റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയുടെ മുഖശ്രീയായി വെളളിത്തിരയിലേക്ക് എത്തിയ നായികയാണ് അനുശ്രീ. ഇടയ്ക്ക് ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ സീരിയലിലൂടെ ശ്രദ്ധേയനായ റെയ്ജിനൊപ്പം അനുശ്രീ എത്തിയിരുന്നു. അതോടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. അതിനു ശേഷം ഇപ്പോള്‍ തകര്‍പ്പന്‍ കോമഡിയുടെ വേദിയില്‍ ഇരുവരും ഒന്നിച്ചെത്തിയിരിക്കയാണ്.
നായികമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ അനുശ്രീ ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് സിനിമയില്‍ അരങ്ങേറിയത്. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ മധുരരാജയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയില്‍ സജീവമായതിന് ശേഷവും താരം ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കാനെത്താറുണ്ട്. നടി സരയു അവതാരകയായി എത്തുന്ന മഴവില്‍ മനോരമയിലെ തകര്‍പ്പന്‍ കോമഡിയിലേക്ക് പോയവാരത്തില്‍ അതിഥിയായി എത്തിയത് അനുശ്രീയും റെയ്ജനുമായിരുന്നു. ഒന്നും ഒന്നും മൂന്നില്‍ ഇരുവരും അതിഥിയായെത്തിയതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. നാളുകള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊരു ചാനല്‍ പരിപാടിയില്‍ അതിഥിയായി എത്തിയത് ഇപ്പോഴാണ്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് റെയ്ജന്‍. മഴവില്‍ മനോരമയില്‍ സംപ്രഷണം ചെയ്തിരുന്ന ആത്മസഖിയിലൂടെയായിരുന്നു ഈ നായകന്‍ ശ്രദ്ധേയനായി മാറിയത്.മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ചിരിക്കുകയാണ് താരമിപ്പോള്‍. പഅടുത്തെങ്ങാനും സിനിമയില്‍ നിന്നും ബ്രേക്കിന് പ്ലാന്‍ ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് സിനിമയിലെത്തിയിട്ട് നാളിത്രയായെങ്കിലും സ്‌ക്രീനില്‍ നിന്നും ഇടവേളയെടുക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അനുശ്രീയുടെ മറുപടി.
വിവാഹത്തെക്കുറിച്ചുളള ചോദ്യത്തിന് വിവാഹത്തെക്കുറിച്ച് വീട്ടുകാരോട് പറയുന്നുണ്ടെങ്കിലും അവരത് ഗൗരവകരമായി പരിഗണിക്കുന്നില്ലെന്ന പരാതിയാണ് തന്റേതെന്നായിരുന്നു അനുശ്രീ പറഞ്ഞത്. തനിക്കൊരു പ്രണയമുണ്ടെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ താരം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. അനുശ്രീ പറഞ്ഞത് പോലെ തന്നെയാണ് റെയ്ജനും പറഞ്ഞതെന്നായിരുന്നു സരയു ചൂണ്ടിക്കാട്ടിയത്. അങ്ങനെയല്ല നേരെ തിരിച്ചാണ് താന്‍ പറഞ്ഞതെന്നാണ് താരം വിശദീകരിച്ചത്. വീട്ടുകാര്‍ക്ക് വിവാഹത്തിന് താല്‍പര്യമുണ്ടെന്നും താന്‍ പിടികൊടുക്കാതെ മാറുകയാണെന്നുമായിരുന്നു റെയ്ജന്റെ വിശദീകരണം. നിത്യേന ഗ്ലാമര്‍ കൂടി വരുന്നതിന്റെ രഹസ്യത്തെക്കുറിച്ച് സരയു ചോദിച്ചപ്പോഴാണ് താന്‍ മമ്മൂട്ടിക്ക് പഠിക്കുകയാണെന്ന് അനുശ്രീ മറുപടി നല്‍കിയത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയില്‍ അനുശ്രീയും അഭിനയിക്കുന്നുണ്ട്. വിഷുവിനാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. ഇപ്പോള്‍ വീണ്ടും ഒരു ഷോയിലൂടെ ഇരുവരെയും കാണാന്‍ കഴിഞ്ഞതോടെ ഇരുവരും പ്രണയത്തിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍.