Latest News

അച്ഛനും അമ്മയ്ക്കും വിളിച്ചു! അമ്പിളിയെ പറ്റി അനാവശ്യവും! ഇനി ക്ഷമിക്കാനില്ലെന്ന് ആദിത്യന്‍!! സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവും ആക്ഷേപവും! എട്ടിന്റെ പണി നല്കി ആദിത്യന്‍

Malayalilife
അച്ഛനും അമ്മയ്ക്കും വിളിച്ചു! അമ്പിളിയെ പറ്റി അനാവശ്യവും! ഇനി ക്ഷമിക്കാനില്ലെന്ന് ആദിത്യന്‍!!  സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവും ആക്ഷേപവും! എട്ടിന്റെ പണി നല്കി ആദിത്യന്‍

അനശ്വര നടന്‍ ജയന്റെ സഹോദരപുത്രനാണ് നടന്‍ ആദിത്യന്‍ ജയന്‍. നടി അമ്പിളി ദേവിയെ നടന്‍ വിവാഹം ചെയ്തത് ഏറെ വിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിവച്ചിരുന്നു. നിരവധി ആരോപണങ്ങളാണ് ഇതിന് പിന്നാലെ ആദിത്യന്‍ ജയനെതിരെ ഉയര്‍ന്നത്. വിവാഹത്തിന് പിന്നാലെ അമ്പിളിയുടെ ആദ്യ ഭര്‍ത്താവ് ലോവല്‍ കേക്ക് മുറിച്ച് ആഘോഷിച്ച വീഡിയോ വൈറലായിരുന്നു. അമ്പിളിയെ ആദിത്യന്‍ തട്ടിയെടുത്തതാണെന്നും രീതിയില്‍ പല ആരോപണങ്ങളും ലോവല്‍ എത്തിയിരുന്നു. എന്നാല്‍ അതെല്ലാം കാലക്രമേണ കെട്ടടങ്ങി ഇപ്പോള്‍ ആദിത്യനും അമ്പിളിയും ഒരു കുഞ്ഞിനെ കാത്തിരിക്കയാണ്. ഇപ്പോള്‍ തന്നെ നിരന്തരമായി സോഷ്യല്‍മീഡിയയിലൂടെ ബുദ്ധിമുട്ടിക്കുന്ന ഒരു യുവാവിനെതിരെ രംഗത്ത് വന്നിരിക്കയാണ് ആദിത്യന്‍.

തന്നെ ചിലര്‍ വിടാതെ പിന്തുടരുന്നുവെന്നാണ് ആദിത്യന്‍ പറയുന്നത്. ഇതില്‍ രാഹുല്‍ എന്നൊരു യുവാവിന്റെ ഉപദ്രഹം സഹിക്കാന്‍ വയ്യാതെ പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ് താരം ഇപ്പോള്‍. സഹിക്കുന്നതിനും മേലെ ആയതുകൊണ്ടാണ് താന്‍ രാഹുലിനെതിരെ പരാതി നല്‍കിയതെന്ന് മറുനാടനോട് ആദിത്യന്‍ വ്യക്തമാക്കി. തന്നെ പറ്റി എന്ത് വാര്‍ത്ത വന്നാലും കൃത്യമായി ചിലര്‍ ഉപദ്രവിക്കാന്‍ വരാറുണ്ട്. അതില്‍ എനിക്ക് വിരോധമില്ല. പക്ഷേ ചിലര്‍ പരിധിക്കപ്പുറമാണെന്നാണ് ആദിത്യന്‍ വെളിപ്പെടുത്തുന്നു. രാഹുല്‍ എന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് അതില്‍ പ്രധാനി.

 അമ്പിളിയുമായുള്ള വിവാഹം കഴിഞ്ഞ അന്നുമുതല്‍ വിവിധ അക്കൗണ്ടുകളില്‍ നിന്നാണ് രാഹുല്‍ തെറി ഉള്‍പെടെയുള്ള മോശം കമന്റുകള്‍ ഇടുന്നത്. പലതും താന്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ അമ്പിളി ഗര്‍ഭിണിയായപ്പോള്‍ കല്യാണത്തിന് മുമ്പേ ഗര്‍ഭിണിയാണെന്ന രീതിയിലാണ് രാഹുല്‍ കമന്റിട്ടത്. തന്റെ വല്യച്ഛന്‍ ജയന്റെ പിറന്നാള്‍ ദിവസം പോസ്റ്റിട്ടപ്പോള്‍ എന്തിനാടാ  ആദിത്യന്‍ ജയന്‍ എന്നിട്ട് തന്തയുടെ പേര് മാറ്റുന്നതെന്നായിരുന്നു അവന്റെ ചോദ്യം. മാതാപിതാക്കള്‍ ഇട്ട തന്റെ ഒഫീഷ്യല്‍ പേര് ജയന്‍ എസ് എന്നാണെന്നും സീരിയലില്‍ എത്തിയതിന് ശേഷമാണ് ആദിത്യന്‍ ജയനെന്ന് ആക്കിയതെന്നും താന്‍ വിശദീകരിച്ചിട്ടും വീണ്ടും അവന്റെ ശല്യം തുടര്‍ന്നു. മനപ്പൂര്‍വ്വം ഉപദ്രവിക്കാനാണ് തന്റെ തീരുമാനം എന്നാണ് രാഹുല്‍ പറഞ്ഞത്. സഹിക്കാന്‍ കഴിയാതെ ബ്ലോക്ക് ചെയ്തു പക്ഷേ വീണ്ടും പല അക്കൗണ്ടുകളില്‍ നിന്നുമെത്തി അവന്‍ മോശം കമന്റുകള്‍ ഇട്ടു. മരിച്ചുപോയ അമ്മയെയും അച്ഛനെയും ഉള്‍പെടെയുള്ളവരെ അവന്‍ മോശം പറഞ്ഞു.

പിന്നീട് മുമ്പുള്ള ആദിത്യന്റെ ഒരു കേസ് പെണ്ണിനെ പീഡിപ്പിച്ച കേസ് എന്ന മട്ടില്‍ ചിത്രീകരിച്ച് അവന്റെ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ നിനക്കെന്ന ഒരു ചുക്കും ചെയ്യാന്‍ പറ്റില്ലെന്നും താന്‍ കെ സുധാകരന്റെ അടുത്ത ആളാണ് എന്നൊക്കെയാണ് രാഹുല്‍ പറഞ്ഞിരുന്നത്. അശ്ലീല ഓഡിയോ ക്ലിപ്പുകളില്‍ അയച്ചതോടെ സഹികെട്ടാണ് ഒടുവില്‍ രാഹുലിനെതിരെ നടന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാനനഷ്ടകേസും രാഹുലിനെതിരെ നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സുധാകരന്റെ അടുത്ത ആള്‍ എന്ന് പറഞ്ഞതിനെതുടര്‍ന്ന് താന്‍ സുധാകരന്‍ സാറിനെ വിളിച്ചെന്നും എന്നാല്‍ അയാള്‍ വെറും പ്രവര്‍ത്തകന്‍ മാത്രമാണെന്നും ഇപ്പോള്‍ തന്റെ ഒപ്പമില്ലെന്നും തന്റെ പേര് ദുരുപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുമായിരുന്നു അദേഹത്തിന്റെ പ്രതികരണം. ഫേക്ക് ഐഡി വച്ച് സ്ത്രീകളുമായി ചാറ്റിങ്ങ് നടത്തിയെന്നതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പണിഷ്‌മെന്റ് നല്‍കിയിരിക്കയാണ് രാഹുലിനെന്നാണ് മറ്റ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. രാഹുലിന്റെ ഏഴു ഐഡികളും വച്ചാണ് ഇപ്പോള്‍ ആദിത്യന്‍ കൊല്ലം എസിപിക്ക് കംപ്ലെന്റ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം തന്നെ മോശമായി കമന്റിട്ട് സോഷ്യല്‍മീഡിയയില്‍ ആക്ഷേപിക്കുന്നു എന്ന് കാണിച്ച് പത്തോളം പേര്‍ക്കെതിരെയും പെറ്റീഷന്‍ ഫയല്‍ ചെയ്‌തെന്നും ആദിത്യന്‍ വ്യക്തമാക്കി.

പരാതി നല്‍കിയ ശേഷം ഫേസ്ബുക്കിലും തന്റെ നിലപാട് വ്യക്തമാക്കി ആദിത്യന്‍ പോസ്റ്റിട്ടു. നീയൊക്കെ എന്റെ നെഞ്ചത്തോട്ടു കയറിക്കോ എനിക്ക് വിഷയമല്ല വല്ലവന്റെയും അമ്മയ്ക്കും അച്ഛനും വിളിച്ചല്ലടാ നീയൊക്കെ ആളാകേണ്ടത്, ഒരാളുടെ അമ്മയ്ക്കും അച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ, നിനക്ക് കിട്ടിയപ്പോള്‍ നിനക്ക് നൊന്തു അല്ലെ,എനിക്ക് ഉണ്ടായ വേദന നിന്നെ ഞാന്‍ വിടില്ല എനിക്ക് എന്ത് സംഭവിച്ചാലും നിനക്ക് എന്നെ അറിയില്ല അത്ര വിഷമങ്ങളില്‍ ഞാന്‍ ഓടുന്ന ടൈം ആണിത്. മിണ്ടാതെ ആരെയും ദ്രോഹിക്കാതെ പോകാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ബുദ്ധിമുട്ടിച്ചോ അതിരു കടന്നാല്‍ ഏതു അറ്റം വരെയും ഞാന്‍ പോകും ഗുണ്ടായിസം ഒന്നും കാണിച്ചു എന്നെ ഒരുത്തനും പേടിപ്പകേണ്ട, എന്റെ ശരീരം നോവാത്ത ഒരുകാര്യവും ഞാന്‍ കാര്യമായി എടുക്കാറുമില്ല പക്ഷെ നീ എന്റെ വീട്ടുകാരെ പറഞ്ഞു. ഒന്നുകൂടി പറയുവാ ആരുടെയും അമ്മയച്ഛനും വിളിക്കാനല്ല സോഷ്യല്‍ മീഡിയ?? എന്നാണ് ആദിത്യന്‍ കുറിച്ചത്.  

Read more topics: # adhithyan jayan ,# ambily case
adhithyan jayan ambily case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES