായിരുന്നു ബീന. ഇതു മുഴുവന്‍ വായിക്കും മുന്നേ തന്നെ അവരുടെ ക്യാഷ് അടക്കം തിരിച്ചിടുകയായിരുന്നു ബീന. അതിനു ശേഷമാണ് ബാക്കി മെസേജുകള്‍ വായിച്ചത്. ഞാനൊന്ന് ഫോണ്‍ നോക്കാന്‍ വൈകിയപ്പോഴേക്കും ആണ് എന്റെ കുടുംബത്തെയടക്കം ചീത്ത വിളിച്ച് മിനി എന്നു പറയുന്ന സ്ത്രീ സംസാരിച്ചിരിക്കുന്നത്. അപ്പോള്‍ ഇതുപോലുള്ള പ്രശ്നങ്ങള്‍ ഇനിയുണ്ടായാല്‍, എന്റെ കസ്റ്റമേഴ്സ് അറിയാന്‍ വേണ്ടി പറയുകയാണ് എന്നു പറഞ്ഞാണ് ബീന സംസാരം തുടര്‍ന്നത്.
എന്റെ ശരിക്കുള്ള പ്രൊഫഷന്‍ എന്നു പറയുന്നത് അഭിനയം ആണ്. കുടുംബകാര്യങ്ങളുണ്ട്. അതിനിടലൂടെ ഈ ചെറിയ ബിസിനസ് ചെയ്യുന്നു. അപ്പോള്‍ ഒരിക്കലും നിങ്ങളെ പറ്റിച്ച് ഞാന്‍ എവിടേക്കും പോകില്ലെന്നും എന്തു പ്രശ്നം വന്നാലും സോള്‍വ് ചെയ്യാന്‍ ഞാനുണ്ടെന്നും അതെത്ര രൂപയാണെങ്കിലും ഞാന്‍ തിരിച്ചു തരുമെന്നും ആരെയും പറ്റിക്കില്ലെന്നും ബീനാ ആന്റണി പറയുന്നു.