ബോഡിഷെയ്മിങ് നടത്തുന്നവര്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തന്റെ ശരീരത്തെക്കുറിച്ചും വണ്ണത്തെക്കുറിച്ചും ആളുകള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത മുന്നറിയിപ്പാണ് ജുവല്‍ നല്‍കുന്നത്.
ജുവല്‍ മേരിയുടെ വാക്കുകളിലേക്ക്:
'നിര്‍ത്തിക്കോ, വായടയ്ക്കൂ. മനുഷ്യരെന്ന നിലയില്‍ നമ്മള്‍ എന്തിനാണ് മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നത്? മറ്റുള്ളവരുടെ ശരീരത്തില്‍, അവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പില്‍ നിങ്ങളുടെ എന്താണ് അവിടെ എടുത്തുവെച്ചിരിക്കുന്നത്? എന്നെ കാണുന്ന എത്ര മനുഷ്യരാണ് വളരെ കാഷ്വലായി ഇങ്ങനെ പറയുന്നത്: 'ശരീരമൊന്നും നോക്കാറില്ല അല്ലേ, വണ്ണം വെച്ചത് കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായി' എന്ന്.
നിങ്ങളുടെ സ്നേഹം എനിക്ക് മനസ്സിലാകും, പക്ഷേ അത് എന്റെ ശരീരത്തെപ്പറ്റി എന്തും പറയാനുളള നിങ്ങളുടെ സ്വാതന്ത്ര്യമാണെന്ന് കരുതരുത്. ഇത് എന്റെ ശരീരമാണ്, എന്റെ ഇടമാണ്. ഇതില്‍ അഭിപ്രായം പറയാന്‍ നിങ്ങള്‍ക്കെന്താണ് ഇത്ര ധൈര്യം?
നമ്മള്‍ എത്ര സ്ത്രീകളെയാണ്, എത്ര കുട്ടികളെയാണ്, എത്ര മനുഷ്യരെയാണ് നിറത്തിന്റെ പേരിലും വണ്ണത്തിന്റെ പേരിലും അവരുടെ ജീവിതത്തിന്റെ നിലനില്‍പ്പിനെത്തന്നെ നശിപ്പിച്ചു കളയുന്ന രീതിയില്‍ സംസാരിക്കുന്നത്? ഇനിയെങ്കിലും ഇതൊന്ന് നിര്‍ത്തിക്കൂടേ?
വണ്ണമുള്ള മനുഷ്യര്‍ക്ക്, വണ്ണമില്ലാത്ത മനുഷ്യര്‍ക്ക്, തൊലി ഇച്ചിരി ഇരുണ്ടുപോയ മനുഷ്യര്‍ക്ക്, പല്ല് പൊന്തിയ മനുഷ്യര്‍ക്ക്... ഇവര്‍ക്കൊന്നും ജീവിക്കേണ്ടേ? ഇവര്‍ക്കൊന്നും അവസരങ്ങള്‍ വേണ്ടേ? ഈ തൊലിപ്പുറത്തും ഈ പറയുന്ന മാനദണ്ഡങ്ങളിലും മാത്രമാണോ ഒരാളുടെ കഴിവ് ഇരിക്കുന്നത്?
അല്ല, കഴിവ് എന്ന് പറയുന്നത് അവരില്‍ നിന്ന് പുറത്തുവരുന്ന ഒന്നാണ്. അവര്‍ നിങ്ങളെ എങ്ങനെ വിനോദിപ്പിക്കുന്നു, അവര്‍ നിങ്ങള്‍ക്കായി എന്ത് നിര്‍മിക്കുന്നു, എന്ത് സൃഷ്ടിക്കുന്നു എന്നതിലാണ് കഴിവ് ഇരിക്കുന്നത്.
കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ. ഒരു മനുഷ്യന്റെ വില എന്താണെന്ന് അറിയാമോ? അത് അവരുടെ തൊലിക്കിടയിലെ വണ്ണത്തിലുള്ള കൊഴുപ്പിലല്ല ഇരിക്കുന്നത്, അത് മനസ്സിലാക്കുക. എനിക്ക് നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്നോട് കാഷ്വലായി ഇങ്ങനെ പറയാന്‍ വരുന്നവരോട് എനിക്ക് തിരിച്ചു പറയാനുണ്ടാകും'.'
മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തെയും ശരീരത്തെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ട് ജുവല്‍ മേരി പങ്കുവെച്ച ഈ വാക്കുകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.