മലയാളികളുടെ പ്രിയ നായികയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പൂര്‍ണിമ നല്ല അമ്മയും ഭാര്യയും എന്ന നിലയില്‍ മാത്രമല്ല, മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തിളങ്ങി നില്ക്കുകയാണ്. പ്രാണ എന്ന തന്റെ വസ്ത്രാലങ്കാര ബിസിനസുമായി തിരക്കിയിലായ നടി സോഷ്യല്‍മീഡിയയിലും സജീവമാണ്. താരത്തിന്റെ മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്തും സോഷ്യല്‍ മീഡിയയില്‍ താരമാണ്. തന്റെ പാട്ടുകളും മോഡേണ്‍ ചിത്രങ്ങളുമൊക്കെ പ്രാര്‍ത്ഥന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ മേക്കോവര്‍ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
ഇന്‍സ്‌റാഗ്രാമിലെ നിറ സാന്നിധ്യമായ സെലിബ്രിറ്റികളുടെ കൂട്ടത്തില്‍ ഒരാളാണ് പൂര്‍ണ്ണിമയും. താന്‍ വ്യക്തിമുദ്ര പതിപ്പിച്ച രംഗങ്ങളിലെയും കുടുംബത്തിന്റെയും ഒപ്പമുള്ള നിമിഷങ്ങള്‍ പകര്‍ത്തി പൂര്‍ണ്ണിമ പോസ്റ്റ് ചെയ്യാറുണ്ട്. ഭര്‍ത്താവ് ഇന്ദ്രജിത്തും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും അമ്മായി മല്ലിക സുകുമാരനും, സ്വന്തം അച്ഛനും അമ്മയും അനുജത്തിയും അവരുടെ കുടുംബവും എന്നിങ്ങനെ പോകുന്നു പൂര്‍ണ്ണിമ വിശേഷം പങ്കു വയ്ക്കുന്നവരുടെ നിര.ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകളാണ് പ്രാര്‍ഥന. മോഡേണും ട്രന്‍ഡിയുമായ വസ്ത്രങ്ങള്‍ ധരിക്കുന്ന പ്രാര്‍ഥനയുടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. എന്നാല്‍ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും സൗന്ദര്യം രണ്ട് മക്കള്‍ക്കും കിട്ടിയിട്ടില്ല എന്നാണ് ആരാധകര്‍ പറയാറ്. വളരെ മോഡേണ്‍ ആയിട്ടുളള വസ്ത്രങ്ങള്‍ ധരിച്ച് മക്കള്‍ ശ്രദ്ധനേടാറുണ്ട്.
ഇത്ര ചെറിയ കുട്ടികള്‍ ഇത്രയും മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിമര്‍ശിക്കുന്ന ആരാധകര്‍ക്ക് ചുട്ട മറുപടിയുമായി പൂര്‍ണിമ എത്തിയിരുന്നു തന്റെ ഒട്ടു മിക്ക ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പ്രാര്‍ത്ഥന ഇപ്പോള്‍ തന്റെ മേക്കപ്പ് ചെയ്തതും അല്ലാത്തതുമായി ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. മുഖത്ത് യാതൊരു മേക്കപ്പും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന പോലെ ഉളള ഒരു ചിത്രമാണ് ആദ്യത്തേത്. മുടിയൊക്കെ അലസമായി ഇട്ട് യാതൊരു ഭംഗിയും തോന്നാത്ത ചിത്രമാണ് ആദ്യത്തേത്. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ വലിയ മേക്കോവര്‍ തന്നെ നമുക്ക് കാണാം. മുടിയൊക്കെ നല്ല സ്‌റ്റൈലില്‍ ഇട്ട് മേക്കപ്പ് അണിഞ്ഞ് കിടിലന്‍ ലുക്കിലാണ് രണ്ടാമത്തെ ചിത്രം. താരത്തിന്റെ രണ്ട് ചിത്രങ്ങളിലെയും മാറ്റം കണ്ട് ആരാധകര്‍ അമ്പരക്കുകയാണ്. പലരും മാറ്റത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മക്കളുടെ വസ്ത്രാധാരണത്തെക്കുറിച്ച് പൂര്‍ണിമ പങ്കുവച്ച വാക്കുകള്‍ ഏറെ വൈറലായിരുന്നു. ചിലര്‍ പാത്തുവിന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കാറുമുണ്ട്.
അടുത്തിടെ ആരാധകരുമായി സംവദിക്കുന്നതിനിടെ മക്കളെ ഇഷ്ടമുള്ളത് ധരിക്കാന്‍ അനുവദിക്കുന്ന കൂള്‍ മമ്മിയാണോ എന്ന ചോദ്യത്തിന്
പൂര്‍ണ്ണിമയുടെ മറുപടി ഞാന്‍ മക്കളുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല എന്നതായിരുന്നു. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം, ഒരു സ്‌മൈലിയോട് കൂടി പൂര്‍ണ്ണിമ മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു. പൂര്‍ണിമയെ പോലെ മക്കളും മിന്നും താരങ്ങളാണ്. രണ്ടു പെണ്മക്കളാണ് പൂര്‍ണിമക്കും ഇന്ദ്രജിത്തിനും. പ്രാര്‍ത്ഥന, നക്ഷത്ര. പ്രാര്‍ത്ഥന ഇതിനോടകം തന്നെ സംഗീത ലോകത്ത് സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ചെറിയ കുട്ടിയാണെന്നത് പരിഗണിക്കാതെയാണ് ചിലര്‍ നിരന്തരം പ്രാര്‍ഥനയുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നത്.