മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാ കല്യാണം. മലയാളസിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ധന്യമേരി വര്‍ഗ്ഗീസാണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വില്ലത്തിയായി എത്തുന്നത് രുപശ്രീയാണ്. നടി സോന നായര്‍, റിനീഷ റഹ്മാന്‍, അനുപ് കൃഷ്ണന്‍, ജിത്തു വേണു ഗോപാല്‍, ആനന്ദ് തൃശ്ശൂര്‍ എന്നിവരാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിയല്‍ സെറ്റിലെ ചിത്രങ്ങളും ടിക് ടോക്കുകളുമൊക്കെ താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. രസകരമായ സെറ്റിലെ വിശേഷങ്ങളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ വില്ലത്തി കഥാപാത്രങ്ങളിലൂടെ സീരിയല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരം അര്‍ച്ചന സുശീലനും ഇപ്പോള്‍ സീതാ കല്യാണത്തില്‍ എത്തിയിരിക്കയാണ്. വില്ലത്തിയായി തന്നെയാണ് സീരിയലില്‍ താരത്തിന്റെ അരങ്ങേറ്റം എങ്കിലും പിന്നീട് കഥാപാത്രം പോസിറ്റീവ് ആയി മാറുകയായിരുന്നു. സീത സെറ്റിലെ രസകരമായ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ അര്‍ച്ചന പങ്കുവയ്ക്കാറുണ്ട്. വലിയ സൗഹൃദമാണ് സെറ്റില്‍ എല്ലാവരും തമ്മില്‍ ഉളളത്. ഇപ്പോള്‍ ഷൂട്ടിങ്ങിനിടെയുളള രസകരമായ ഒരു വീഡിയോ അര്‍ച്ചന പങ്കുവച്ചിരിക്കയാണ്. കസേരയുടെ പുറത്തു കൂടി വീഴുന്ന അനൂപ് കൃഷ്ണന്റെ വീഡിയോ ആണ് അര്‍ച്ചന പങ്കുവച്ചിരിക്കുന്നത്. വീഴ്ചയില്‍ കസേര മുഴുവന്‍ ഒടിഞ്ഞ് അതിനിടയില്‍ കിടക്കുന്ന അനൂപിനെ കാണാം. എല്ലാവരും കൂടി പിടിച്ച് താരത്തെ എഴുന്നേല്‍പ്പിക്കുന്നുമുണ്ട്. രസകരമായ വീഡിയോകളും സെറ്റിലെ ചിത്രങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.