Latest News

സോഷ്യല്‍ മീഡിയ തീ പടര്‍ത്തി ഗായത്രി സുരേഷിന്റെ ബിക്കിനി ലുക്ക്;  ബിക്കിനി ഇടേണ്ടത് കൊണ്ട് ലോകസുന്ദരി മത്സരത്തിന് പങ്കെടുക്കാതിരുന്ന നടി ബിക്കിനിയണിഞ്ഞത് ഡിസ്‌കോ സിനിമയ്ക്കായി; ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ ടീസര്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 സോഷ്യല്‍ മീഡിയ തീ പടര്‍ത്തി ഗായത്രി സുരേഷിന്റെ ബിക്കിനി ലുക്ക്;  ബിക്കിനി ഇടേണ്ടത് കൊണ്ട് ലോകസുന്ദരി മത്സരത്തിന് പങ്കെടുക്കാതിരുന്ന നടി ബിക്കിനിയണിഞ്ഞത് ഡിസ്‌കോ സിനിമയ്ക്കായി; ചെമ്പന്‍ വിനോദ് ചിത്രത്തിന്റെ ടീസര്‍ ചര്‍ച്ചയാകുമ്പോള്‍

'അഞ്ചക്കള്ളകോക്കാന്‍' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകന്‍ ഉല്ലാസ് ചെമ്പന്റെ പുതിയ ചിത്രം ഡിസ്‌കോയുടെ ടീസര്‍ ആവേശകരമായ ടീസര്‍ പുറത്ത്. ടീസര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗും ഗായത്രി സുരേഷിന്റെ  ബിക്കിനിയൊക്കെ ടീസറിന്റെ പ്രധാന ആകര്‍ഷണമാണ്. 

മെക്സിക്കന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
ടീസറില്‍ ഏറെ ശ്രദ്ധ നേടിയ മറ്റൊരു ഘടകം ഗായത്രി സുരേഷിന്റെ വ്യത്യസ്ത ലുക്കാണ്. ബിക്കിനി വേഷത്തിലുള്ള താരത്തിന്റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു അവതരണമാണ് 'ഡിസ്‌കോ'യില്‍ ഗായത്രിക്കായി ഒരുക്കിയിരിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

നിലവില്‍ ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8 ന്റെ ഫെയിമില്‍ നില്‍ക്കുകയാണ് ഗായത്രി സുരേഷ്. മത്സരാര്‍ത്തികളില്‍ ഒരാളാണ് ഗായത്രി ഷോയില്‍ നിന്ന് നാലാമത്തെ ആഴ്ച പുറത്തായിരിക്കുന്നു. ആ ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് ഡിസ്‌കോയുടെ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.മാത്രമല്ല ഗായത്രിയുടെ മുമ്പ് പറഞ്ഞ വാക്കുകളും ചര്‍്ച്ചയായിരിക്കുകയാണ്.

മിസ് കേരള വിജയിയായ ഗായത്രി മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാത്തത് ബിക്കിനി റൗണ്ട് ഉള്ളതുകൊണ്ടാണെന്ന് ഗായത്രി പറയുന്നത്.അന്ന് പറഞ്ഞ നിലപാടില്‍ നിന്ന് മാറ്റം വന്നോ എന്നാണ് പലരും ചോദിക്കുന്നത്. അവസരത്തിനൊത്ത് നിലപാട് മാറ്റുകയാണോ എന്നും ചോദ്യമുണ്ട്.

gayatri suresh disco teaser bikini look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES