ബിഗ് ബോസിലേക്ക് പോകുമ്പോള്‍ ആരെയായിരിക്കും ഏറ്റവുമധികം മിസ് ചെയ്യുക എന്ന ചോദ്യത്തിന് നടി മൃദുല വിജയ് മുന്‍പ് നല്‍കിയ മറുപടി വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് കരഞ്ഞുകൊണ്ട് സംസാരിക്കുന്ന മൃദുലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഈ അഭിമുഖത്തില്‍ മൃദുല പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നത്.
ജനപ്രിയ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ട നായികയായി മാറിയ മൃദുല ഇത്തവണത്തെ ബിഗ് ബോസിലും മാറ്റുരക്കുന്നുണ്ട്. നടന്‍ യുവ കൃഷണയാണ് മൃദുലയുടെ ഭര്‍ത്താവ്. ഹൗസിനുള്ളില്‍ മൃദുല വളരെയധികം സമ്മര്‍ദത്തിലാണെന്നാണ് കഴിഞ്ഞ ദിവസത്തെ വീഡിയോയില്‍ നിന്നും വ്യക്തമായത്. ഇതിനിടെയാണ് ബിഗ് ബോസില്‍ പോകുന്നതിനു മുന്‍പ് ഒരു യൂട്യൂബ് ചാനലിന് മൃദുല നല്‍കിയ അഭിമുഖം വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. എല്ലാവരെയും മിസ് ചെയ്യുമെങ്കിലും ബിഗ് ബോസില്‍ മകളെ കാണാതിരിക്കുന്നതാകും ഏറ്റവുമധികം വിഷമിപ്പിക്കുക എന്നാണ് മൃദുല അന്ന് അഭിമുഖത്തില്‍ പറഞ്ഞത്.
യുവയെ ആയിരിക്കുമോ മകള്‍ ധ്വനിയെ ആയിരിക്കുമോ ഏറ്റവുമധികം മിസ് ചെയ്യുക എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. കൂടുതല്‍ കണ്ടെത്തുക മലയാളി വാര്‍ത്ത ചരിത്ര പഠനം ആരംഭിക്കുക പുതിയ ഭാഷകള്‍ പഠിക്കുക ''രണ്ടു പേരെയും ഞാന്‍ മിസ് ചെയ്യും. പക്ഷേ, ചേട്ടന് എന്നെ മിസ് ചെയ്താലും അത് കണ്‍ട്രോള്‍ ചെയ്യാന്‍ അറിയാം. പക്ഷേ, ധ്വനിക്ക് നാലു വയസേ ആയിട്ടുള്ളൂ. അവള്‍ക്ക് അവളുടെ ഇമോഷനെ കണ്‍ട്രോള്‍ ചെയ്യാന്‍ അറിയില്ല.
അവള്‍ക്ക് ഒരു വയ്യായ്ക വന്നാല്‍ ഞാന്‍ എങ്ങനെ അറിയും? അവള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്റെ വയറാണ് ആളുന്നത്. അവള്‍ എന്റെ വയറ്റിലല്ലേ കിടന്നത്. എല്ലാ അമ്മമാര്‍ക്കും അങ്ങനെയായിരിക്കും. ഞാന്‍ എന്റെ അനുഭവം പറയുന്നതാണ്. എന്റെ അച്ഛനും അമ്മയും അനിയത്തിയും ഏട്ടനുമൊക്കെ അവളെ നന്നായി നോക്കും. പക്ഷേ ഞാന്‍ അടുത്ത് ഉണ്ടാകില്ലല്ലോ. എന്നെ എപ്പോഴും പൊത്തിപ്പിടിച്ചാണ് ഇരിക്കുക. ആ ഒരു വിഷമം ഉണ്ട്''- മൃദുല പറഞ്ഞു.