എല്ലാവരുടെയും പ്രിയപ്പെട്ട പാട്ടുകാരനും മാഷും ഒക്കെയായിരുന്ന അനൂപ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അനൂപിന്റെ വിയോഗ വാര്‍ത്ത എല്ലാവരെയും തേടിയെത്തിയത്. ഒരു ആത്മഹത്യ കുറിപ്പ് എഴുതി വച്ച് തന്റെ ഏറ്റവും പ്രിയപ്പെട്ട ഇടമായ ഫ്‌ളാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി മരിക്കുകയായിരുന്നു. എപ്പോഴും ചിരിച്ചും ചിരിപ്പിച്ചും നടന്നുകൊണ്ടിരുന്ന ഒരാള്‍ എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നാണ് അനൂപിന്റെ പ്രിയപ്പെട്ടവര്‍ ഒന്നടങ്കം ചോദിക്കുന്നത്. ഇപ്പോഴിതാ എല്ലാ കാര്യത്തിലും കൂടെ ഉണ്ടായിരുന്ന പ്രിയ കൂട്ടുകാരന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞിരിക്കുകയാണ് അനൂപിന്റെ കൂട്ടുകാരന്‍. അനൂപിന്റെ കൂട്ടകാരന്‍ നടത്തിയ ഫോണ്‍ കോളിലാണ് അദ്ദേഹം പൊട്ടിക്കരഞ്ഞ് അനൂപിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
എന്തിനാണ് അവന്‍ ഇങ്ങനെ ചെയ്തത് എന്ന് അറിയില്ല. ആളുടെ മുഖം പോലെ തന്നെയായിരുന്നു അവന്റെ മനസും. സുന്ദരനായ മാഷ്. ആ മുഖം പോലെ തന്നെ എല്ലാത്തിനോടും സ്‌നേഹം മാത്രമുള്ള ആളായിരുന്നു അനൂപ്. തൃശൂര്‍ പൂരത്തിന്റെ സമയത്ത് അനൂപിന്റെ ഒപ്പം ഉണ്ടായിരുന്നു. മുഖം പോലെ തന്നെയായിരുന്നു മാഷിന്റെ മനസ്സും. എന്താ പറയേണ്ടത് എന്ന് അറിയില്ല. വാക്കുകള്‍ കിട്ടുന്നില്ല. അനൂപിന്റെ മരണം കേട്ട് നിമിഷം മുതല്‍ അതില്‍ നിന്നും ഇതുവരെ റിക്കവര്‍ ആകാന്‍ സാധിച്ചിട്ടില്ല. അങ്ങനെയൊരു വ്യക്തിയായിരുന്നു അനൂപ്. നമ്മുക്ക് അവനെ പറ്റി ഒരു കുറ്റം പറയാന്‍ സാധിക്കില്ലായിരുന്നു. ഏതൊരു മനുഷ്യനെ എടുത്താലും നല്ല വശവും മോശം വശവും ഉള്ളവരാണ്. പക്ഷേ അനൂപിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് പറയാന്‍ സാധിക്കില്ല. അത്രയ്ക്ക് നല്ല മനുഷ്യനായിരുന്നു അനൂപ് മാഷ്. തൃശൂര്‍ പൂരത്തിന്റെ തലേന്ന് പോയപ്പോള്‍ അനൂപിന്റെ ഫ്‌ളാറ്റില്‍ പോയിരുന്നു. ഒരു ചിരിയോട് മാത്രമേ അനൂപിനെ കണ്ടിട്ടുള്ളു. ആരെയും വിഷമിപ്പിക്കാന്‍ അനൂപിന് സാധിക്കില്ല. മനസ്സ് ബലം ഇല്ലാത്തതുകൊണ്ട് ചെയ്തുപോയതാണ്. അവന്റെ പ്രശ്‌നം ആരോടെങ്കിലും ഒന്ന് തുറന്ന് പറഞ്ഞാ മതിയായിരുന്നു. അറിയുന്ന ആര്‍ക്കും അനൂപിന്റെ വേര്‍പാട് സഹിക്കാന്‍ സാധിക്കില്ല. ഫോണിലൂടെ പൊട്ടിക്കരഞ്ഞ് അനൂപിന്റെ കൂട്ടുകാരന്‍. ഇപ്പോഴും സഹിക്കാന്‍ കഴിയുന്നില്ല.
ഞായറാഴ്ച കലാരാത്രിയില്‍ പങ്കെടുത്ത ശേഷം തിങ്കളാഴ്ച സ്‌കൂളിലെത്തി പതിവുപോലെ ക്ലാസെടുക്കുകയും ചെയ്തു. എന്നത്തെയും പോലെയാണ് അന്നും അനൂപ് കുട്ടികള്‍ക്ക് ക്ലാസ് എടുത്തത്. കുട്ടികളോട് കളിച്ച് ചിരിച്ച്. ടീച്ചര്‍മാരോട് തമാശകളും പറഞ്ഞാണ് അനൂപിനെ അന്നും കണ്ടിരുന്നത്. എന്നാല്‍ ക്ലാസ് കഴിഞ്ഞ് തിരികെ പോകുന്നത് മരണത്തിലേക്കാണെന്ന് ആരും ചിന്തിച്ചുപോലുമില്ല. ചൊവ്വാഴ്ച രാവിലെ നഗരത്തിലെ ഫ്ലാറ്റിലെ തന്റെ ഹോം സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ സംഗീതവും പാട്ടുകളും ബാന്‍ഡിന്റെ പ്രവര്‍ത്തനങ്ങളും എല്ലാം നടന്ന സ്ഥലം. അനൂപിന്റെ പ്രീയപ്പെട്ട സ്ഥലത്ത് തന്നെയാണ് അദ്ദേഹഅെത്ത മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ കുട്ടനും നാട്ടുകാര്‍ക്ക് അനൂപ് മാഷും ആയിരുന്നു. ഇപ്പോള്‍ മാഷിന്റെ ആഗ്രഹം പോലെ അദ്ദേഹത്തിന്റെ പേരില്‍ തന്നെ അദ്ദേഹത്തിന്റെ നാടും അറിയപ്പെട്ടിരിക്കുകയാണ്. ചെണ്ടയിലെ കുലപതി മൂത്തമന കേശവന്‍ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനായ ഇദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത് ഹാര്‍മോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരന്‍ കേശവന്‍ വെള്ളാറ്റഞ്ഞൂരില്‍നിന്നാണ്. തൃശ്ശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ പ്രതിഭയുടെ മികച്ച ശിക്ഷണത്തില്‍ യുവജനോത്സവവേദികളില്‍ നിരവധിപേര്‍ വിജയകിരീടമണിഞ്ഞു. കുട്ടികള്‍ക്കൊപ്പം അവരുടെ കൂട്ടുകാരനായി പാട്ടുപാടി നടക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. കേരളവര്‍മ കോളേജില്‍ ഗസ്റ്റ് അധ്യാപകനായും ജോലിചെയ്തിട്ടുണ്ട്.
കുട്ടികളെ പഠിപ്പിക്കുന്നത് ഏറെ ഇഷ്ടപ്പെട്ട വ്യക്തിയായ അനൂപ് പതിവുപോലെയാണ് വിദ്യാര്‍ഥികളുമായി സംവദിച്ചു ക്ലാസെടുത്തത്. എന്നാല്‍, തൊട്ടടുത്ത ദിവസം സംഗീതലോകത്തില്‍ നിന്നും അനൂപ് സ്വയം വിടവാങ്ങുകയായിരുന്നു. നഗരത്തിലെ ഫ്ലാറ്റില്‍ സജ്ജീകരിച്ചിരുന്ന സ്റ്റുഡിയോയിലാണ് അനൂപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു മക്കളായിരുന്നു അനൂപിന്. ഒരു മകളും മകനും. തുമ്പി, പാച്ചു എന്നായിരുന്നു അവരെ വിളിച്ചിരുന്നത്. അവധി ദിവസങ്ങള്‍ കിട്ടിയാല്‍ മക്കള്‍ക്കൊപ്പം കറക്കവും സ്വന്തം നാടായ വെള്ളാറ്റഞ്ഞൂരിലേക്കും ഒക്കെ എത്തിയിരുന്നു.