Latest News

സീതയും കല്യാണും ഒന്നാകുന്നു..! സീത അമ്മയാകുമെന്ന ഡോക്ടറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി രാജേശ്വരി ദേവി..! അംബിക ജയിലായതിനു കാരണം രാജേശ്വിരയുടെ കുബുദ്ധിയോ..!

Malayalilife
സീതയും കല്യാണും ഒന്നാകുന്നു..! സീത അമ്മയാകുമെന്ന ഡോക്ടറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി രാജേശ്വരി ദേവി..!   അംബിക ജയിലായതിനു കാരണം രാജേശ്വിരയുടെ കുബുദ്ധിയോ..!

ഷ്യാനെറ്റില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് സീതാകല്യാണം. അനിയത്തിയുടേയും ചേച്ചിയുടേയും കഥപറയുന്ന സീരിയലില്‍ കല്യാണ്‍ തന്റെ യാഥാര്‍ത്ഥ അമ്മയെ തിരിച്ചറിയുന്നതും എന്നാല്‍ അത് ഉള്‍ക്കൊളളാനാകാത്തതുമാണ് കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ചത്. സത്യങ്ങളെല്ലാം കല്യാണിനെ അറിയിച്ചെങ്കിലും കല്യാണിനെ അഭിമുഖീകരിക്കാനുളള ഭയം കാരണം അംബികാ ദേവി തിരികെ പോകുന്നതും ഇന്നലത്തെ എപ്പിസോഡില്‍ കാണിക്കുന്നുണ്ട്. രാജേശ്വരി ദേവിയെ അല്ലാതെ മറ്റാരെയും താന്‍ അമ്മയായി കാണില്ലെന്നും താന്‍ ഒരിക്കലും തന്റെ വളര്‍ത്തമ്മയായ രാജേശ്വരി ദേവി തന്നെയാകും എന്നും തന്റെ അമ്മയെന്നും കല്യാമ്# പറയുന്നു. അംബിക ദേവി എന്തിനാണ് തിരികെ എത്തിയതെന്ന കാരണത്തെക്കുറിച്ച് രാജേശ്വരി ദേവി തിരിച്ചറിയുന്നതും ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചിരുന്നു. ഒപ്പം താന്‍ എല്ലാ സത്യങ്ങളും താന്‍ അറിഞ്ഞെന്നു വേണു രാജേശ്വരിയോടു തുറന്നു പറയുന്നുമുണ്ട്. രാജേശ്വരിയാണ് അംബിക ദേവിയെ തന്നില്‍ നിന്നും കല്യാണില്‍ നിന്നും അകറ്റിയെന്നും വേണു പറയുന്നുണ്ട്. എന്നാല്‍ അതിനെല്ലാം എതിര്‍ക്കുകയും അംബിക തെറ്റുകാരിയാണെന്നും രാജേശ്വരി പറയുന്നു. വേണു അത് വിശ്വസിക്കയും അംബികാ ദേവിയില്‍ നിന്നും സത്യങ്ങള്‍ അറിയാന്‍ എത്തുന്ന കല്യാണ്‍ രാജേശ്വരിയുടെ വാക്കുകള്‍ കേട്ട് രാജേശ്വരിയെ വിശ്വസിക്കയും ചെയ്യുന്നു. എന്നാല്‍ അംബിക ദേവിയെയും കല്യാണിനെയും ഒന്നിപ്പിക്കണമെന്ന് സീത ഉറപ്പിക്കുന്നു. പിന്നീട് കല്യാണും സീതയുമായുളള പിണക്കം അജയ്യും സ്വാതിയും മനസ്സിലാക്കുന്നതും ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചിരുന്നു.

എന്നാല്‍ ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോ കണ്ട് പ്രേക്ഷകര്‍ ഞെട്ടുകയാണ്. സീതയെ ചികിത്സിക്കുകയും ഓപ്പറേഷന്‍ നടത്തു കയും ചെയ്ത ഡോക്ടര്‍ ബാറിലിരുന്നു മദ്യപിക്കുന്നതിനിടെ സീതയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടില്ല എന്ന സത്യം പറയുന്നതും അത് രാജേശ്വരി ദേവിയുടെ അനുയായി കേള്‍ക്കുന്നതുമാണ് പ്രെമോയില്‍ കാണിച്ചത്. സീത അമ്മയാകാതിരിക്കാന്‍ കടുംകൈ ചെയ്ത രാജേശ്വരിയുടെ തന്ത്രങ്ങള്‍ പിഴയ്ക്കുന്നു. സീത  ഗര്‍ഭണിയാണെന്ന് അറിയുന്ന രാജേശ്വരി ദേവി എങ്ങനെ പ്രതികരിക്കുമെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. കല്യാണും സീതയും ഒന്നിക്കുന്നതും. ഇരുവരെയും ഒ്ന്നിപ്പിക്കാന്‍ സ്വാതിയും അജയ്യ്ും മുന്നോട്ടിറങ്ങുന്നതും ഇവരുടെ സന്തോഷ നാളുകളുമാണ് പ്രൊമോയില്‍ കാണിച്ചത്. ഡോക്ടറുമായി രാജലക്ഷ്മി തര്‍ക്കിക്കുന്നതും മഹേന്ജ്രന്‍ എന്ന ആള്‍ രാജേശ്വരിയെ ഭയപ്പെടുത്തുന്നതും  പ്രൊമോയിലുണ്ട്. എന്നാല്‍ സീതയുടെ ജീവിതം സന്തോഷത്തിലായപ്പോള്‍ അംബികയുടെ ജീവിതം ഇല്ലാതാക്കിയതും അംബികയെ ജയിലാക്കിയതും രാജേശ്വരിയുടെ തന്ത്രങ്ങളായിരുന്നോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. മഹേന്ദ്രന്‍ എന്ന കഥാപാത്രം എത്തിയതോടെ പണത്തിനും സ്വത്തുക്കള്‍ക്കും വേണ്ടി രാജേശ്വരി അംബികയെ കെണിയില്‍പ്പെടുത്തിയതാണോ എന്ന സംശയത്തിലാണ് പ്രേക്ഷകര്‍. ഇനി സീതയുടെ കുഞ്ഞിനെ നശിപ്പിക്കാനുളള രാജേശ്വരിയുടെ പദ്ധതികളാകും സീരിയലില്‍ ഉണ്ടാകുക. ഒപ്പം രാജേശ്വരിയുടെ കഴിഞ്ഞ കാലവും വരുന്ന എപ്പിസോഡുകളില്‍ ഉണ്ടാകും എന്നാണ് സൂചന.

സീതയും കല്യാണും സന്തോഷത്തോടെയിരിക്കുന്ന നിമിഷങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയല്‍ കടന്നുപോകുന്നത്. ഇനി സീതയുടേയും കല്യാണിന്റേയും കുഞ്ഞിനെ നശിപ്പിക്കാനുളള പദ്ധതികളാകും രാജേശ്വരി ദേവി ഒരുക്കുന്നത്. പ്രൊമോ എത്തിയതോടെ എപ്പിസോഡു കാണാനുളള ആകാംഷയിലാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍. 

Read more topics: # seetha kalyanam serial
seetha kalyanam serial saturday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES