Latest News

റിവ്യൂ പറയുമ്പോള്‍ വെള്ളമടിച്ചിട്ടാണ് പറയുന്നതെന്ന നടന്‍ അനീഷ് ഗോപന്റെ വാക്കുകള്‍ പങ്ക് വച്ച് ഭാര്യ;യൂട്യൂബര്‍ അശ്വന്ത് കോക്ക് പിടിയിലായതിന് പിന്നാലെ നടന്‍ മുമ്പ് പങ്ക് വച്ച വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

Malayalilife
 റിവ്യൂ പറയുമ്പോള്‍ വെള്ളമടിച്ചിട്ടാണ് പറയുന്നതെന്ന നടന്‍ അനീഷ് ഗോപന്റെ വാക്കുകള്‍ പങ്ക് വച്ച് ഭാര്യ;യൂട്യൂബര്‍ അശ്വന്ത് കോക്ക് പിടിയിലായതിന് പിന്നാലെ നടന്‍ മുമ്പ് പങ്ക് വച്ച വാക്കുകള്‍ ശ്രദ്ധ നേടുമ്പോള്‍

മദ്യപിച്ച് വാഹനമോടിച്ചതിന് യൂട്യൂബറും സിനിമ റിവ്യൂവറുമായ അശ്വന്ത് കോക്ക് പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ അനീഷ് ഗോപാലിന്റെ ഭാര്യ വര്‍ണ അനീഷ് . അശ്വന്ത് കോക്കിനെക്കുറിച്ച് മുമ്പ് അനീഷ് ഗോപാല്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വര്‍ണയുടെ പ്രതികരണം.

'അശ്വന്ത് കോക്കിനോടാണ് പറയുന്നത്; റിവ്യൂ പറയുമ്പോള്‍ നീ വെള്ളമടിച്ചിട്ടാണ് പറയുന്നത്, സത്യമല്ലേ? ഞാനവനെ ഫോണ്‍ ചെയ്തു. അപ്പോള്‍ അവന്‍ എന്നോട് പറയുന്നത്, ഞാന്‍ രണ്ടെണ്ണം അടിച്ചിട്ട് ഒരു ഓളത്തില്‍ പറഞ്ഞുപോയതാണെന്നാണ്' - പഴയ അഭിമുഖത്തില്‍ അനീഷ് പറയുന്ന ഈ ഭാഗമാണ് വര്‍ണ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പഴയ അഭിമുഖത്തില്‍ നിന്നുള്ള അനീഷിന്റെ വാക്കുകളും, പോലീസ് പിടിയിലാകുന്ന അശ്വന്ത് കോക്കിന്റെ ദൃശ്യങ്ങളും കോര്‍ത്തിണക്കിയാണ് വര്‍ണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഇപ്പോ എങ്ങനെ ഇരിക്കണ്' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായ 'വിവാഹ്' എന്ന ചിത്രത്തിന്റെ റിവ്യുവില്‍ അനീഷിനെതിരെ അശ്വന്ത് കോക്ക് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനെതിരെ അനീഷും വര്‍ണയും ശക്തമായി രംഗത്തെത്തിയിരുന്നു. അശ്വന്ത് കോക്ക് നടത്തിയ വ്യക്തിഹത്യ കുട്ടികളെ അടക്കം ബാധിച്ചുവെന്നും, റിവ്യുവിലെ അധിക്ഷേപങ്ങള്‍ ഏല്‍പ്പിച്ച മാനസികാഘാതത്തില്‍ നിന്നും പുറത്തുകടക്കാന്‍ വര്‍ണയ്ക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടേണ്ടി വന്നുവെന്നും അനീഷ് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അശ്വന്ത് കോക്കിന് പിന്നീട് ജാമ്യം ലഭിച്ചു. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെ കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപമായിരുന്നു സംഭവം. അശ്വന്ത് ഓടിച്ച വാഹനം മറ്റ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയെന്നാണ് പരാതി. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് യൂട്യൂബറെ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു.


 

varna aneesh about aswanth kok arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES