Latest News

എന്റെ പേരില്‍ മാത്രമല്ല അമ്മയുടെ പേരിലും കേസ്; എന്തിന്റെ പേരിലാണ് എന്ന് മനസിലാകുന്നില്ല; പ്രതികരിച്ച് കിച്ചു; വീട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍, വാടകയ്ക്ക് താമസിക്കമെന്ന് പ്രതികരിച്ച് രേണുവും; കൊല്ലം സുധിയുടെ കുടുംബത്തിനായി നല്കിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യാന്‍ നടപടികളുമായി ബിഷപ് നോബിള്‍ ഫിലിപ്പ് രംഗത്തെത്തുമ്പോള്‍

Malayalilife
എന്റെ പേരില്‍ മാത്രമല്ല അമ്മയുടെ പേരിലും കേസ്; എന്തിന്റെ പേരിലാണ് എന്ന് മനസിലാകുന്നില്ല; പ്രതികരിച്ച്  കിച്ചു; വീട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍, വാടകയ്ക്ക് താമസിക്കമെന്ന് പ്രതികരിച്ച് രേണുവും; കൊല്ലം സുധിയുടെ കുടുംബത്തിനായി നല്കിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യാന്‍ നടപടികളുമായി ബിഷപ് നോബിള്‍ ഫിലിപ്പ് രംഗത്തെത്തുമ്പോള്‍

രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ വീണ്ടും നിറയുന്നത് കൊല്ലം സുധിയുടെ കുടുംബം തന്നെയാണ്.കൊല്ലം സുധിയുടെ മരണ ശേഷം സോഷ്യല്‍ മീഡിയയില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്ന രേണുവിന് വിമര്‍ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഒന്നും  ബാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവില്‍ രേണുവിന്റെ മക്കള്‍ക്ക് വീട് വയ്ക്കാനായി സ്ഥലം നല്‍കിയ ബിഷപ്പ് നോബിള്‍ ഫിലിപ്പുമായി ബന്ധപ്പെട്ട വിവാ?ദങ്ങള്‍ നടക്കുകയാണ്. വീട് വയ്ക്കാന്‍ നല്‍കിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചുവെന്നും രേണുവിന് നോട്ടീസ് അയച്ചുവെന്നുമാണ് വിവരം. ഇതിന് പിന്നാലെ പലതരത്തിലുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ഇതിനിടെയില്‍ കേസായി എന്ന് അറിയിച്ച് കൊല്ലംസുധിയുടെ മൂത്തമകന്‍ കിച്ചു രംഗത്തെത്തി.രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തില്‍ വീഡിയോ ചെയ്യുന്നുവെന്നാരോപിച്ചാണ് കടുത്ത നടപടിയുമായി ബിഷപ്പ് നീങ്ങിയത്. എന്നാല്‍ ഈ കേസിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴച്ചതെന്ന് മനസിലാകുന്നില്ലെന്നും വീട് തന്നവരെ താന്‍ ഒരിക്കലും കുറ്റപ്പെടുത്തിയിട്ടില്ലെന്നും സുധി വീഡിയോയില്‍ പറഞ്ഞു. 

കിച്ചുവിന്റെ വാക്കുകളിങ്ങനെ: 

കേസായി, കലിപ്പായി ഞാന്‍ എന്താ ഇപ്പോള്‍ ചെയ്യുക. നമ്മള്‍ ഇവിടെ കൊല്ലത്ത് വെറുതെ ഇരുന്ന് സംസാരിച്ചതാണ്. എന്റെ പേരില്‍ മാത്രമല്ല അമ്മയുടെ പേരിലുമാണ് കേസ്. ബിഷപ്പ് എന്ന് പറഞ്ഞ ആ പുള്ളിയാണ് കൊണ്ട് കേസ് കൊടുത്തത്. എന്തിന്റെ പേരിലാണ് എന്ന് മനസിലാകുന്നില്ല. നമ്മള്‍ എല്ലാവരേയും പിന്തുണച്ച് കൊണ്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. ലൈവില്‍ വീട് സംബന്ധിച്ചൊരു ക്വസ്റ്റന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞത് വീടിന്റെ കാര്യം നമ്മള്‍ തന്നെയാണ് നോക്കേണ്ടത്, തന്നവര്‍ക്ക് പിന്നെ ഉത്തരവാദിത്തമില്ല എന്നൊക്കെ. എന്തായാലും നമ്മുടെ പേരില്‍ കേസ് ആയി, നന്ദിയുണ്ട് . പണ്ടേ പറഞ്ഞത് എന്റെ പേരില്‍ ഇതൊന്നും വലിച്ചിടല്ലേ വലിച്ചിടല്ലേ ,ഞാനില്ല ഈ കാര്യത്തില്‍ എന്ന്. വക്കീല്‍ നോട്ടീസ് വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത് .അത് നമ്മള്‍ കൈപ്പറ്റേണ്ടിയിരിക്കുന്നു. ഞാന്‍ കൊല്ലത്തേക്ക് പോകേണ്ടതില്ലായിരിക്കും, എന്റെ അഡ്രസ് ഒക്കെ കോട്ടയത്താണ്. അവിടേക്കായരിക്കും നോട്ടീസ് വരിക. എന്തായാലും വളരെ സന്തോഷം, നല്ലൊരു സംഭവമാണ് കാരണം നമ്മള്‍ ഒരു കാര്യത്തിലും ഇടപെടാതിരുന്നിട്ട് നമ്മുടെ പേരിലും കേസ് ആയി കിട്ടി.

ഈ വീട് വെച്ചു തന്നവരേയും സ്ഥലം തന്നവരെ ആണെങ്കിലും ഞാന്‍ കുറ്റപ്പെടുത്തിയിട്ടില്ല. എല്ലാവര്‍ക്കും വളരെ നന്ദി എന്ന് തന്നെയാണ് പറഞ്ഞത്.അത് ഞാന്‍ ഇപ്പോഴും പറയുന്നുണ്ട്. നല്ലൊരു കാര്യമാണ് ഞങ്ങള്‍ക്ക് ചെയ്തു തന്നിക്കുന്നത് ,അതില്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ. എന്റെ പേരില്‍ വീടായത് കൊണ്ടായിരിക്കാം കേസ് വന്നത്. 

നോക്കാം എന്തായാലും ,ഇനി ഇപ്പോ വേറെ വഴിയില്ല. എന്തായാലും അനുഭവിക്കുക .ഈ ഒരു കാര്യം നിങ്ങളടെ അടുത്ത് പറയാന്ന് വിചാരിച്ചു. അന്ന് ലൈവില്‍ കൂടെ ആണെങ്കിലും പറഞ്ഞതാണ്. പക്ഷെ ഇങ്ങനെയൊക്കെ ഒരു പ്രശ്‌നം ആകുമെന്ന് നമ്മള്‍ വിചാരിച്ചില്ല. ഇത്ര പെട്ടെന്നാവുമെന്നും വിചാരിച്ചില്ല. പെട്ടെന്നായിരുന്നു കാര്യങ്ങളെല്ലാമെന്നും കിച്ചു പറയുന്നു.


ഈ വിഷയത്തില്‍ രേണു സുധി. ഏഷ്യാനെറ്റിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.'ഈ വിവാദങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ സ്ഥലത്ത് ഇല്ലായിരുന്നു. ഞാന്‍ പത്ത് ദിവസമായി ബഹ്‌റൈനില്‍ ആയിരുന്നു. വീട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത് ബിഷപ്പ് നോബിള്‍ ഫിലിപ്പ് നോട്ടീസ് അയച്ചുവെന്നും രജിസ്റ്റേര്‍ഡ് ആയിട്ടാണ് നോട്ടീസ് വന്നതെന്നും. സ്ഥലത്ത് ഇല്ലാത്തതു കൊണ്ട് ഞാന്‍ ഇത് വരെ കൈപ്പറ്റിയിട്ടില്ല. ഈ ബിഷപ്പ് എനിക്കല്ല സ്ഥലം തന്നത്. എന്റെ പേര് ഒരു സാക്ഷി എന്ന നിലയില്‍ എങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കുമായിരുന്നു. 

കൊല്ലം സുധി എന്ന് പറയുന്ന കലാകാരന്‍ മരിച്ചിട്ട് അദ്ദേഹത്തിന്റെ രണ്ട് മക്കളായ രാഹുല്‍ ദാസിനും ഋതുല്‍ ദാസിനുമാണ് ബിഷപ്പ് സ്ഥലം കൊടുത്തത്, എനിക്കല്ല. രേണു സുധി എന്ന് പറയുന്ന ഒരു വ്യക്തിക്ക് എന്തെങ്കിലും ഇവര് തന്നിട്ടുണ്ടെങ്കില്‍ ഇവര് പറയട്ടെ, ഞാന്‍ നന്ദികേട് കാണിച്ചുവെന്ന്. എനിക്ക് ഒന്നിനും ഒരവകാശവുമില്ല. പിന്നെ എന്റെ പേരില്‍ എന്തിനാണ് നോട്ടിസ് അയക്കുന്നത്, ഞാന്‍ എന്തിനാണ് ഒപ്പിട്ട് വാങ്ങുന്നത്? കിച്ചുവിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഈ ബിഷപ്പിനെതിരെ ഞാന്‍ അങ്ങോട്ട് ഒരു കുറ്റവും പറഞ്ഞിട്ടില്ല. പക്ഷേ പുള്ളി ഓരോ ഇന്റര്‍വ്യൂകളില്‍ എന്നെപ്പറ്റി വളരെ മോശം പറഞ്ഞു. ഞാന്‍ ബിഗ് ബോസില്‍ പോയ സമയത്ത് പോലും ഒരു പുരോഹിതന് ചേരാത്ത തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് ഞാന്‍ എന്തെങ്കിലുമൊക്കെ പുള്ളിയെ പറ്റി പറയാന്‍ തുടങ്ങിയത്. ആദ്യമൊക്കെ നല്ല സൗഹൃദമായാണ് എന്നോട് പെരുമാറിയിരുന്നത്. ഞാന്‍ സെലിബ്രിറ്റിയായതിന് ശേഷമാണ് ഈ മാറ്റം.

എന്തിന്റെ പേരില്‍ ആണെങ്കിലും കൊടുത്ത സ്ഥലം തിരിച്ച് വാങ്ങുന്നത് നല്ല പ്രവര്‍ത്തിയാണോ? ദാനം തന്നത് തിരിച്ചെടുക്കണമെങ്കില്‍ ആ പുള്ളിയുടെ മനസ്സൊന്ന് ആലോചിച്ച് നോക്കൂ. രേണുവിന് പണി കിട്ടി എന്ന് പറയുന്നവരോടാണ്, എനിക്കെന്ത് പണി കിട്ടി എന്നാണ്. ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നാല്‍ പൈസ കൊടുത്ത് വാടകയ്ക്ക് താമസിക്കും. മാസം ഒരു അയ്യായിരം രൂപ എങ്കിലും വാടക കൊടുക്കാനുള്ള ആസ്തി ഇപ്പോള്‍ എനിക്കുണ്ട്. ഈ ബിഷപ്പിന്റെ ഏതോ കേസില്‍ പെട്ടു കിടക്കുന്ന വസ്തുവായിരുന്നു ഇഷ്ടദാനമായി എഴുതി കൊടുത്തത്. അത് അവിടെയുള്ള നാട്ടുക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാം.

ഈ പ്രശ്‌നങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ എന്റെ സ്വന്തം ചേച്ചി ഈ പുള്ളിയെ ഫോണ്‍ ചെയ്തു. 'ബിഷപ്പേ ഞങ്ങളോട് എന്താ പ്രശ്‌നം' എന്ന് ചോദിച്ചു. അപ്പോള്‍ പുള്ളിയുടെ വാക്ക്: എനിക്ക് യാതൊരുവിധ പ്രശ്‌നവുമില്ല, വീട് തന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ എന്നാണ്. ഇതിന്റെ പിന്നില്‍ വേറെ ആളുകള്‍ ഉണ്ടെന്ന് ബിഷപ്പിന്റെ സംസാരത്തില്‍ നിന്നു തന്നെ വ്യക്തമാണ്. 'ഒരുപാട് വ്‌ലോഗര്‍മാര്‍ എന്നെ നിരന്തരം വിളിക്കുന്നുണ്ട് രേണുവിനെ നെഗറ്റീവ് അടിപ്പിക്കണം' എന്നു ബിഷപ്പ് തന്നെ പറയുന്നുണ്ട്. എന്റെ കയ്യില്‍ അതിന്റെ വോയിസ് റെക്കോര്‍ഡ് ഉണ്ട്. ആവശ്യം വന്നാല്‍, അത് ഞാന്‍ പുറത്തുവിടും. രേണു സുധിയെ എങ്ങനെയെങ്കിലും തകര്‍ക്കണം എന്ന് ആഗ്രഹിക്കുന്ന ചില വ്‌ലോഗേര്‍മാരുണ്ട്. പക്ഷേ എത്ര ശ്രമിച്ചാലും രേണു സുധിയെ ഇതൊന്നും ബാധിക്കില്ല. കാരണം എനിക്കൊന്നും ഇവര്‍ തന്നിട്ടില്ല. വീട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍, എന്റെ മക്കളെ കൊണ്ട് ഞാന്‍ വാടകയ്ക്ക് താമസിക്കും. ആ പിള്ളേരെ ഇറക്കി വിട്ടിട്ട് ബിഷപ്പിനും കൂട്ടര്‍ക്കും കിട്ടാവുന്ന നേട്ടങ്ങള്‍ അവര്‍ക്ക് കിട്ടട്ടെ. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

ഇതിന്റെ പുറകില്‍ ഫിറോസും ഉണ്ടോ എന്ന് നല്ല സംശയമുണ്ട്. കാരണം ആ സ്ഥലത്ത് കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ ഫിറോസ് വെച്ച വീട് ഒരു വര്‍ഷം കഴിയുന്നതിന് മുമ്പ് തന്നെ മൊത്തം പൊട്ടി പൊളിഞ്ഞുപോയി. ഇത് പറഞ്ഞതിനാണ് അയാള്‍ക്ക് എന്നോട് ദേഷ്യം. അതുപോലെ വീട് തന്ന സമയത്ത് ഏതോ ചാനലിന് ഹോം ടൂര്‍ ഫ്രീ ആയി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, എനിക്കൊരു വരുമാനം ഇല്ല, എന്തെങ്കിലും ഒരു പേയ്‌മെന്റ് ചെയ്തിട്ട് വേണം ഹോം ടൂര്‍ എടുക്കാന്‍ എന്ന്. വേറൊരു ചാനലുകാരോട് ഇത് പറഞ്ഞതും ഫിറോസിന് ഇഷ്ടപ്പെട്ടില്ല. അന്ന് തൊട്ടാണ് ഫിറോസും ഞാനും തമ്മില്‍ തെറ്റിയത്'- രേണു സുധി പറഞ്ഞു.


ഈ അവസരത്തില്‍ വീട് വച്ചു നല്‍കിയ കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാഹി ഫിറോസ് പ്രതികരണവുമായി രം?ഗത്ത് എത്തിയിട്ടുണ്ട്. ആധാരം റദ്ദാക്കിയാല്‍ അവിടെയുള്ള വീടിന്റെ ഭാവി എന്താകുമെന്നാണ് ഫിറോസ് ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

'എന്റെ സംശയം ഇതാണു 'മരണ പെട്ടു പോയ കലാകാരന്‍ സുധിയുടെ മക്കള്‍ക്ക് ബഹുമാനപെട്ട ബിഷപ്പ് നോബിള്‍ ഫിലിപ്പ് നല്‍കിയ ദാനം നല്‍കിയ പ്രോപ്പര്‍ട്ടി ക്യാന്‍സ്സല്‍ ചെയ്യാന്‍ ബിഷപ്പ് ലീഗലായി നോട്ടീസ് അയച്ചതായ് അറിയുന്നു. ഇതില്‍ എന്റെ ചോദ്യം അല്ലങ്കില്‍ സംശയം ഇതാണു 'അങ്ങിനെ ആ പ്രോപ്പര്‍ട്ടി ആധാരം റദ്ദ് ചെയ്യുകയാണെങ്കില്‍ ആ വീട് എന്ത് ചെയ്യും 'ബിഷപ്പ് സ്ഥലം മാത്രമല്ലെ കൊടുത്തത്, ഇപ്പോള്‍ അതിലൊരു വീടില്ലെ ? ആകെ കണ്‍ഫ്യൂഷന്‍ ആയല്ലൊ  ഒരു വീട് കൊടുത്ത് കിട്ടിയ ചീത്തപേര്‍ പതിയെ മാറി വരികയായിരുന്നു, ഇനിയിപ്പൊ ഇതിന്റെ പേരില്‍ നമ്മളും കോടതി കയറേണ്ടി വരുമോ  ഇനി അഥവാ, നമ്മുടെ അഭിപ്രായം എന്താണെന്ന് കോടതി ചോദിച്ചാല്‍ നമ്മള്‍ ആരുടെ ഭാഗത്ത് നില്‍ക്കണം , എന്താ നിങ്ങളുടെ അഭിപ്രായം. 

NB : എന്തിന്റെ പേരില്‍ ആണെങ്കിലും കൊടുത്തത് തിരിച്ച് വാങ്ങുന്നതിനോട് വ്യക്തിപരമായ് യോജിപ്പില്ല', എന്നാണ് ഫിറോസ് കുറിച്ചത്.

 


 

bishop noble philip land controversy kollam sudhi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES