Latest News

മഞ്ജു പത്രോസുമായി ഡിവോഴ്സ് ആയിട്ടില്ല; വേര്‍പിരിഞ്ഞാണ് താമസം; താന്‍ കോട്ടയത്തും മകന്‍ ബാംഗ്ലൂരില്‍ നഴ്‌സിങ് പഠനത്തിനായി ഹോസ്റ്റലിലും; കോവിഡിന് ശേഷം ഏഴ് വര്‍ഷത്തോളം ദുബൈയില്‍; ഹൃദ്രോഗം ബാധിച്ചതോടെ ചികിത്സയ്ക്കായി നാട്ടിലേക്ക്; സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ സംഗീത ട്രൂപ്പുമായി വീണ്ടും സജീവം; വിശേഷങ്ങളുമായി മഞ്ജു പത്രോസിന്റെ ഭര്‍ത്താവ് സുനിച്ചന്‍

Malayalilife

ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടി മഞ്ജു പത്രോസിന്റെ ദാമ്പത്യജീവിതം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. മഞ്ജു പത്രോസും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.മഞ്ജുവിന്റെ വീഡിയോകളിലും വിശേഷങ്ങളിലും സുനിച്ചനെ കാണാതായതോടെയാണ് ഇത് കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. 

ഇപ്പോളിതാ പ്രേക്ഷകര്‍ ഏറെ നാളായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒടുവില്‍ മറുപടിയുമായി സുനില്‍ ബര്‍ണാഡ് എന്ന സുനിച്ചന്‍ എത്തിയിരിക്കുകയാണ്. തങ്ങള്‍ നിയമപരമായി ഡിവോഴ്സ് ആയിട്ടില്ലെന്നും, എന്നാല്‍ ഇപ്പോള്‍ പിരിഞ്ഞാണ് താമസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഞ്ജു തിരുവനന്തപുരത്തും താന്‍ കോട്ടയത്തും മകന്‍ ബാംഗ്ലൂരില്‍ നഴ്‌സിങ് പഠനത്തിനായി ഹോസ്റ്റലിലാണ് താമസമെന്നും സുനിച്ചന്‍ വ്യക്തമാക്കി.

കോവിഡിന് ശേഷം നാട്ടില്‍ പ്രോഗ്രാമുകള്‍ കുറഞ്ഞപ്പോഴാണ് ദുബൈയിലെത്തിയതെന്നും അവിടെയും സംഗീത പരിപാടികളുമായി ബന്ധപ്പെട്ട മേഖലയിലാണ് ജോലി നോക്കിയിരുന്നതെന്നും അദ്ദേഹം പറയുന്നു. ഏഴ് വര്‍ഷത്തോളം ദുബൈയില്‍ ജോലി നോക്കിയ ശേഷം രോഗം ബാധിച്ചതോടെ നാട്ടിലേക്ക് പോരുന്നെന്നും വ്യക്തമാക്കി.

തന്റെ സംഗീത മോഹങ്ങളെക്കുറിച്ചും സുനിച്ചന്‍ സംസാരിക്കുന്നുണ്ട്യയ താന്‍ ഒരു മികച്ച പാട്ടുകാരനല്ലെങ്കിലും, വലിയ ഗായകര്‍ക്കൊക്കെ ഓര്‍ക്കസ്ട്ര (പിന്നണി സംഗീതം) നല്‍കുക എന്നതാണ് തന്റെയും സുഹൃത്തുക്കളുടെയും ഏറ്റവും വലിയ സ്വപ്നമെന്ന് അദ്ദേഹം പറയുന്നു. ഇതിനായി അവര്‍ പരിശീലനം നടത്തുന്നുണ്ട്. തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ നിരവധി ഓര്‍ക്കസ്ട്ര ടീമുകള്‍ ഉണ്ടെങ്കിലും, തങ്ങളുടെ ടീമിനും ഒരു അവസരം തരണമെന്ന് അദ്ദേഹം സംഗീത ലോകത്തുള്ളവരോട് അഭ്യര്‍ത്ഥിക്കുന്നു

Sunil Bernad Sunichen about manju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES