അമിതമായ ഫോണ്‍ ഉപയോഗത്തിന്റെ ഫലമായി കഴുത്തിന് ശസ്ത്രക്രിയ നടത്തി നടി ഷക്കീല. തന്റെ യൂട്യൂബ് ചാനലിലൂടെ ഷക്കീല തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സെല്‍ഫ് ട്രോള്‍ രൂപത്തിലാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്.
ആശുപത്രിയില്‍ നിന്നുള്ള തന്റെ വിഡിയോ പങ്കുവച്ചാണ് നടി ഇക്കാര്യം പങ്ക് വച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെയും തിരികെ വീട്ടിലെത്തിയതിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വിഡിയോ താരം തന്റ യുട്യൂബ് ചാനലില്‍ പങ്കുവച്ചു. ശസ്ത്രക്രിയയ്ക്കായാണ് ഷക്കീല ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. താരം കോളര്‍ നെക്ക് ഉപയോഗിച്ചിട്ടുണ്ട്. പരിചാരകരുടെ സഹായത്തോടയാണ് താരം കിടക്കയില്‍ നിന്നെഴുന്നേല്‍ക്കുന്നതും ഭക്ഷണം കഴിക്കുന്നതുമൊക്കെ. ഇതെല്ലാം ഒരു ട്രോള്‍ രൂപത്തിലാണ് വിഡിയോയില്‍ രസകരമായി കാണിച്ചിരിക്കുന്നത്.
കിടന്നു കൊണ്ട് മണിക്കൂറുകളോളം ഫോണ്‍ ഉപയോഗിച്ചതാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഷക്കീല പറയുന്നു.'ഫോണ്‍ കിടക്കയില്‍ വച്ച്, ചരിഞ്ഞു കിടന്ന് 4 മണിക്കൂര്‍ വരെ ഗെയിം കളിക്കും. ഇടയ്ക്ക് ചായയോ കാപ്പിയോ കഴിക്കാന്‍ മാത്രമേ എഴുന്നേല്‍ക്കാറുള്ളൂ. അതോടെ കഴുത്ത് പ്രശ്‌നമായി. സര്‍ജറി വേണ്ടി വന്നു. ദയവായി എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. ഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക''.- ഷക്കീല പറയുന്നു.
'കിടക്കയില്‍ ചരിഞ്ഞു കിടന്ന് ദിവസം 4 മണിക്കൂര്‍ വരെ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാന്‍ മാത്രമാണ് എഴുന്നേറ്റിരുന്നത്. പിന്നീട് വന്ന് വീണ്ടും തുടരും. പിന്നെ യൂട്യൂബിലും ഇന്‍സ്റ്റയിലും റീല്‍ കാണും. ഇതെല്ലാം കഴുത്തിന്റെ ഞരമ്പുകളെ ബാധിച്ചു. ഒടുവിലത് ശസ്ത്രക്രിയയില്‍ കലാശിച്ചു.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്നത് പൂര്‍ണമായും ഒഴിവാക്കണം. നിങ്ങളും പരമാവധി ഒഴിവാക്കുക. നമുക്ക് ഉപകാരമുള്ള വീഡിയോകള്‍ മാത്രം കാണുക. അല്ലെങ്കില്‍ 3 ലക്ഷം രൂപ പോവും, വേദനയും ഉണ്ടാവും' ഷക്കീല പറയുന്നു.