സുകുമാരന്റെ മോനായത് കൊണ്ടാണ് അവന്‍ ഈ നിലയില്‍ എത്തിയത് എന്ന് പറയുന്നവര്‍ അറിയണം ഈ ഫോട്ടോ അച്ചടിച്ച് വന്നത് എന്തിനാണെന്ന്; പൊടിമീശക്കാരന്‍ ലുക്കിലെ പൃഥ്വിരാജിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
 സുകുമാരന്റെ മോനായത് കൊണ്ടാണ് അവന്‍ ഈ നിലയില്‍ എത്തിയത് എന്ന് പറയുന്നവര്‍ അറിയണം ഈ ഫോട്ടോ അച്ചടിച്ച് വന്നത് എന്തിനാണെന്ന്; പൊടിമീശക്കാരന്‍ ലുക്കിലെ പൃഥ്വിരാജിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ലയാളത്തിന്റെ പ്രിയ നടനായിരുന്നു പൃഥിരാജ്. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി എടുത്ത ലൂസിഫറിലൂടെ അദ്ദേഹം സംവിധായകന്‍ എന്നീ നിലയിലും ആരാധകരുടെ ഹൃദയം കീഴടക്കി. പക്ഷേ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുള്ള താരമാണ് പൃഥി. ലംബോര്‍ഗിനി വാങ്ങിയതിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പേരിലും പൃഥി കുത്തുവാക്കുകള്‍നേരിടേണ്ടി വന്നു. സിനിമയിലെ പ്രശസ്ത നടനായിരുന്നു സുകുമാരന്റെയും മല്ലികയുടെയും മകനായതിന്റെ പേരിലാണ് പൃഥിരാജും ഈ നിലയിലേക്ക് എത്തിയതെന്നും പലരും പറഞ്ഞിരുന്നു. പക്ഷേ അങ്ങനെയെല്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് വൈറലാകുന്നത്.

പ്രായമേറെ ചെല്ലുംമുമ്പായിരുന്നു നടന്‍ സുകുമാരന്റെ അകാലമരണം. ഇന്ദ്രജിത്തിന് 19 വയസും പൃഥിരാജിന് 15  വയസുമായിരുന്നു അപ്പോള്‍ പ്രായം. സിനിമയിലെത്തുമെന്ന് സ്വപ്‌നം കാണാത്ത ഇരുവരും എന്നാല്‍ പഠനം പൂര്‍ത്തിയാക്കുംമുമ്പേ സിനിമയിലെത്തി. അച്ഛന്റേ പേര് ഉപയോഗിച്ചാണ് ഇവര്‍ സിനിമയിലെത്തിയത് എന്നായിരുന്നു ചിലരുടെ ആരോപണം. എന്നാല്‍ അത് തള്ളുന്നതാണ് ഇപ്പോള്‍ സോഷ്യല്‍മിഡിയയില്‍ വൈറലാകുന്നത് പൃഥിരാജിന്റെ ഒരു പഴയചിത്രം. കഴക്കൂട്ടം സൈനിക് സ്‌കൂളിലായിരുന്നു പൃഥ്വിരാജിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇവിടുത്തെ മാഗസീനിലെ ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത്.

പഠിക്കുന്ന കാലത്ത് സ്‌കൂളിന്റെ അഭിമാന താരങ്ങളില്‍ ഒരാളായിരുന്നു പൃഥ്വി. സ്‌കൂളിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചവരുടെ ഒരു ലിസ്റ്റിലാണ് 12 ഇ ക്ലാസുകാരനായ പൃഥ്വിരാജ് എസ്സിന്റെ ചിത്രമുള്ളത്. ഈ പൊടിമീശക്കാരന്‍ പയ്യന്റെ ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയും ആരാധകരും ആഘോഷമാക്കിക്കഴിഞ്ഞു. നാടകങ്ങളിലും മറ്റും അഭിനയിക്കുന്നതൊടൊപ്പം തന്നെ ഡിബേറ്റിലും, പ്രസംഗമത്സരത്തിലുമൊക്കെ താരമായിരുന്നു പൃഥിരാജ്. സിനിമയില്‍ എത്തുമുമ്പ് സ്‌കൂള്‍ കാലം മുതല്‍ അഭിമാന താരമായിരുന്നു മലയാളത്തിന്റെ പൃഥ്വി എന്നു തെളിയിക്കുന്നതാണ് ഈ പേജും അതില്‍ ചേര്‍ത്തിരിക്കുന്ന താരത്തിന്റെ പഴയ ഫോട്ടോയും




 

Read more topics: # actor prithviraj,# school time,# picture
actor prithviraj school time picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES