Latest News

വിവാഹനിശ്ചയം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടു; രണ്ടാമത്തെ ചിത്രം കണ്ടാല്‍ അറിയാം ആരാ ഇപ്പഴത്തെ ബോസ് എന്ന്

Malayalilife
 വിവാഹനിശ്ചയം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടു; രണ്ടാമത്തെ ചിത്രം കണ്ടാല്‍ അറിയാം ആരാ ഇപ്പഴത്തെ ബോസ് എന്ന്

ഫാസില്‍ ചിത്രം അനിയത്തിപ്രാവിലൂടെയാണ് ശരണ്യമോഹന്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തമിഴ്, തെലുങ്, കന്നട,ഹിന്ദി തുടങ്ങി പല ഭാഷകളിലും നടി തന്റെ സാനിധ്യമറിയിച്ചു. തമിഴില്‍ യാരടീ നീ മോഹിനി, ഈറം, വേലായുധം മലയാളത്തില്‍ കെമിസ്ട്രി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി. തുടര്‍ന്ന് കൈനിറയെ അവസരങ്ങള്‍ ഉണ്ടായിരുന്നപ്പോഴാണ് താരം 2015ല്‍ വിവാഹിതയായത്. വിവാഹ ശേഷം സിനിമാരംഗത്ത് നിന്ന് വിട്ടുനിന്ന ശരണ്യ നൃത്തരംഗത്ത് സജീവമായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്. ഡെന്റിസ്റ്റായ അരവിന്ദ് കൃഷ്ണന്‍ ഇപ്പോള്‍ സ്വന്തമായി ഡന്റല്‍ ക്ലീനിക്ക് ആരംഭിച്ചിട്ടുണ്ട്. തുടര്‍ന്ന് ഇരുവര്‍ക്കും 2016 ഓഗസ്റ്റിലാണ് ഒരു ആണ്‍ കുഞ്ഞ് ജനിച്ചത്. അനന്തപത്മനാഭന്‍ അരവിന്ദ് എന്നാണ് മകന്റെ പേര്.

അനന്തപത്മനാഭന് രണ്ടുവയസായപ്പോഴാണ് ശരണ്യയ്ക്ക് രണ്ടാമത്തെ മകളായ അന്നപൂര്‍ണ ജനിക്കുന്നത്. പഡ്ഡു എന്ന് വിളിക്കുന്ന അനന്തപത്മനാഭന് ഇപ്പോള്‍ മൂന്ന് വയസ്സ് കഴിഞ്ഞിരിക്കയാണ്. ശരണ്യയും ഭര്‍ത്താവും ടിക്ടോക്കിലും സോഷ്യല്‍ മീഡിയയിലും സജീവമാണ്. മക്കള്‍ക്കൊപ്പമുളള ടിക്ടോക്കുകളും ചിത്രങ്ങളുമൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. സ്ഥിരം സാന്നിധ്യം കൂടിയായ ശരണ്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ വൈറലാകുകയാണ്.സോഷ്യല്‍ മീഡിയയില്‍ സ്വാമി ബ്രോ എന്നറിയപ്പെടുന്ന നടിയുടെ ഭര്‍ത്താവ് ഡോക്ടര്‍ അരവിന്ദ് കൃഷ്ണയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളാണ് ശരണ്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹ നിശ്ചയ വേളയില്‍ പകര്‍ത്തിയതാണ് പങ്കുവെച്ച ചിത്രങ്ങളിലൊന്ന്. മറ്റൊന്ന് ഇപ്പോള്‍ പകര്‍ത്തിയതാണ്. ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്ന പോലുള്ള ചിത്രമാണ് രണ്ടാമത്തേത്.ആദ്യ ചിത്രത്തില്‍ അരവിന്ദ് ശരണ്യയെ ഇടിക്കുന്നതായി നില്‍ക്കുന്ന പോസിലുള്ള ചിത്രമാണെങ്കില്‍ രണ്ടാമത്തെ ചിത്രത്തില്‍ ശരണ്യ ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്നതായുള്ളതാണ്. ചിത്രങ്ങള്‍ക്ക് കിടിലന്‍ കമന്റുകളുമായി ആരാധകരും എത്തിയിട്ടുണ്ട്.ഈ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശരണ്യ കുറിച്ചിരിക്കുന്ന വാക്കുകളാണ് ആരാധകരെ ചിരിപ്പിക്കുന്നത്. വിവാഹ നിശ്ചയ ഓര്‍മ്മകള്‍ക്ക് അഞ്ചുവയസ്സ്. രണ്ടാമത്തെ ചിത്രം നിങ്ങള്‍ക്ക് മനസിലാക്കിത്തരും ഇപ്പോള്‍ ആരാണ് ബോസെന്നുള്ളത്. ഫയല്‍വാനെ തോല്‍പ്പിച്ചേ എന്നും ഭര്‍ത്താവിന്റെ അക്കൌണ്ട് ടാഗ് ചെയ്തുകൊണ്ട് ശരണ്യ കുറിച്ചിട്ടുണ്ട്.

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES