രണ്ട് അനാഥ സഹോദരിമാരുടെ കഥ പറയുന്ന സീതാ കല്യാണം സീരിയല്‍ ഏഷ്യാനെറ്റില്‍ ഇപ്പോള്‍ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. അനാഥരായ ചേച്ചിയും അനിയത്തിയുമാണ് സീരിയലിലെ മുഖ്യ കഥാപാത്രങ്ങള്‍. അനിയത്തിയുടെ ജീവിതത്തിനായി തന്റെ ജീവിതം ബലിയാടാക്കിയ സീതയാണ് സീരിയലിലെ കേന്ദ്ര കഥാപാത്രം. എന്നാല്‍ ഇതറിയാതെ സ്വാതി ഇനി സീതയ്ക്ക് നേരെ തിരിയുന്നതാണ് ഇപ്പോള്‍ സീരിയലിന്റെ ഇതിവൃത്തം. എന്നാല്‍ ഇന്നത്തെ എപിസോഡിന്റെ പ്രമോയില്‍ സ്വാതി അധികം വൈകാതെ ചേച്ചിയുടെ രഹസ്യം തിരിച്ചറിയുമെന്ന സൂചനയാണ് നല്‍കുന്നത്. സ്വാതിക്ക് അപ്രതീക്ഷിതമായി വയറുവേദന ഉണ്ടാകുന്നതും തുടര്‍ന്ന് അജയ് യും സീതയും സ്വാതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതുമാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. സീതയെ ഓപ്പറേഷന്‍ നടത്തിയ ഡോക്ടറെ തനിക്ക് കണ്ടാല്‍ മതിയെന്ന് സ്വാതി പറയുന്നു. സീതയുടെ ഓപ്പറേഷനെക്കുറിച്ച് അറിയാനാണ് അത്.
സീതയോട് റെസ്‌റ്റെടുക്കുന്നതിനെക്കുറിച്ചും നടത്തിയത് മേജര്‍ ഓപ്പറേഷനാണെന്നു പറയുന്നത് സ്വാതി കേള്‍ക്കുന്നു. പിന്നീട് സീതയുടെ അഭിപ്രായം അനുസരിച്ച് ടൂര്‍ പോകുന്നതില്‍ നിന്നും സ്വാതി പിന്മാറുന്നു. അത് സീതയോട് അജയ് യ്ക്ക് ദേഷ്യമുണ്ടാകുന്നതും ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചിട്ടുണ്ട്. സീതയ്ക്ക് എന്ത് ഓപ്പറേഷനാണ് നടത്തിയതെന്ന് അറിയാന്‍ സ്വാതി ഡോക്ടറെ സമീപിക്കുന്നതും അത് ചെറിയൊരു ഓപ്പറേഷനാണെന്ന് പറഞ്ഞ് ഡോക്ടര്‍ ഒഴിഞ്ഞു മാറിയതുമാണ് ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. ഇന്നത്തെ പ്രൊമോ എത്തിയതോടെ പ്രേക്ഷകര്‍ ആകാംഷയിലാണ്. കല്യാണിന്റെ പിറന്നാള്‍ എത്തുകയും സീത പിറന്നാളിന് കല്യാണിന്റെ യഥാര്‍ത്ഥ അമ്മയായ അംബികാദേവിയെ സീത ക്ഷണിക്കുന്നു. പിറന്നാളിന് കല്യാണിനു സമ്മാനമായി അംബികാദേവി എത്തണമെന്നും ഒരു ദിവസമെങ്കിലും തന്റെ മകനോടൊപ്പം നില്‍ക്കണമെന്നും അംബിക ദേവി പറയുന്നതും പ്രൊമോയില്‍ കാണിക്കുന്നുണ്ട്. കമ്പനിയിലെ കാര്യങ്ങള്‍ ആരോ അംബികയെ അറിയിക്കുന്നുണ്ടെന്നും അതാരാണെന്ന് അറിയാനുളള അന്വേഷണവും രാജേശ്വരി ദേവി ആരംഭിക്കുന്നു. പ്രൊമോ എത്തിയതോടെ അംബികദേവി കല്യാണിന്റെ പിറന്നാളിന് എത്തുന്നതും അന്ന് താനാണ് കല്യാണിന്റെ യഥാര്‍ത്ഥ അമ്മയെന്ന് തുറന്നു പറയുന്നതും കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.
ReplyForward |