'തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ പക്ഷെ അതില്‍ ഒരു മര്യാദ ഒക്കെ വേണം അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം; എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു' വ്യാജവാര്‍ത്തക്കെതിരെ ആദിത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

Malayalilife
   'തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ പക്ഷെ അതില്‍ ഒരു മര്യാദ ഒക്കെ വേണം  അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം; എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു' വ്യാജവാര്‍ത്തക്കെതിരെ ആദിത്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്‌

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്ബിളി ദേവി. മികച്ചൊരു നര്‍ത്തകി കൂടിയായ താരം നൃത്തത്തേയും ചേര്‍ത്തുപിടിച്ചാണ് മുന്നേറുന്നത്. അടുത്തിടെയായിരുന്നു അമ്ബിളിയുടേയും അപ്പുവിന്റേയും ജീവിതത്തിലേക്ക് ആദിത്യന്‍ ജയന്‍ എത്തിയത്. സീരിയലില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് പിന്നാലെയായി ജീവിതത്തിലും ഇരുവരും ഒരുമിച്ചത്. ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരമിപ്പോള്‍. കുഞ്ഞതിഥി എത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് താരകുടുംബം.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രണ്ടുപേരും.വിവാഹത്തിന് പിന്നാലെയായി ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോഴും ഇവരെ വിടാതെ പിന്തുടരുകയാണ്. അമ്ബിളി ദേവി ഗുരുതരാവസ്ഥയിലാണെന്ന തരത്തിലുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് ചുട്ടമറുപടിയുമായെത്തിയിരിക്കുകയാണ് ആദിത്യന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 

തന്തയ്ക്കു പിറക്കാത്തരം ചെയ്തോ, പക്ഷെ അതില്‍ ഒരു മര്യാദ ഒക്കെ വേണം. നിങ്ങള്‍ എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ല. പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ എഴുതി മെനഞ്ഞുവിടുബോള്‍ അല്‍പ്പം ശ്രദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹീ എന്നെ വീണ്ടും വാര്‍ത്തയില്‍ നിര്‍ത്തി ഇല്ലായ്മ ചെയ്യാന്‍ വേണ്ടി അമ്ബിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ
അവളെ വെറുതെ വിടു, കുഞ്ഞുങ്ങളെയും തിരുവനന്തപുരത്ത് നില്‍ക്കുന്ന എന്നെ വിളിച്ച് അമ്ബിളി സീരിയസാണോ എന്ന് എന്റെ റിലേഷനില്‍ പെട്ടവര്‍ ചോദിക്കുമ്‌ബോള്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലെ ഒരു പരിധി വരെ എന്നെ ഉപദ്രവിച്ച് നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന്‍ പൊറുക്കുന്നതല്ലാ.ഞങ്ങള്‍ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു. ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ മാത്രമേ ഉള്ളു. ഉപദ്രവിക്കാനും ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തയില്ലാത്തരമായി പോയി സഹോദരാ. ബ്രേക്കിംഗ് ന്യൂസ് നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ, കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും. ഓരോ നിമിഷവും ഞങ്ങള്‍ ഈശ്വരനെ വിളിച്ച് ജീവിക്കുവാ, മോശമാണ് ഒരാളെ ദ്രോഹിക്കുന്നത്. പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ, നല്ല മാധ്യമപ്രവര്‍ത്തകര്‍ നമ്മുടെ ഈ നാട്ടില്‍ ഉണ്ട്. അവര്‍ക്കു ഇടയില്‍ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാന്‍ അറിയാത്ത ഒരുപാടു വാര്‍ത്തകള്‍ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്, ഇതായിരുന്നു ആദിത്യന്‍ ജയന്റെ കുറിപ്പ്.

എന്നാല്‍ ഇരുവര്‍ക്കും പിന്താങ്ങുമായി നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട് 


 

Read more topics: # ambily devi ,# adhithyan jayan
ambily devi adhithyan jayan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES