Latest News

പ്രാങ്ക് ആയിരിക്കും എന്നാണ് കരുതിയത്; എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും അടുത്ത് എത്തും വരെ പ്രതീക്ഷിച്ചു; എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല;ഇതാണോ ജനാധിപത്യം ഇത് ന്യായമാണ് എന്ന് തോന്നുന്നുണ്ടോ? ബിഗ് ബോസില്‍ നിന്ന് പുറത്തായ ഗായത്രി സുരേഷിന് പറയുന്നത്

Malayalilife
 പ്രാങ്ക് ആയിരിക്കും എന്നാണ് കരുതിയത്; എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോഴും അടുത്ത് എത്തും വരെ പ്രതീക്ഷിച്ചു; എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല;ഇതാണോ ജനാധിപത്യം ഇത് ന്യായമാണ് എന്ന് തോന്നുന്നുണ്ടോ? ബിഗ് ബോസില്‍ നിന്ന് പുറത്തായ ഗായത്രി സുരേഷിന് പറയുന്നത്

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ രണ്ടാം ദിവസം പുറത്തായ ഗായത്രി സുരേഷ് പ്രതികരണവുമായി രംഗത്ത്. പുറത്താക്കല്‍ അന്യായമായിരുന്നെന്ന് പറഞ്ഞ താരം സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചു.' yes im evicted ' എന്നാണ് ഗായത്രി സുരേഷ് പറയുന്നത്. എന്താണ് അവിടെ സംഭവിച്ചത് എന്ന് നിങ്ങള്‍ എല്ലാവരും കണ്ടിട്ടുണ്ടാവും എനിക്ക് പക്ഷേ ആ സമയത്ത് ഫുള്ള് ബ്ലാങ്ക് ആയിപ്പോയി. എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. 

അതുകൊണ്ടാണ് ഇത്ര നേരമായിട്ടും താന്‍ ഒരു പ്രതികരണവും നടത്താതിരുന്നത്. ജനാധിപത്യം എന്ന ഒരു ടാസ്‌ക്കിലാണ് എന്നെ പുറത്താക്കിയത് പക്ഷേ ഇതാണോ ജനാധിപത്യം ഇത് ന്യായമാണ് എന്ന് തോന്നുന്നുണ്ടോ എന്നാണ് ഗായത്രി സുരേഷ് ചോദിക്കുന്നത്.

ഒട്ടേറെ പ്രതീക്ഷകളോടെയാണ് ബിഗ് ബോസ് വീട്ടിലേക്ക് പോയതെന്നും ഗായത്രി പറഞ്ഞു. നന്നായി ടാസ്‌കുകള്‍ ചെയ്യണമെന്നും തന്നെക്കുറിച്ചുള്ള ആളുകളുടെ ധാരണ മാറ്റണമെന്നും സ്വയം കൂടുതല്‍ കണ്ടെത്തണമെന്നുമൊക്കെ കരുതിയിരുന്നു. എന്നാല്‍ രണ്ടാം ദിവസം തന്നെ പുറത്തായത് തനിക്ക് വളരെ അന്യായമായി തോന്നിയെന്നും ഗായത്രി വ്യക്തമാക്കി.

ബിഗ് ബോസ് ഇത്തവണ 'ജനാധിപത്യം' എന്ന ആശയത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ ഗായത്രി, റിനിയെ പുറത്താക്കുന്നതിനായി എല്ലാവരും വോട്ട് ചെയ്തിരുന്നുവെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ ക്യാപ്റ്റന്‍ പെട്ടെന്ന് തന്റെ പേര് ചൂണ്ടിക്കാണിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് ആര്‍ജെ അഞ്ജലിയെയും നോമിനേറ്റ് ചെയ്‌തെന്നും ഗായത്രി പറഞ്ഞു.

അഞ്ജലിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതിന് പിന്നാലെ അന്തിമ തീരുമാനം തന്നെ പുറത്താക്കുക എന്നതായിരുന്നുവെന്നും ഗായത്രി വ്യക്തമാക്കി. സംഭവിച്ചത് എങ്ങനെ ഉള്‍ക്കൊള്ളണമെന്ന് പോലും തനിക്ക് മനസിലായില്ലെന്നും താരം പറഞ്ഞു.

വീട്ടിലുള്ളവരോട് യാത്ര പറഞ്ഞ് വാതിലിനടുത്തെത്തുന്നതുവരെ ഇതൊരു പ്രാങ്ക് ആണെന്നാണ് കരുതിയിരുന്നതെന്നും ഗായത്രി പറഞ്ഞു. ബിഗ് ബോസിന്റെ വാതില്‍ തുറക്കില്ലെന്നും താന്‍ പുറത്തുപോകില്ലെന്നും കരുതിയെങ്കിലും ഒടുവില്‍ അത് സംഭവിച്ചെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

'ഇത് കുറച്ച് അന്യായമല്ലേ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത്രയും പേര്‍ റിനിക്ക് വോട്ട് ചെയ്തിട്ടും എന്തുകൊണ്ട് എനിക്ക് ഒരു അവസരം തന്നില്ല?'' എന്നാണ് ഗായത്രിയുടെ ചോദ്യം. താന്‍ അത്രയും ദുര്‍ബലയായ മത്സരാര്‍ഥിയാണെന്ന് കരുതുന്നില്ലെന്നും എല്ലാവരോടും സൗഹൃദത്തിലായിരുന്നെന്നും പറയേണ്ടിടത്തെല്ലാം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നെന്നും ഗായത്രി പറഞ്ഞു.

കുറച്ചുകൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കൂടുതല്‍ സജീവമായി കളിക്കുമായിരുന്നുവെന്നും ഗായത്രി വ്യക്തമാക്കി. പുറത്തുവന്നതിന് ശേഷമാണ് എല്ലാ ഇടത്തും പോയി സ്വയം അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും താന്‍ മനസിലാക്കിയതെന്നും താരം പറഞ്ഞു.

അതേസമയം, പുറത്തുവന്നപ്പോഴാണ് തനിക്ക് ലഭിക്കുന്ന പിന്തുണയുടെ വ്യാപ്തി മനസിലായതെന്നും ഗായത്രി പറഞ്ഞു. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് ഗായത്രി വീഡിയോ അവസാനിപ്പിച്ചത്.

gayathri suresh eviction reaction

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES