ഏഷ്യാനെറ്റിലെ പുതിയ പരമ്പര സീതാകല്യാണം ജനഹൃദയങ്ങള്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചിരിക്കയാണ്. രണ്ട് അനാഥ സഹോദരിമാരുടെ കഥ പറയുന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നത് നടി ധന്യാ മേരി വര്‍ഗ്ഗീസാണ്. കുറച്ചു ദിവസത്തിനുളളില്‍ തന്നെ സീരിയല്‍ ടിആര്‍പി റേറ്റില്‍ അഞ്ചാമതെത്തിയെന്നാണ് റിപ്പോര്‍ട്ട്.
കുടുംബപ്രേക്ഷകര്‍ക്ക് ദൈനം ദിന ജീവതത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായി മാറിയിരിക്കയാണ് സിരീയലുകള്‍. ഏഷ്യാനെറ്റിലെ ഒട്ടു മിക്ക സീരിയലുകളും പ്രേക്ഷകര്‍ നെഞ്ചേറ്റിയവയാണ്. പരസ്പരത്തിനു പകരം സ്‌ക്രീനിലെത്തിയ സീതാകല്യാണവും പ്രേക്ഷകര്‍ ഏറ്റുവാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അനാഥരായ ചേച്ചിയും അനിയത്തിയുമാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങള്‍. ഒരിടവളേയ്ക്കു ശേഷം ക്യാമറയ്ക്കു മുന്നിലെത്തുന്ന ധന്യ മിനി സ്‌ക്രീനിലൂടെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സീരിയലില്‍ കേന്ദ്രകഥാപാത്രമായാണ് ധന്യ എത്തിയിരിക്കുന്നത്. രൂപശ്രീ,അനൂപ് കൃഷ്ണന്‍,സ്വാതി തുടങ്ങിയവര്‍ സീരിയലില്‍ മറ്റു മുഖ്യ കഥാപാത്രങ്ങളെ അഭിനയിക്കുന്നു.
കസ്തൂരിമാന്‍ ആണ് ടിആര്‍പിയില്‍ മുന്നില്‍ നില്‍ക്കുന്ന പരമ്പര. നീലക്കുയില്‍ നാലാമതും വാനമ്പാടി, കറുത്തമുത്ത് തുടങ്ങിയ സീരിയലുകള്‍ റേറ്റിങ്ങില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്.