Latest News

ഹൈകോടതി ഉത്തരവ് പാലിച്ചില്ല; കേസ് അന്വേഷത്തില്‍ നിന്ന് പാലാരിവട്ടം എസ് എച്ച് ഒയെ മാറ്റണം; കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍

Malayalilife
 ഹൈകോടതി ഉത്തരവ് പാലിച്ചില്ല; കേസ് അന്വേഷത്തില്‍ നിന്ന് പാലാരിവട്ടം എസ് എച്ച് ഒയെ മാറ്റണം; കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍

പാലാരിവട്ടം എസ്എച്ച്ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അന്‍സിബ ഹസ്സന്‍. കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഹര്‍ജി സമര്‍പ്പിച്ചത്. എസ്എച്ച്ഒ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം.

ഹൈക്കോടതി നിര്‍ദേശിച്ചിട്ടും സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തില്ലെന്നാണ് അന്‍സിബ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.അന്‍സിബ ഹസ്സനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അശ്ലീല പരാമര്‍ശങ്ങള്‍ ചേര്‍ത്ത് തനിക്കെതിരെ ലക്ഷ്മി പ്രിയ വ്യക്തിയധിക്ഷേപം നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന താരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെന്നും കാട്ടിയായിരുന്നു അന്‍സിബ പോലീസിനെ സമീപിച്ചത്.

പരാതിയില്‍ കേസെടുക്കാതിരുന്നതോടെ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചിരുന്നത്.

ansiba hassan against palarivattom sho

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES