Latest News

റിലേഷന്‍ഷിപ്പ് ആരംഭിച്ച് ആദ്യ ആഴ്ചയില്‍ ചോദിച്ചത് എയ്ഡ്‌സ് ഉണ്ടോ എന്ന്; ഞാനുമായി റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് തന്നെ് എറണാകുളത്ത് മറ്റൊരാളുമായി ബന്ധം; ഞങ്ങള്‍ രണ്ടുപേരും കാറില്‍ പോകുമ്പോഴാണ് അപകടം സംഭവിക്കുന്നതും വിവാദമുണ്ടാകുന്നതും;നാര്‍സിസ്റ്റിക്ക് അബ്യൂസാണ് നടന്നത്; ഗായത്രി സുരേഷ് പങ്ക് വച്ചത്‌

Malayalilife
 റിലേഷന്‍ഷിപ്പ് ആരംഭിച്ച് ആദ്യ ആഴ്ചയില്‍ ചോദിച്ചത് എയ്ഡ്‌സ് ഉണ്ടോ എന്ന്; ഞാനുമായി റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് തന്നെ് എറണാകുളത്ത് മറ്റൊരാളുമായി ബന്ധം; ഞങ്ങള്‍ രണ്ടുപേരും കാറില്‍ പോകുമ്പോഴാണ് അപകടം സംഭവിക്കുന്നതും വിവാദമുണ്ടാകുന്നതും;നാര്‍സിസ്റ്റിക്ക് അബ്യൂസാണ് നടന്നത്; ഗായത്രി സുരേഷ് പങ്ക് വച്ചത്‌

നടിയും മുന്‍ മിസ് കേരളയുമായ ഗായത്രി സുരേഷ് ഇപ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. മൂന്നാം ആഴ്ചയിലൂടെയാണ് സീസണ്‍ എട്ട് കടന്ന് പോകുന്നത്. ഇതിനിടെ വേദിയില്‍ തന്റെ മുന്‍കാല പ്രണയത്തിലെ കടുത്ത ട്രോമകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഗായത്രി സുരേഷി്വന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

ടാസ്‌ക്കിന്റെ ഭാഗമായി ജീവിതത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച കാര്യം പങ്ക് വച്ചപ്പോഴാണ് 2021-ലെ വിവാദ കാറപകടത്തിന് പിന്നിലെ മാനസിക സംഘര്‍ഷങ്ങളുടക്കം താരം വ്യക്തമാക്കിയത്.ജീവിതത്തില്‍ നിങ്ങളെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച വ്യക്തിയോട് ഇപ്പോള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ എന്ത് പറയും?' എന്നതായിരുന്നു ടാസ്‌ക്. തന്നെ മാനസികമായി തളര്‍ത്തിയ ഒരു പഴയ 'സിറ്റുവേഷന്‍ഷിപ്പി'നെക്കുറിച്ചാണ് ഗായത്രി വികാരാധീനയായി സംസാരിച്ചത്.

എന്നെ ലൈഫില്‍ ഒരുപാട് പേര്‍ വേദനിപ്പിച്ചിട്ടുണ്ട്. അതില്‍ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചതും ട്രോമയിലാക്കിയതുമായ ഒരു കാര്യം എന്റെ റിലേഷന്‍ഷിപ്പായിരുന്നു. 2021ല്‍ ഞാന്‍ ഒരു വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്നു. ആ സമയത്ത് ഞാന്‍ ഒരു സിറ്റുവേഷന്‍ഷിപ്പിലായിരുന്നു. എന്റെ വിചാരം അതൊരു റിലേഷന്‍ഷിപ്പായിരുന്നു എന്നാണ്. പക്ഷെ എനിക്ക് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തോന്നുന്നു അതൊരു സിറ്റുവേഷന്‍ഷിപ്പായിരുന്നുവെന്ന
ബന്ധത്തിന്റെ തുടക്കത്തില്‍ത്തന്നെ വലിയ റെഡ് ഫ്‌ലാഗുകള്‍  ആ വ്യക്തിയില്‍ ഉണ്ടായിരുന്നുവെന്ന് ഗായത്രി പറയുന്നു. 

ആളുകള്‍ക്ക് സ്വയം തിരുത്താന്‍ ഒന്നിലധികം അവസരങ്ങള്‍ നല്‍കുന്ന സ്വഭാവമാണ് തനിക്കുള്ളത്. എന്നാല്‍, ബന്ധം തുടങ്ങി ആദ്യ ആഴ്ചയില്‍ത്തന്നെ ആ പങ്കാളി ചോദിച്ച ചോദ്യം തന്നെ ഞെട്ടിച്ചുകളഞ്ഞു-'നിനക്ക് എയ്ഡ്‌സ് ഉണ്ടോ?' എന്നതായിരുന്നു അത്. ആ നിമിഷത്തില്‍ത്തന്നെ ആ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും, കുറ്റം തന്റെ ഭാഗത്താണോ എന്ന സംശയവും മറ്റുള്ളവരെ തിരുത്താമെന്ന പ്രതീക്ഷയും കാരണം ആ ബന്ധം വീണ്ടും മുന്നോട്ട് കൊണ്ടുപോയി.
്
കാണുന്ന എല്ലാവരിലുമുള്ള റെഡ് ഫ്‌ലാ?ഗ്‌സ് നോട്ട് ചെയ്യുന്നയാളാണ് ഞാന്‍. മാത്രമല്ല ആളുകള്‍ക്ക് ഒന്നിലധികം ചാന്‍സുകള്‍ കൊടുക്കുന്നയാളുമാണ്. കുറച്ച് ചാന്‍സുകള്‍ കൊടുക്കും അതിനുശേഷവും അയാളില്‍ മാറ്റമില്ലെങ്കില്‍ എന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ ഒഴിവാക്കും. അങ്ങനെ ഈ വ്യക്തിയേയും ഞാന്‍ കണ്ടുമുട്ടി.

തൃശ്ശൂരിലായിരുന്നു ഗായത്രിയുടെ താമസം,ഇയാളുടെ താമസം എറണാകുളത്തും. ഞാനുമായി റിലേഷന്‍ഷിപ്പിലായിരുന്ന സമയത്ത് തന്നെ ഇയാള്‍ക്ക് എറണാകുളത്ത് മറ്റൊരളുമായി ബന്ധമുണ്ടായിരുന്നു. അത് ഞാന്‍ അറിഞ്ഞു. ആ സമയത്ത് ഞാനും ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലായിരുന്നു. എനിക്കും കുറേ മോശം സ്വഭാവങ്ങളുണ്ടായിരുന്നു. ഞാന്‍ ഭയങ്കര നല്ല മനുഷ്യത്തിയാണെന്ന് ഞാന്‍ പറയുന്നില്ല.എങ്കിലും അറിഞ്ഞുകൊണ്ട് ആരെയും വഞ്ചിക്കാനോ വേദനിപ്പിക്കാനോ നിന്നിട്ടില്ല,' ഗായത്രി പറഞ്ഞു.

എന്നിരുന്നാലും ഒരു നന്മ എന്റെ മനസില്‍ ഉണ്ടായിരുന്നു. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് ആരെയും വേദനിപ്പിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല ഞാന്‍. പിന്നെ ഇയാള്‍ തീരെ എന്നെ മൈന്റ് ചെയ്യാതെയായി. അങ്ങനെ കണ്ടേ പറ്റൂവെന്ന് ഞാന്‍ വാശിപിടിച്ചു. അയാള്‍ വന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കൂടി കാറില്‍ പോകുമ്പോഴാണ് അപകടം സംഭവിക്കുന്നതും അതിനെ തുടര്‍ന്ന് വിവാദമുണ്ടാകുന്നതും.

അപകടം നടന്നശേഷം പോലീസ് വന്ന് ഇയാളെ പിടിച്ചുകൊണ്ടുപോയി. അവിടെ നിന്ന് ഇറങ്ങിയശേഷം ഇയാള്‍ എന്നെ ഒരു കഫേയില്‍ കൊണ്ടിരുത്തിയിട്ട് ഇയാളുടെ ഗേള്‍ഫ്രണ്ടിനെ കാണാന്‍ പോയി. ആ സംഭവം എന്നെ ഭയങ്കരമായ ട്രോമയില്‍ കൊണ്ടുപോയി എത്തിച്ചു. ഇനി അയാളെ കണ്ട് കഴിഞ്ഞാല്‍ ഒരു നന്ദി ഞാന്‍ പറയും. അയാളുമായി എനിക്കുണ്ടായിരുന്നത് ഒരു നാര്‍സിസ്റ്റിക്ക് റിലേഷന്‍ഷിപ്പായിരുന്നു. 
ആ ക്രൂരമായ പെരുമാറ്റം തന്നെ വല്ലാത്ത ട്രോമയിലേക്കാണ് തള്ളിവിട്ടതെന്ന് ഗായത്രി ഓര്‍ത്തെടുത്തു.

അതൊരു കടുത്ത 'നാര്‍സിസ്റ്റിക് റിലേഷന്‍ഷിപ്പ്' ആയിരുന്നുവെന്നും, ഇന്ന് ആ വ്യക്തിയെ വീണ്ടും കാണുകയാണെങ്കില്‍ തന്നെ കൂടുതല്‍ ശക്തയാക്കി മാറ്റിയതിന് ഒരു 'നന്ദി' മാത്രമേ പറയാനുള്ളൂവെന്നും  ഗായത്രി കൂട്ടിച്ചേര്‍ത്തു. 

ഗായത്രിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ കാക്കനാട് വെച്ച് മറ്റൊരു വണ്ടിയുമായി ഇടിച്ചത് 2021ല്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ഒന്നായിരുന്നു. ഗായത്രിയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന വീഡിയോയും പ്രചരിച്ചിരുന്നു. അപകടം ഉണ്ടാക്കിയിട്ട് വാഹനം നിര്‍ത്താതെ പോയതാണ് ആള്‍ക്കൂട്ടത്തെ ചൊടിപ്പിച്ചത്.

gayathri suresh open up abouttraumatic relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES