Latest News

മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്ന് എണീറ്റു; പുറത്ത് കാറ്റ് കൊണ്ടു; പുതിയ റീലുമായി രേണു സുധി; ഇടവേളക്ക് ശേഷം രേണുവിനെ കണ്ട സന്തോഷം പങ്കിട്ട് ആരാധകരും

Malayalilife
മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്ന് എണീറ്റു; പുറത്ത് കാറ്റ് കൊണ്ടു; പുതിയ റീലുമായി രേണു സുധി; ഇടവേളക്ക് ശേഷം രേണുവിനെ കണ്ട സന്തോഷം പങ്കിട്ട് ആരാധകരും

ചികിത്സകള്‍ പുരോഗമിക്കുന്നതിനാല്‍ സോഷ്യല്‍മീഡിയയില്‍ നിന്നും ഇടവേളയെടുത്ത രേണു ദിവസങ്ങള്‍ക്ക് ശേഷം പുതിയ റീലുമായി എത്തി. ഇന്‍സ്റ്റഗ്രാമിലൂടെ രേണു പങ്കുവച്ച പുതിയ വീഡിയോയും ശ്രദ്ധ നേടുകയാണ്. ''മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്ന് എണീറ്റു. പുറത്ത് കാറ്റ് കൊണ്ടു. ദൈവത്തിന് നന്ദി'' എന്നാണ് രേണു വീഡിയോയ്ക്കൊപ്പം കുറിച്ചത്.

രേണുവിനെ സ്നേഹിക്കുന്ന നിരവധി പേര്‍ പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തി. 'രേണു സമന്താഷമായി ഇങ്ങനെ തന്നെ മുന്നോട്ട് പോകണം. പ്രാര്‍ത്ഥന എപ്പോഴും കൂടെയുണ്ട്' എന്നാണ് ഒരാള്‍ കുറിച്ചത്.
കാന്‍സറുമായുളള പേരാട്ടത്തിലാണ് രേണു ഇപ്പോള്‍. എങ്കിലും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ തന്റെ റീല്‍സ് വീഡിയോകളും വിശേഷങ്ങളുമെല്ലാം രേണു പങ്കുവയ്ക്കാറുണ്ട്.

കൊല്ലം സുധിയുടെ മരണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് നേരിട്ടിട്ടുള്ള ആളാണ് രേണു സുധി. എന്നാല്‍ ആ പരിഹാസങ്ങള്‍ പോലും തന്റെ വളര്‍ച്ചയാക്കി മാറ്റി. നെഗറ്റീവുകള്‍ രേണുവിനെ മൂടുന്ന അവസ്ഥയിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്റെ മത്സരാര്‍ത്ഥിയായി രേണു എത്തിയത്. 

ഷോയില്‍ നല്ല പിന്തുണയും രേണുവിന് ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ രേണു തന്നെ പറ്റുന്നില്ല എന്ന് പറഞ്ഞ് പുറത്തു കടന്നു. പൊതുവെ ബിഗ് ബോസ് ഷോ പലരുടെയും ഇമേജ് മോശമാക്കുകയാണ് ചെയ്യുന്നത് എങ്കില്‍, രേണുവിനെ സംബന്ധിച്ച് പോസ്റ്റീവായിരുന്നു. പക്ഷേ അതും പിന്നീട് പല കാരണങ്ങളാലും നെഗറ്റീവായി.

വീണ്ടും സോഷ്യല്‍ മീഡിയ സൈബര്‍ അറ്റാക് തുടരുന്ന സാഹചര്യത്തിലാണ് രേണു സുധിയ്ക്ക് സ്റ്റേജ് 3 ബ്രെസ്റ്റ് കാന്‍സര്‍ ആണ് എന്ന് വെളിപ്പെടുത്തിയത്. നേരത്തെ അസുഖത്തിന്റെ കാര്യം തിരിച്ചറിഞ്ഞിരുന്നുവെങ്കിലും രേണു ചികിത്സിക്കുകയോ, ഡോക്ടര്‍ സൂചന നല്‍കിയ കാര്യം ആരോടും പറയുകയോ ചെയ്യാതെ മറച്ചു വയ്ക്കുകയായിരുന്നു. രോഗിയായി തന്നെ ആരും കാണേണ്ട, താന്‍ തിരിച്ചു വരും എന്നാണ് ഇപ്പോഴും രേണു സുധി പറയുന്നത്.

Read more topics: # രേണു
Renu Sudhi about 3rd keemo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES