ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന ഒരൊറ്റ സീരിയലിലൂടെ ശ്രദ്ധ നേടിയ നടനാണ് സൂരജ് സണ്‍. പരമ്പരയില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നടന്‍ പിന്മാറിയതോടെ പരമ്പരയുടെ റേറ്റിംഗ് അടക്കം ഇടിയുകയും അതിനു ശേഷം നിരവധി നടന്മാരെ പകരക്കാരായി കൊണ്ടുവന്നുവെങ്കിലും സൂരജിനുണ്ടായ ഒരു താരപ്രശസ്തി മറ്റാര്‍ക്കും കൈവരിക്കാനായില്ല. ഇപ്പോഴിതാ, സൂരജിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കണ്ണൂര്‍ സ്വദേശിയായ നടന്‍ കഴിഞ്ഞ ദിവസം കണ്ണൂരിലെ പ്രശസ്തമായ കുന്നത്തൂര്‍ പാടി എന്ന മുത്തപ്പ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഒരു മലയുടെ മുകളിലുള്ള ക്ഷേത്രമാണത്. വര്‍ഷത്തില്‍ 30 ദിവസം മാത്രമാണ് അവിടെ ഉത്സവം ഉണ്ടായിരിക്കുക. അല്ലാത്ത സമയങ്ങളിലെല്ലാം മലയ്ക്കു താഴെയുള്ള ക്ഷേത്രത്തിലാണ് പൂജയും വഴിപാടുകളും എല്ലാം നടക്കുക. മലയ്ക്ക് മുകളിലേക്കുള്ള ഈ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സമയത്ത് വലിയ തിരക്കായിരിക്കും ഇവിടെ. ആയിരക്കണക്കിന് പേരാണ് മണ്ണും വലിയ പാറകളുമുള്ള ഈ ക്ഷേത്രത്തിലേക്ക് നടന്നു കയറുക. പ്രായമായവരും നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കുമെല്ലാം ഒന്നോ രണ്ടോ പേരുടെ സഹായമില്ലാതെ മല കയറാന്‍ സാധിക്കില്ല.
ഇവിടേക്ക് കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് നടന്‍ സൂരജും എത്തിയത്. വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയൊക്കെയാണ് ഇവിടെ നേര്‍ച്ചകളും വഴിപാടുകളും ഉണ്ടാവുക. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കനത്ത മഴയും പെയ്തിരുന്നു. മഴയും വെള്ളവും ചെളിയും എല്ലാമായി ആയിരങ്ങള്‍ കയറുകയും ഇറങ്ങുകയും ചെയ്തതോടെ ശരിക്കും ചെളിക്കുണ്ടായി മാറിയ വഴിയിലൂടെയാണ് നടന്‍ ക്ഷേത്രത്തിലേക്ക് എത്തിയത്. പുലര്‍ച്ചെ ആയതിനാല്‍ ഉറക്കക്ഷീണവും കടുത്ത തണുപ്പും ഉണ്ടായിരുന്നു. അതിനിടെയാണ് ആരാധകര്‍ ഫോട്ടോ എടുക്കാനും ചുറ്റും കൂടിയത്. അതിനിടെ, നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ കണ്ട് സൂരജ് മദ്യപിച്ചാണ് ക്ഷേത്രത്തില്‍ എത്തിയതെന്ന തരത്തിലാണ് കമന്റുകള്‍ വന്നത്. എന്നാലിപ്പോഴിതാ, വീഡിയോയ്ക്ക് പിന്നിലെ സത്യം പറഞ്ഞ് നടന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്.
രണ്ട് പെഗ്ഗ് അടിച്ചാല്‍ നേരെ നില്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള മോശം ശരീരമാണോ എന്റേത്? സോഷ്യല്‍ മീഡിയയില്‍ ഇട്ട വീഡിയോയ്ക്ക് താഴെ ആളത്ര ശരിയായി തോന്നുന്നില്ല, രണ്ട് പെഗ്ഗടിച്ചാണോ നില്‍ക്കുന്നത് എന്നൊക്കെ കമന്റ് കണ്ടു. സുഹൃത്തുക്കളേ നിങ്ങളൊരു കാര്യം മനസിലാക്കുക. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ കാണുന്ന എന്റെ പേജില്‍ അങ്ങനെയൊരു വീഡിയോ പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിന്നെ മറ്റൊരു കാര്യം, ആരുടെയും മുന്നിലുള്ള എക്സ്പ്ലനേഷന്‍ അല്ല ഇത്. എങ്കിലും പറയുകയാണ്: ഏകദേശം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഞങ്ങള്‍ കുന്നത്തൂര്‍പാടിയിലേക്ക് കയറിപ്പോകുന്നത്. അവിടെ നല്ല തണുപ്പും മഴയും ഒക്കെയായിരുന്നു. പുറത്തു നിന്ന് ഫുഡ് കഴിച്ചിട്ട് ആണോയെന്ന് അറിയില്ല, ലൂസ് മോഷനായിട്ട് രണ്ടു പേര്‍ കൂടി പിടിച്ചാണ് മുകളിലേക്ക് കയറിയതും ഇറങ്ങിയതും എല്ലാം. ആ സമയത്താണ് രണ്ടു പേര്‍ വന്ന് ഫോട്ടോ എടുത്തോട്ടെയെന്ന് ചോദിച്ചത്. അങ്ങനെ നിന്നപ്പോഴുള്ള വീഡിയോയാണ് നിങ്ങള്‍ കണ്ടത്. എന്നാണ് നടന്‍ പറഞ്ഞത്.