കൊച്ചിയെ ഇളക്കിമറിച്ച് ബോളിവുഡ് സംഗീത പ്രതിഭകള്‍; ചത്താ പച്ച  ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനായി താരങ്ങളെത്തിയപ്പോള്‍

Malayalilife
 കൊച്ചിയെ ഇളക്കിമറിച്ച് ബോളിവുഡ് സംഗീത പ്രതിഭകള്‍; ചത്താ പച്ച  ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിനായി താരങ്ങളെത്തിയപ്പോള്‍

ബോളിവുഡ്ഡിലെ സംഗീത പ്രതിഭകളാണ് ശങ്കര്‍, ഇഹ്‌സാന്‍, ലോയ് ടീം.പ്രശസ്ത ഗായകന്‍, ശങ്കര്‍ മഹാദേവന്റെ നേതൃത്ത്വത്തിലുള്ള ഈ കോമ്പിനേഷന്‍ ഇന്ന് ബോളിവുഡ് സിനിമകളില്‍ സംഗീതരംഗത്തെ ഏറ്റവും വലിയ ആകര്‍ഷക കൂട്ടുകെട്ടാണ്.മലയാള സിനിമയിലേക്കും ഇവര്‍ കടന്നു വരുന്നു.

നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ച (റിംഗ് ഓഫ് റൗഡീസ് ) എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചു കൊണ്ടാണ് ആദ്യമായി ഇവര്‍ മലയാളത്തില്‍ അരങ്ങേറുന്നത്.ജനുവരി ഇരുപത്തിരണ്ടിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന മ്യൂസിക്ക് ലോഞ്ചുമായി ബന്ധപ്പെട്ടു കൊണ്ടാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

ജനുവരി പതിനഞ്ച്, ബുധനാഴ്ച്ച ലാലു മാളില്‍ തിങ്ങിക്കൂടിയ വന്‍ ജനാവലിയെ സാക്ഷ്യപ്പെട്ടത്തിഇവരും ചത്താ പച്ചയുടെ അഭിനേതാക്കളും, അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങളുടെ പ്രകടനത്തിലൂടെ തിങ്ങിക്കൂടിയെ ജനക്കൂട്ടത്തെ ഇളക്കിമറിച്ചു.
ശങ്കര്‍, എഹ്‌സാന്‍, ലോയ് എന്നിവര്‍ക്കു പുറമേ, ഗായകരായ വിജയ് യേശുദാസ് പ്രണവം ശശി , ബൈന്നി ദയാല്‍, ഫെജോ , അനൂപ് ശങ്കര്‍,ആനന്ദ് ശീരാജ്, എം.സി. കൂപ്പര്‍, ആര്‍. ങ്കെ.മിഥുന്‍ രമേശ്, എന്നിവരും ചിത്രത്തിലെ അഭിനേതാക്കളായ, അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു ,,ഇഷാന്‍ ഷൗക്കത്ത്, വിശാഖ് നായര്‍, എന്നിവരും മറ്റ് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കുകയുണ്ടായി.

കൊച്ചി നിവാസ്സികള്‍ക്ക് ഏറെ പുതുമയും, വിസ്മയവും നല്‍കുന്ന ഒരു കലാസന്ധ്യയായി മാറി ഈ മ്യൂസിക്കല്‍ ലോഞ്ച്.റസ് ലിംഗ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രമാണ് ചത്താ പച്ച(റിംഗ് ഓഫ് റൗഡീസ്).മലയാള സിനിമക്ക് തികച്ചും അപരിചിതമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിന്റേത്.പൂര്‍ണ്ണമായും, ആക് ഷന്‍ കോമഡി ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണംവലിയ മുതല്‍മുടക്കില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ റിതേഷ് എസ്. രാമകൃഷ്ണന്‍, രമേഷ് എസ്. രാമ കൃഷ്ണന്‍, ഷിഹാന്‍ഷൗക്കത്ത് എന്നിവര്‍ നിര്‍മ്മിക്കുന്നു.

അര്‍ജാന്‍ അശോകന്‍, റോഷന്‍ മാത്യു ഇഷാന്‍ഷൗക്കത്ത്, വിശാഖ് നായര്‍ എന്നിവര്‍ക്കു പുറമേ: സിദ്ദിഖ്,  സായ് കുമാര്‍,മുത്തുമണി, ദര്‍ശന്‍ സാബു വൈഷ്ണവ് ബിജു , കാര്‍മന്‍ .എസ്. മാത്യു, ഖാലിദ് അല്‍ അമേരി, തെസ്‌നിഖാന്‍,ലഷ്മി മേനോന്‍, റാഫി,ദെര്‍തഗ്‌നന്‍ സാബു, ശ്യാം പ്രകാശ്,വൈഷ്ണവ് ബിജു ,മിനോണ്‍, വേദിക ശ്രീകുമാര്‍, സരിന്‍ ശിഹാബ്, ഓര്‍ഹാന്‍ ആല്‍വിന്‍ മുകുന്ദ്, ആര്‍ച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്.
സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍.
പശ്ചാത്തല സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രന്‍ '
അഡിഷണല്‍ ഫോട്ടോഗ്രാഫി -ജോമോന്‍.ടി. ജോണ്‍,സുദീപ് ഇളമണ്‍,
എഡിറ്റിംഗ് -
 പ്രവീണ്‍ പ്രഭാകര്‍.
കലാസംവിധാനം - സുനില്‍ ദാസ്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അരീഷ് അസ് ലം , ജിബിന്‍ ജോണ്‍. 
സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിംഗല്‍ .
പബ്‌ളിസിറ്റി ഡിസൈന്‍ -- യെല്ലോ ടൂത്ത് '
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എസ്. ജോര്‍ജ്.
ലൈന്‍ പ്രൊഡ്യൂസര്‍ - എസ്. ജോര്‍ജ്.
ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ് -
പ്രൊഡക്ഷന്‍ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍'
വെഫയര്‍ ഫിലിംസ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു
വാഴൂര്‍ ജോസ്.

Read more topics: # ചത്താ പച്ച
bollywood music talents kochi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES