Latest News

അശ്വന്ത് കോക്കിന്റെ കാറില്‍ എയര്‍ പിസ്റ്റളും പെല്ലറ്റുകളും മദ്യക്കുപ്പികളും; റോഡില്‍ കാറുകളിലും ഭിന്നശേഷിക്കാരന്റെ വാഹനത്തിലും ഇടിച്ചെന്ന് പരാതി; അപകടകരമായ ഡ്രൈവിങ്ങിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം 

Malayalilife
 അശ്വന്ത് കോക്കിന്റെ കാറില്‍ എയര്‍ പിസ്റ്റളും പെല്ലറ്റുകളും മദ്യക്കുപ്പികളും; റോഡില്‍ കാറുകളിലും ഭിന്നശേഷിക്കാരന്റെ വാഹനത്തിലും ഇടിച്ചെന്ന് പരാതി; അപകടകരമായ ഡ്രൈവിങ്ങിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം 

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ നിന്ന് തോക്ക് കണ്ടെത്തി. എയര്‍ പിസ്റ്റളും പെല്ലറ്റുകളുമാമ് കണ്ടെത്തിയത്. ഇതുകൂടാതെ രണ്ട് മദ്യക്കുപ്പികളും കണ്ടെടുത്തു. നടക്കാവ് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനവും എയര്‍ പിസ്റ്റളും കോടതിയില്‍ ഹാജരാക്കി. 

കഴിഞ്ഞ ദിവസം അപകടകരമായി വാഹനമോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന പരാതിയില്‍ അശ്വന്ത് കോക്കിനെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. തിങ്കളാഴ്ച രാത്രി എരഞ്ഞിപ്പാലം മിനി ബൈപാസ് ഭാഗത്ത് അശ്വന്ത് ഓടിച്ച വാഹനം മറ്റ് വാഹനങ്ങളില്‍ ഇടിച്ചതായാണ് പരാതി. എരഞ്ഞിപ്പാലം ജംഗ്ഷനില്‍ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ അശ്വന്തിന്റെ വാഹനം ഇടിച്ചതിന് പിന്നാലെ ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലും ഇടിച്ചതായാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി അശ്വന്തിനെ പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് എത്തുമ്പോള്‍ അശ്വന്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 

സംഭവത്തിന് പിന്നാലെ നാട്ടുകാരോടും പൊലീസിനോടും അശ്വന്ത് തട്ടിക്കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മദ്യപിച്ചാണോ വാഹനം ഓടിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ വൈദ്യപരിശോധനയുടെയും പൊലീസ് അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാകും വ്യക്തമാകുക. അശ്വന്ത് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനായി നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. വാഹനത്തില്‍ നടത്തിയ പരിശോധനയിലാണ് എയര്‍ പിസ്റ്റളും പെല്ലറ്റുകളും കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച് മടങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നോ എന്ന് അശ്വന്തിനോട് ചോദിച്ചിരുന്നു. ഇതിന് ആദ്യം ''ദാറ്റ്സ് കേരള പൊലീസ്, ഞാന്‍ പറയില്ല'' എന്നായിരുന്നു മറുപടി. പിന്നീട് ''ദിസ് ഈസ് അപ് ടു ദ് ഓഫിസര്‍ ആന്‍ഡ് നോട്ട് ടു മീ. കേരള പൊലീസ് ഈസ് ഡൂയിങ് ദേര്‍ ഡ്യൂട്ടി'' എന്നും അശ്വന്ത് പ്രതികരിച്ചു. സംഭവത്തില്‍ അറസ്റ്റിലായ അശ്വന്തിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചിരുന്നു. അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിച്ചെന്ന പരാതി, വാഹനത്തില്‍ നിന്ന് എയര്‍ പിസ്റ്റളും മദ്യക്കുപ്പികളും കണ്ടെത്തിയത് എന്നിവ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

youtuber aswanth kok drunk driving

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES