സോഷ്യല്‍ മീഡിയ റീല്‍ വീഡിയോകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനാണ് അഖില്‍ എന്‍ ആര്‍ ഡി. മഹാരാജ ഹോസ്റ്റല്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്കും എത്തിയ താരത്തിന്റെ ദാമ്പത്യജീവിതമാണ് രണ്ട് ദിവസമായി സോഷ്യലിടത്തില്‍ നിറഞ്ഞ് നില്ക്കുന്ന്ത്. അഖിലിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയെന്നും ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഭാര്യ മേഘ അഖിലിനെ വിട്ട് മറ്റൊരാള്‍ക്കൊപ്പം ജീവിക്കാനായി ഇറങ്ങി പോയത്. 2024ല്‍ ആണ് അഖിലും മേഘയും തമ്മില്‍ വിവാഹിതരാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം അഖിലിന്റെ വീഡിയോകളില്‍ മേഘയും സജീവമായി തുടങ്ങിയിരുന്നു. അഖിലിന്റെ കോമഡി കണ്ടെന്റുകള്‍ക്കൊപ്പം മേഘ തന്റെ പേജില്‍ മറ്റ് വീഡിയോകളും പങ്കുവെച്ചിരുന്നു.
ഇരുവരും തമ്മിലുള്ള പ്രശ്‌നം കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ കൊണ്ടാണ് പുറംലോകം അറിയാന്‍ തുടങ്ങിയത്. മേഘയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന്റെ പേരില്‍ മാറ്റം വന്നത് റെഡ്ഡിറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചയായി തുടങ്ങി. തുടര്‍ന്നാണ് നടനും കൂടിയായ സോഷ്യല്‍ മീഡിയ താരത്തിന്റെ ഭാര്യ ഒളിച്ചോടി എന്ന് ചിലര്‍ ഇത്തരം പോസ്റ്റുകള്‍ക്ക് കമന്റായി രേഖപ്പെടുത്തിയത്. കൂടാതെ ഒരു പെണ്‍കുട്ടി ബാഗുമായി മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. ശേഷം ചോദ്യങ്ങള്‍ എല്ലാം മേഘയുടെയും അഖിലിന്റെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ കമന്റ് ബോക്‌സിലുമെത്തി
മേഘയുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും അഖില്‍ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്നാല്‍ സുഹൃത്തായ സായ് കൃഷ്ണ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു.
വിഷയത്തില്‍ അഖിലിന്റെ പ്രതികരണം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സായ് കൃഷ്ണന്‍. അഖിലിന്റെ കല്യാണത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ലൊരു സൗഹൃദവും ഉണ്ടായിരുന്നു. അഖിലിന്റെ ഭാര്യയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അറിഞ്ഞപ്പോള്‍ എനിക്ക് അത് വളരെ ഷോക്കിങായ ഒന്നായിരുന്നു.
അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു വീഡിയോ ഇടും മുമ്പ്. ഓക്കെയായി ഇരിക്കുക എന്നല്ലാതെ വേറൊന്നും പറയാനില്ല. അഖിലിന്റെ ഒരു പ്രശ്‌നമെന്തെന്നാല്‍ അവന്‍ ആരെയും കുറ്റപ്പെടുത്തുകയില്ല. ഈ കേസില്‍ അവന് പറയാനുള്ളത് ഇത്രയേയുള്ളു പോയവര്‍ പോയി കഴിഞ്ഞത് കഴിഞ്ഞു. വിടൂ... എന്നതാണ്. എന്റെ ജോലി വീഡിയോ ചെയ്യുക എന്നതായതുകൊണ്ടാണ് ഞാന്‍ ഈ വിഷയത്തില്‍ വീഡിയോ ചെയ്യുന്നത്. വീഡിയോ ചെയ്യുമെന്നത് ഞാന്‍ അഖിലിനോടും പറഞ്ഞു.
അഖിലിന്റെ ഭാര്യയുടെ വിഷയത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഞാന്‍ ആദ്യം കണ്ടത്. പിന്നീട് അഖിലിന്റെ വീടിന്റെ പരിസരത്തുള്ളവരില്‍ നിന്ന് വോയ്‌സ് മെസേജുകളാണ് ഏറെയും ലഭിച്ചത്. അവരുടെ സംസാരത്തില്‍ എല്ലാം ഒരു ഹാപ്പിനസ് ഫീല്‍ ചെയ്തിരുന്നു. ഒരാളുടെ ജീവിതം തകര്‍ന്നു, ഭാര്യ ഒളിച്ചോടി എന്നൊക്കെ അറിഞ്ഞപ്പോഴുള്ള സന്തോഷമാണ് അവരുടെ എല്ലാം സംസാരത്തില്‍ കണ്ടത്.
ഇവര്‍ക്കും നാളെകളില്‍ ഇത് സംഭവിക്കാവുന്നതല്ലേയുള്ളു. അതൊന്നും നാട്ടുകാരയവര്‍ ചിന്തിക്കുന്നില്ല. ഒരുപാട് ഇന്‍സെക്യൂരിറ്റീസുള്ള വലിയ ക്രൗഡിന് ഇടയിലേക്ക് വരാന്‍ മടിയുള്ള ക്യാരക്ടറാണ് അഖിലിന്റേത്. അത്ര ലൗഡല്ല ആള്‍. അതുകൊണ്ട് നമ്മളെ പോലെ എക്‌സ്പ്രസീവല്ല. ഇത്തരം വിഷയം സംഭവിച്ചതുകൊണ്ട് പൊട്ടിത്തെറിക്കാനും പോകുന്നില്ല. അങ്ങനൊരു മനുഷ്യന്റെ ഇപ്പോഴത്തെ മാനസീകാവസ്ഥ ഞാന്‍ എങ്ങനെ നിങ്ങള്‍ക്ക് പറഞ്ഞ് തരും.
അവനോട് സംസാരിച്ചപ്പോള്‍ അവന്‍ ഓക്കെയായിരുന്നു. എന്നാലും വിഷമമുണ്ട്. അതിനിടയില്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അഖിലിനെ ഭാര്യ ഉപേക്ഷിച്ച് പോയതുകൊണ്ട് അഖിലിന് എന്തോ പ്രശ്‌നമുള്ളതുകൊണ്ടാണ് എന്നൊക്കെയുള്ള തരത്തില്‍ കുറ്റപ്പെടുത്തല്‍ നടക്കുന്നുണ്ട്. അതിലൊക്കെയുള്ള വള്‍?ഗാരിറ്റിയുടെ ലെവല്‍ നിങ്ങള്‍ ഒന്ന് കാണണം. കഴിവില്ലാത്തവന്‍ എന്നൊക്കെയാണ് കുറ്റപ്പെടുത്തുന്നത്. ഇവര്‍ക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ പറയാന്‍.
അവര്‍ ഒരു ഹാപ്പി കപ്പിള്‍ തന്നെയായിരുന്നു. പല അഭിമുഖങ്ങളിലും ഭാര്യയെ കുറിച്ച് അഖില്‍ സംസാരിച്ചിട്ടുണ്ട്. ഭാര്യയെ കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. പരസ്പരം സപ്പോര്‍ട്ട് ചെയ്താണ് സംസാരിച്ചിരുന്നതും. എന്നിരുന്നാലും മനുഷ്യന്മാരാണ് അവരുടെ റിയല്‍ ലൈഫില്‍ എന്താണ് സംഭവിക്കുന്നത് എന്നൊന്നും ഓഡിറ്റ് ചെയ്ത് ആര്‍ക്കും പറയാനാവില്ല. ഞാന്‍ ആശ്വസിപ്പിച്ചപ്പോള്‍ അഖില്‍ പറഞ്ഞത് എന്നെ കുറിച്ച് സംസാരിക്കുന്നവര്‍ സംസാരിച്ചോട്ടെ പക്ഷെ അവളെ ആരും ഒന്നും പറയരുത്.
കാരണം അവള്‍ ചെയ്യാനുള്ളത് അവള്‍ ചെയ്തു. അവള്‍ക്ക് അതാകും ശരിയെന്ന് തോന്നിക്കാണും. ഇത്രയും വര്‍ഷം ഞാന്‍ പ്രണയിച്ചൊരാളെ പത്താള് കുറ്റം പറയുന്നത് എനിക്ക് കേള്‍ക്കാന്‍ താല്‍പര്യമില്ല. അതുകൊണ്ട് ഞാന്‍ കുറച്ച് നാളേയ്ക്ക് സോഷ്യല്‍മീഡിയയിലേക്ക് വരുന്നില്ല. സംഭവിച്ചത് സംഭവിച്ചു ഞാന്‍ തിരിച്ച് വരും. ഒന്നും ഒന്നിന്റേയും അവസാനമല്ല. മൂവ് ഓണ്‍ ആവുക എന്നാണ് അവന്‍ പറഞ്ഞത്.
ആ കുട്ടി ബസ് കണ്ടക്ടര്‍ക്ക് ഒപ്പം പോയത് എന്തിനാണ് എന്ന തരത്തിലൊക്കെ സംസാരം നടക്കുന്നുണ്ട്. ഒരാളുടെ പ്രൊഫഷന്‍ വെച്ച് സംസാരിക്കേണ്ടതില്ലല്ലോ. അയാളെയാണ് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടത്. അവര്‍ തമ്മിലുള്ള റിലേഷന്റെ ഡെപ്ത് പോലും നമുക്ക് അറിയില്ലല്ലോ. പിന്നെ ഒരു റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്ത് പോവുകയാണെങ്കില്‍ ഡിവോഴ്‌സ് പോലുള്ള കാര്യങ്ങളുണ്ടല്ലോ. എന്തിനാണ് ഓടി പോകുന്നത്?. പിന്നെ ആ കുട്ടിയുടെ വശം നമ്മള്‍ കേട്ടിട്ടില്ല എന്നുമാണ് സായ് കൃഷണ പറഞ്ഞത്.