Latest News

എന്നെ തളര്‍ത്തിയവര്‍ പലരും എന്റെ പ്രിയപ്പെട്ടവരാണ്; എല്ലാത്തിനും ഒരു ദിവസമുണ്ടാകും:ആദിത്യന്‍ ജയൻ

Malayalilife
എന്നെ തളര്‍ത്തിയവര്‍ പലരും എന്റെ പ്രിയപ്പെട്ടവരാണ്; എല്ലാത്തിനും ഒരു ദിവസമുണ്ടാകും:ആദിത്യന്‍ ജയൻ

മിനിസ്‌ക്രീന്‍ സീരിയല്‍ ആരാധകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നടന്‍ ആദിത്യന്‍ ജയനും അമ്പിളി ദേവിയും. താരദമ്പതികളുടെ വിവാഹം ഏറെ ശ്രദ്ധനേടിയിരുന്നു. അമ്പിളിയുടെ ആദ്യ വിവാഹത്തിലെ മകനെ ആദിത്യന്‍ സ്വന്തം മകനായി തന്നെയാണ് കാണുന്നത്. വിവാഹത്തിന് ശേഷം കുഞ്ഞതിഥിയുടെ വരവ് അറിഞ്ഞതോടെയാണ് അമ്പിളീദേവി അഭിനയത്തില്‍ നിന്നും പിന്മാറിയത്. കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ വര്ഷം തന്നെയാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്. മകന്റെ ഇരുപത്തെട്ടും പേരിടല്‍; ചടങ്ങും ഉള്‍പ്പെടെ വലിയ ആഘോഷം തന്നെയാണ് നടത്തിയത്.  എന്നാൽ ഇപ്പോൾ ജയൻ സോഷ്യൽ മീഡിയയിലൂടെ അമ്മയെ കുറിച്ച് പറയുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

എന്റെ 'അമ്മ' എന്നെ വിട്ടു പോയിട്ടു ഇന്നേക്കു 7 വര്‍ഷം തികയുന്നു. ഇന്നലെ എനിക്ക് വളരെ വേണ്ടപ്പെട്ട ചേച്ചി എന്നോട് പറഞ്ഞു, അമ്മയും അച്ഛനും നമുക്കു പ്രിയപ്പെട്ടവരാണ്. അത് ആരായാലും നമ്മളെ വിട്ടുപോയാല്‍ അത് എത്രകാലം കഴിഞ്ഞാലും നമുക്കു അത് തീരാദുഃഖമാണെന്ന്. സത്യമാണ് കേട്ടോ, കാരണം ആ തീയതി അടുത്ത് വരുമ്പോള്‍ എനിക്ക് ഒരു ഒറ്റപ്പെടലും ഭയം ഒക്കെ തുടങ്ങും. അപ്പോള്‍ അറിയാതെ ദേഷ്യം വരും. ആരുമില്ല എന്ന തോന്നല്‍ ഉണ്ടാകും. എല്ലാവരും പറ്റിക്കുവാണെന്നു തോന്നും. അത് ഈ കൊല്ലവും സംഭവിച്ചു. കാരണം 'അമ്മ എന്നെ വിട്ടുപോയ ആ സമയം മുതല്‍ ഞാന്‍ മനസ്സിലാക്കി തുടങ്ങി ഞാന്‍ എന്റേത് എന്ന് കണ്ടവര്‍ എല്ലാം എന്റെ ശത്രുക്കള്‍ ആയിരുന്നു എന്ന്.

അമ്മേടെ സ്ഥാനത്തു പലരെയും ഞാന്‍ കണ്ടു നോക്കി. ആരുടെയും കുറ്റമല്ല, എനിക്ക് അതിലൊന്നും തൃപ്തി കാണാന്‍ സാധിച്ചില്ല. കാരണം അത്ര പാവമായിരുന്നു എന്റെ അമ്മ. കഴിഞ്ഞ 7 വര്‍ഷം എന്റെ ജീവിതം കടന്നു പോയത് ആ അവസ്ഥ ഈശ്വരാ.. ഇനി ആര്‍ക്കും ഉണ്ടാകരുതേ എന്നാണ് പ്രാര്‍ത്ഥന. എല്ലാം അറിഞ്ഞു, ഒറ്റപ്പെടല്‍, വിശപ്പ്, ആട്ടുംതുപ്പും, പടിയിറക്കിവിടല്‍, ദാരിദ്ര്യം, കള്ളപ്പേര് അങ്ങനെ പലതും. ഇന്നും ഞാന്‍ അനുഭവിക്കുന്ന പല വിഷമങ്ങളും ആട്ടുംതുപ്പും അവഗണനയും ഒരു മനുഷ്യന്‍ സഹിക്കുന്നതിനും അപ്പുറമാണ്.

ഇന്നും ഞാന്‍ എന്റേത് എന്ന് കരുതുന്നവരാണ് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത്. എല്ലാത്തിനും ഒരു ദിവസമുണ്ട്. മറുപടിക്കും ഒരു ദിവസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ്, ഞാന്‍ ആത്മാര്‍ത്ഥമായി ചിരിച്ചിട്ട് എനിക്ക് തോന്നുന്നു 7 വര്‍ഷമായി. പക്ഷെ എനിക്ക് 100 ശതമാനം ഉറപ്പുണ്ട് അതില്‍ നിന്നൊക്കെ ഞാന്‍ കരകയറുമെന്ന്. എന്റെ അമ്മയ്ക്കി ഇതൊന്നും അധികം കാണാന്‍ പറ്റില്ല. കാരണം അമ്മ ഉള്ളപ്പോള്‍ ഇങ്ങനെ ഒന്നും അല്ലായിരുന്നു എന്റെ ജീവിതം. എവിടെയും എന്നെ തളര്‍ത്തിയില്ല.

എന്നെ തളര്‍ത്തിയവര്‍ പലരും എന്റെ പ്രിയപ്പെട്ടവരാണ്. അതൊക്കെ എനിക്ക് ഒരു ഷോക്ക് ആയിരുന്നു. ഞാന്‍ എന്റെ പ്രിയപെട്ടവരോട് പറയും എന്നെ കൃത്യമായി അറിയുന്നത് എന്റെ അമ്മയ്ക്കും എന്റെ കാറിന്റെ സ്റ്റീയറിങ്ങിനും ആണെന്ന്. വേറേ ഒന്നുമല്ല ആരും അറിയാതെ ഞാന്‍ വിഷമങ്ങള്‍ സംസാരിക്കുന്നതും പൊട്ടിക്കരയുന്നതും ഒക്കെ എന്റെ യാത്രയിലാണ്. ഇന്നും ഞാന്‍ കുറേ സങ്കടങ്ങള്‍ ആരും അറിയാതെ കൊണ്ടു പോകുന്നുണ്ട്. ആരോടും ഞാന്‍ ഒന്നും പറയാറില്ല. 'അമ്മ പറയും അവന് ദേഷ്യം വന്നാല്‍ അവന്‍ കുറേ ബഹളം വയ്ക്കും അതുകഴിയുമ്പോള്‍ അത് തീര്‍ന്നു. പക്ഷെ പലരും അത് മനസ്സിലാക്കാതെ പോയി.

എന്റെ അമ്മ പോയ ശേഷം എന്നെ ഒരുപാടു ആളുകള്‍ സഹായിച്ചട്ടുണ്ട്, സ്‌നേഹിച്ചട്ടുണ്ട്, അവരോടു എല്ലാം ഈശ്വരന്റെ സ്ഥാനത്തു കണ്ടു. എല്ലാ വര്‍ഷവും എന്നെ രണ്ടുപേര്‍ വിളിക്കും കന്യാ ചേച്ചിയും പ്രവീണ്‍ ഇറവങ്കരയും ഇവര്‍ രണ്ടുപേരും എന്റെ അമ്മേ കണ്ടിട്ടുമില്ല. കണ്ടു സഹായങ്ങള്‍ വാങ്ങിയവരുണ്ട്. പോട്ടെ ഇന്നലെയും വിളിച്ചു ചേച്ചിയും ചേട്ടനും. അമ്പിളി വിളിച്ചു സമാധാനമായി ഇരിക്കാന്‍ പറഞ്ഞു, മക്കളെ കാണിച്ചു. ഇന്നലെ വൈകുന്നേരം ആയപ്പോള്‍ വെപ്രാളമായി അമ്മയ്ക്കു മാല ഇട്ടു വിളക്ക് കത്തിച്ചു പ്രാര്‍ത്ഥിച്ചു.

Read more topics: # Adhithyan jayan,# note about her mom
Adhithyan jayan note about her mom

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES