ലെനയുടെ രഹസ്യ വിവാഹം കഴിഞ്ഞിട്ട് ജനുവരി പതിനേഴ്, ഇന്നേക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നു. അമ്മ ഉണ്ടാക്കിയ കേക്കിനൊപ്പം വിവാഹ വാര്‍ഷികം ആഘോഷിച്ച വീഡിയോയുമായി എത്തിയിരിക്കുകയാണിപ്പോള്‍ ലെന. കേക്ക് ബേക്കര്‍ ആണ് ലെനയുടെ അമ്മ. മകള്‍ക്കും മരുമകനും വേണ്ടി ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നല്‍കി. പ്രിയപ്പെട്ടവര്‍ക്കൊപ്പം ലെനയും പ്രശാന്തും അത് മുറിച്ച് പരസ്പരം മധുരം പങ്കുവയ്ക്കുന്ന വീഡിയോ ആണ് നടി പങ്കുവച്ചിരിയ്ക്കുന്നത്.
2024 ജനുരി 17 നായിരുന്നു ലെനയുടെയും ഗഗന്‍യാനിന്റെ ഗ്രൂപ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹം. ഇരു വീട്ടുകാരുടെയും സാന്നിധ്യത്തില്‍ നടന്ന, ലളിതവും സ്വകാര്യവുമായ ചടങ്ങായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ്, ഒരു മാസത്തിന് ശേഷം പ്രശാന്ത് ബാലകൃഷ്ണന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈറ്റര്‍ പൈലറ്റ് ആയ പ്രശാന്തിന് പ്രധാനമന്ത്രി ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശ യാത്രിക വിംഗുകള്‍ നല്‍കിയ സന്തോഷത്തിനൊപ്പമാണ്, അത് തന്റെ ഭര്‍ത്താവാണ് എന്ന് ലെന വെളിപ്പെടുത്തിയത്.
ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം പതിനാല് വര്‍ഷത്തോളം സിംഗിള്‍ ലൈഫ് ജീവിച്ചുവരികയായിരുന്നു ലെന