Latest News

പ്രചോദിപ്പിക്കുന്ന അനുഭവം; അസാധ്യ കഴിവുള്ള അനുഗ്രഹീത അഭിനേതാവാണ് താങ്കള്‍; അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനം; മോഹന്‍ലാലിനെക്കുറിച്ച് അര്‍ജുന്‍ രാംപാല്‍

Malayalilife
 പ്രചോദിപ്പിക്കുന്ന അനുഭവം; അസാധ്യ കഴിവുള്ള അനുഗ്രഹീത അഭിനേതാവാണ് താങ്കള്‍; അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനം; മോഹന്‍ലാലിനെക്കുറിച്ച് അര്‍ജുന്‍ രാംപാല്‍

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിച്ചതിന്റെ സന്തോഷവും ആവേശവും പങ്കുവച്ച് അര്‍ജുന്‍ രാംപാല്‍.
അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് പ്രചോദനാത്മകമായ അനുഭവമായിരുന്നുവെന്ന് താരം പറയുന്നു. മോഹന്‍ലാലല്‍ നായകനാകുന്ന ഓപ്പറേഷന്‍ ഗംഗ എന്ന ചിത്രത്തിലാണ് അര്‍ജുന്‍ രാംപാല്‍ ഒരു പ്രധാന വേഷത്തിലെത്തുന്നത്.

'സാര്‍, താങ്കള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞത് എനിക്ക് ലഭിച്ച് വലിയ ബഹുമതിയാണ്. പ്രചോദിപ്പിക്കുന്ന അനുഭവമായിരുന്നത്. അസാധ്യ കഴിവുള്ള അനുഗ്രഹീത അഭിനേതാവാണ് താങ്കള്‍. ഒരുപാട് നന്ദി,' എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അര്‍ജുന്‍ രാംപാല്‍ കുറിച്ചത്.

ജോര്‍ജിയയിലാണ് ഓപ്പറേഷന്‍ ഗംഗ എന്ന ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലിനും അര്‍ജുന്‍ രാംപിലിനുമൊപ്പം ഭാഗ്യശ്രീ ബോര്‍സെ, ആദില്‍ ഹുസൈന്‍, പാര്‍ത്ഥിപന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.


 

arjun rampal With mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES