Latest News

ബെസ്റ്റ് ഫ്രണ്ട്സായിരുന്ന സമയത്താണ് പ്രണയത്തിലേക്ക് വഴിമാറുന്നത്; പ്രേമിച്ച് നടക്കാനൊന്നും താല്‍പര്യമില്ല വിവാഹത്തിലേക്ക് കടക്കാം എന്ന് പറഞ്ഞതോടെ കുടുംബജീവിതത്തിലേക്ക്; ചേച്ചിയെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ മാത്രം മതി പ്രണയം എന്ന് പറഞ്ഞിരുന്നു; അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്നെ ഏല്‍പ്പിച്ച് പോയ കുഞ്ഞാണ് ; വിവാഹവിശേഷങ്ങളുമായി പാര്‍വതി എസ് അയ്യര്‍

Malayalilife
ബെസ്റ്റ് ഫ്രണ്ട്സായിരുന്ന സമയത്താണ് പ്രണയത്തിലേക്ക് വഴിമാറുന്നത്; പ്രേമിച്ച് നടക്കാനൊന്നും താല്‍പര്യമില്ല വിവാഹത്തിലേക്ക് കടക്കാം എന്ന് പറഞ്ഞതോടെ കുടുംബജീവിതത്തിലേക്ക്; ചേച്ചിയെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ മാത്രം മതി പ്രണയം എന്ന് പറഞ്ഞിരുന്നു; അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്നെ ഏല്‍പ്പിച്ച് പോയ കുഞ്ഞാണ് ; വിവാഹവിശേഷങ്ങളുമായി പാര്‍വതി എസ് അയ്യര്‍

കഴിഞ്ഞ ദിവസമായിരുന്നു മിനിസ്‌ക്രീന്‍ താരം പാര്‍വതി എസ് അയ്യരുടെ വിവാഹം. അഡ്വക്കേറ്റ് ആയ അനൂപ് കൃഷ്ണന്‍ ആണ് വരന്‍. ആറ്റുകാല്‍ ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പാര്‍വതിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വിവാഹ വേദിയില്‍ ഓട്ടിസം ബാധിച്ച ചേച്ചിയെ ചേര്‍ത്തുപിടിക്കുകയും ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുന്ന നടി പാര്‍വതി എസ് അയ്യരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോളിതാ ചേച്ിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും താരം പങ്ക് വച്ചിരിക്കുകയാണ്.

''കല്യാണത്തിന് മുന്‍പേ തന്നെ ചേട്ടന്റെ ഫാമിലിയുമായി പരിചയമുണ്ടായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സായിരുന്ന സമയത്താണ് പ്രണയത്തിലേക്ക് വഴിമാറുന്നത്. എനിക്കങ്ങനെ പ്രേമിച്ച് നടക്കാനൊന്നും താല്‍പര്യമില്ല. വിവാഹത്തിലേക്ക് കടക്കാം എന്നാണ് ചേട്ടന്‍ പറഞ്ഞത്. പുള്ളി ഇഷ്ടം പറഞ്ഞപ്പോള്‍ സെയിം വൈബാണ്, എന്നെ അത്രയും നന്നായി മനസിലാക്കുന്ന ആളുമാണ്, പുള്ളിയെ മിസ് ചെയ്യേണ്ടെന്ന് തോന്നി. അങ്ങനെയാണ് വീട്ടില്‍ പറയാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ എന്നോടുള്ള ഇഷ്ടം വീട്ടുകാരോടാണ് പോയി പറഞ്ഞത്. ഫാമിലിയുടെ പിന്തുണയോടെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങിയത്. ഞങ്ങളുടെ പ്രൊഫഷനിലും അവര്‍ സപ്പോര്‍ട്ടീവായിരുന്നു. അഭിനയിക്കാന്‍ ഇഷ്ടമാണെന്ന് അനൂപേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനൊരു മടിയുണ്ട്. ഒന്ന് ട്രൈ ചെയ്ത് നോക്കൂ എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്'', പാര്‍വതി പറഞ്ഞു.

'അഡ്വക്കറ്റ് അഞ്ജലി' എന്ന പരമ്പരയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ക്യാരക്ടറിനെക്കുറിച്ച് അനൂപിനെ നേരത്തെ അറിയാമായിരുന്നു. വെറൈറ്റി ക്യാരക്ടറല്ലേ, ചെയ്ത് നോക്കൂ എന്നും പറഞ്ഞിരുന്നുവെന്നും പാര്‍വതി പറയുന്നു. ''പാറുവിന്റെ ഏഴാമത്തെ പ്രൊജക്ടറ്റാണ് ഇപ്പോള്‍ ചെയ്യുന്നത്. എല്ലാത്തിലും ഹീറോയുണ്ടായിരുന്നു. എനിക്കങ്ങനെ പൊസസീവ്നെസൊന്നും തോന്നിയിട്ടില്ല. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി തരാറുണ്ട്. ഞാന്‍ ഇടയ്ക്ക് ലൊക്കേഷനിലേക്ക് പോവാറുമുണ്ട്. നന്നായി വരയ്ക്കുന്ന ആള്‍ കൂടിയാണ് പാര്‍വതി. പാര്‍വതിയോട് എല്ലാം ഷെയര്‍ ചെയ്യാന്‍ പറ്റും. അവളുടെ വരവോടെ ഞാന്‍ കൂടുതല്‍ ഹാപ്പിയായി'', എന്നായിരുന്നു അനൂപിന്റെ പ്രതികരണം.

ചേച്ചിയോടുള്ള സ്‌നേഹം ക്യാമറയ്ക്ക് വേണ്ടി കാണിച്ചതല്ലെന്നും, അച്ഛന്‍ തന്നെ ഏല്‍പ്പിച്ച് പോയ നിധിയാണ് ചേച്ചിയെന്നും താരം പറയുന്നു.'ചെറുപ്പത്തില്‍ അമ്മ ചേച്ചിയെ കൂടുതല്‍ സ്‌നേഹിക്കുന്നത് കാണുമ്പോള്‍ എന്നെ ദത്തെടുത്തതാണോ എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. എന്നാല്‍ പിന്നീട് ചേച്ചിക്ക് വയ്യെന്ന് തിരിച്ചറിഞ്ഞതോടെ ആ അകലം മാറി. അമ്മയില്ലാത്തപ്പോള്‍ ചേച്ചിയുടെ 'അമ്മ' ഞാന്‍ തന്നെയാണ്. അച്ഛന്‍ മരിക്കുന്നതിന് മുന്‍പ് എന്നെ ഏല്‍പ്പിച്ച് പോയ കുഞ്ഞാണ് അവള്‍. അതുകൊണ്ട് ആ സ്‌നേഹം ഒരിക്കലും അഭിനയമല്ല.'

'അനൂപേട്ടന്‍ ഇഷ്ടം പറഞ്ഞപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് എന്റെ ചേച്ചിയുടെ കാര്യമാണ്. വിവാഹം കഴിഞ്ഞാലും ചേച്ചി എന്റെ ഉത്തരവാദിത്തമാണ്. അവളെ അംഗീകരിക്കാന്‍ പറ്റുമെങ്കില്‍ മാത്രം മതി പ്രണയം എന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു. അന്ന് അനൂപേട്ടന്‍ പറഞ്ഞ മറുപടിയാണ് എന്നെ വീഴ്ത്തിയത്; 'അവള്‍ നമ്മുടെ ആദ്യത്തെ കുഞ്ഞായിരിക്കും' എന്നായിരുന്നു അത്. അവളെ വേണ്ടാത്ത ആരെയും എനിക്കും വേണ്ട.'
'താലികെട്ട് സമയത്ത് ഞാന്‍ കരഞ്ഞത് കണ്ട് പലരും അമ്പരന്നിരുന്നു. 

ചേച്ചിയെ പിരിയുന്നതിന്റെ വിഷമവും, അച്ഛനെ മിസ് ചെയ്തതും, കുറെ നാളത്തെ പ്രണയം സഫലമായതിന്റെ സന്തോഷവും എല്ലാം ചേര്‍ന്ന നിമിഷമായിരുന്നു അത്. കരച്ചില്‍ കണ്ട്, 'നിനക്ക് ഈ കല്യാണത്തിന് താല്‍പ്പര്യമില്ലായിരുന്നോ' എന്ന് അനൂപേട്ടന്‍ തമാശയായി ചോദിക്കുകയും ചെയ്തു.'

അനൂപ് വന്നതിന് ശേഷം ചേച്ചിയില്‍ വലിയ മാറ്റങ്ങള്‍ വന്നുവെന്നും, അവളെ പുറത്തു കൊണ്ടുപോകാനും സന്തോഷിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ?

adv anjali Actres parvathys iyer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES