Latest News

അമ്പാടിക്ക് കൂട്ടായി കുഞ്ഞനുജത്തിയെത്തി; വീണ നായരുടെ മുന്‍ഭര്‍ത്താവ് ആര്‍ ജെ അമനും ഭാര്യ റീബ റോയ്ക്കും ആദ്യ കണ്‍മണിയെത്തി; ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പുതിയ അതിഥിയെത്തിയ സന്തോഷം പങ്കിട്ടു താരങ്ങള്‍

Malayalilife

ആര്‍ജെയും നര്‍ത്തകനുമായ ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷിനും ഭാര്യയായ റീബ റോയിയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു. അമന്‍ തന്നെയാണ് പെണ്‍കുഞ്ഞ് പിറന്ന വിവരം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് അറിയിച്ചത്. ഇന്നാണ് ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. 

അമനും റീബയും ദുബായില്‍ സെറ്റിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇരുവര്‍ക്കും ഇടയിലേക്ക് പുതിയ അംഗം എത്തിയത്.നിരവധി പേരാണ് പോസ്റ്റിന് താഴെയായി ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തിയത്.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ആര്‍ജെ അമന്റെയും റീബയുടെയും വിവാഹം. ഒന്നാം നടി വീണ നായരാണ് ആര്‍ജെ അമന്റെ മുന്‍ ഭാര്യ. ആദ്യ വിവാഹത്തില്‍ അമ്പാടി എന്ന് വിളിക്കുന്ന ധന്‍വിന്‍ എന്നൊരു മകന്‍ അമനുണ്ട്.

rj aman bhymi and reeba roy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES