കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യലിടത്തില്‍ ഡോ റോബിന്‍ ആരതി പൊടി വിവാഹമോചന വാര്‍ത്തള്‍ ആണ് ചര്‍ച്ചയാകുന്നത്.റോബിന്‍ ആരതിയെ അണ്‍ഫോളോ ചെയ്യുകയും ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോകളെല്ലാം നീക്കം ചെയ്യുകയും ചെയ്തതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്.
ആരതിയും റോബിനെ അണ്‍ഫോളോ ചെയ്യുകയും അടുത്തിടെ പകര്‍ത്തിയ ചില കപ്പിള്‍ ഫോട്ടോസ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒപ്പം ഒരു മോശം സമയത്തിലൂടെയാണ് താന്‍ കടന്ന് പോകുന്നതെന്ന തരത്തിലുള്ളതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരതി പങ്കുവെയ്ക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്ക് വക്കുന്ന സ്റ്റോറികളിലൂടെ മനസിലാകുന്നത്.
ഞാന്‍ പുകഞ്ഞെരിയുമ്പോഴും ആ പുക കണ്ട് നീ പറയും ഹാ... എന്തൊരു മഞ്ഞെന്ന് എന്ന് എഴുതിയ റീലാണ് ആരതി പങ്കുവെച്ചത്. മറ്റൊന്ന് മകളുമായുള്ള ഒരു അച്ഛന്റെ സംഭാഷണമായിരുന്നു. അച്ഛാ... എനിക്ക് എല്ലാവരെയും വിശ്വസിക്കാമോ? എന്ന് മകള്‍ ചോദിക്കുകയാണ്. വേണ്ട... ആളുകള്‍ ആരും കാണാത്തപ്പോള്‍ എങ്ങനെ പെരുമാറുന്നുവെന്ന് ശ്രദ്ധിക്കുക. കാര്യങ്ങള്‍ ദുഷ്‌കരമാകുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകുന്നു എന്ന് നോക്കുക. ഒന്നും തിരിച്ച് നല്‍കാനില്ലാത്ത അവസ്ഥയില്‍ ആരൊക്കെയാണ് കൂടെ നില്‍ക്കുന്നത് എന്ന് തിരിച്ചറിയുക. അക്കാര്യം എപ്പോഴും ഓര്‍ക്കുക എന്നാണ് മകള്‍ക്ക് അച്ഛന്‍ നല്‍കുന്ന മറുപടി.
അച്ഛനും ചേച്ചിക്കും ഒപ്പമുള്ള ചില ഫോട്ടോകളും ആരതി പങ്കുവെച്ചിട്ടുണ്ട്. റോബിനുമായി വേര്‍പിരിഞ്ഞുവോ എന്നുള്ള ചോദ്യങ്ങള്‍ കമന്റ് ബോക്‌സില്‍ നിറയുന്നുണ്ടെങ്കിലും ആരതി അതിനോടൊന്നും പ്രതികരിച്ചിട്ടില്ല. അടുത്തിടെയായി നിരന്തരം റോബിന്റെ പേരിലുണ്ടാകുന്ന വിവാദങ്ങള്‍ ആരതിയെയും ബാധിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പ് പോലുള്ളവയാണ് റോബിന്റെ പേരില്‍ മുന്‍ ബിഗ് ബോസ് താരം വേ?ദ് ലക്ഷ്മി അടക്കമുള്ളവര്‍ ആരോപിച്ചത്. ലക്ഷക്കണത്തിന് രൂപ റോബിന്‍ തരാനുണ്ടെന്നാണ് ഇവര്‍ ആരോപിച്ചത്. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിന്‍ സോഷ്യല്‍മീഡിയയില്‍ ആക്ടീവല്ല.