സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' പത്തൊമ്പതാം നൂറ്റാണ്ട്'. 2022ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വേഷത്തിലാണ് സിജു വില്‍സണ്‍ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിലെ പ്രകടനം പ്രശംസ നേടിയിട്ടും സിജു വില്‍സണ് അര്‍ഹിച്ച പരിഗണനയോ കഥാപാത്രമോ മലയാള സിനിമയില്‍ ലഭിക്കുന്നില്ലെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് സംവിധായകന്‍ വിനയന്‍.
വിനയന്റെ കുറിപ്പ്: പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന ചരിത്ര സിനിമയില്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരെന്ന കഥാപാത്രത്തിനായി യുവനടന്‍ സിജു വില്‍സണ്‍ നടത്തിയ ട്രാന്‍സ്‌ഫൊര്‍മേഷന്‍ അന്ന് ഏറെ ചര്‍ച്ച ചെയ്യ പെട്ടിട്ടും ആക്ഷനിലും അഭിനയത്തിലുമൊക്കെ തെറ്റില്ലാത്ത പ്രകടനം നടത്തിയെന്ന് നിരുപകര്‍ പോലും പറഞ്ഞിട്ടും സിജുവിനെന്തേ അതിനര്‍ഹിച്ച ഒരു പരിഗണനയോ കഥാപാത്രമോ മലയാള സിനിമയില്‍ കിട്ടാത്തതെന്ന് ഞാനെപ്പോഴും ചിന്തിക്കാറുണ്ട്..സിജു ഒരു പ്രശ്‌നക്കാരനാണന്ന് ആരും ഒട്ടു പറഞ്ഞു കേട്ടിട്ടുമില്ല- എന്നാണ് വിനയ?െ?ന്റ വാക്കുകള്‍.
ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. സിജുവിനൊപ്പം അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.