സത്രീധനം സീരിയലിലെ മരുമകളായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നായികയാണ് ദിവ്യ വിശ്്വനാഥ്. മനസലിവുളള മരുമകളായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായി മാറുകയായിരുന്നു ദിവ്യ. അമ്മത്തൊട്ടില്‍, സ്ത്രീ മനസ്സ്, സ്ത്രീധനം, മാമാട്ടിക്കുട്ടിയമ്മ എന്നീ സീരിയലുകളിലൂടെയാണ് ദിവ്യ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തയായത്. സീരിയലുകള്‍ക്കൊപ്പം തന്നെ സിനിമയിലും ദിവ്യ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. തമിഴിലും മലയാളത്തിലുമായി ഏകദേശം പത്തോളം സിനിമകളിലാണ് ദിവ്യ പദ്മിനിയെന്നും ദിവ്യ വിശ്വനാഥെന്നും അറിയപ്പെടുന്ന താരം തിളങ്ങിയത്. വിവാഹത്തൊടെ അഭിനയത്തില്ഡ നിന്നും ഇടവേളയെടുത്ത താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സൌബിന്‍ ഷാഹിര്‍ നായകനായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സംവിധാനം ചെയ്ത സംവിധായകന്‍ രതീഷ് പൊതുവാളാണ് ദിവ്യയുടെ ഭര്‍ത്താവ്.
വിവാഹശേഷം മുംബൈയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് ദിവ്യ ഇപ്പോള്‍. വിവാഹ ശേഷം അല്‍പ കാലം കൂടി അഭിനയരംഗത്ത് സജീവയായിരുന്ന ദിവസ പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. അടുത്തിടെയാണ് അമ്മയായ വിശേഷം ദിവ്യ പങഅകുവച്ചത്. വാര്‍ത്ത ആരാധകര്‍ ഏറ്റെടുത്തിരുന്നു. തങ്ങള്‍ അച്ഛനുമമ്മയുമാകാന്‍ പോകുന്നുവെന്ന വിവരം ദിവ്യ ആരാധകരെ നേരത്തേ തന്നെ അറിയിച്ചിരുന്നു
വിവാഹത്തിന് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇരുവരും ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ വരവേറ്റത്. ഈ വിവരം പങ്കുവെച്ചുകൊണ്ട് ദിവ്യയുടെ ഭര്‍ത്താവ് രതീഷ് കുറിച്ചത് പല്ലില്ലാത്ത ചിരിയും, കുഞ്ഞി കരച്ചിലും, കുഞ്ഞി തൊഴിയും, ഒക്കെയായി ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നതിനു നന്ദി. അവള്‍ വരദക്ഷിണഎന്നായിരുന്നു
ഇരുവര്‍ക്കും ആശംസകളറിയിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. ഇപ്പോഴിതാ തങ്ങളുടെ കുഞ്ഞു വരദക്ഷിണയുടെ പുത്തന്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ രതീഷ് പൊതുവാള്‍. അമ്മയെ പോലെ സുന്ദരിയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്.