Latest News

സീരിയല്‍ എന്ന് പറഞ്ഞാല്‍ പ്രസന്റ് മാത്രമേയുള്ളൂ; നാളെ കാണിച്ച് കൊടുക്കാന്‍ ഒന്നുമില്ല; അമ്മ സീരിയലുകളൊക്കെ ഒരുപാട് ചെയ്തിട്ടുണ്ടോ വലിയ താരമായിരുന്നോ എന്ന് മോന്‍ ചോദിക്കാറുണ്ട്; എനിക്കൊന്നും എടുത്ത് കാണിച്ച് കൊടുക്കാനില്ല; ജീവിതത്തിലെ വലിയ വിഷമം പങ്ക് വച്ച് ബീനാ ആന്റണി

Malayalilife
 സീരിയല്‍ എന്ന് പറഞ്ഞാല്‍ പ്രസന്റ് മാത്രമേയുള്ളൂ; നാളെ കാണിച്ച് കൊടുക്കാന്‍ ഒന്നുമില്ല; അമ്മ സീരിയലുകളൊക്കെ ഒരുപാട് ചെയ്തിട്ടുണ്ടോ വലിയ താരമായിരുന്നോ എന്ന് മോന്‍ ചോദിക്കാറുണ്ട്; എനിക്കൊന്നും എടുത്ത് കാണിച്ച് കൊടുക്കാനില്ല; ജീവിതത്തിലെ വലിയ വിഷമം പങ്ക് വച്ച് ബീനാ ആന്റണി

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ബീന ആന്റണി. സിനിമയിലും സീരിയലിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി നായികയായും സഹനടിയായും വില്ലത്തിയായുമെല്ലാം കയ്യടി നേടിയിട്ടുണ്ട്. സിനിമയില്‍ നിന്നുമാണ് ബീന ആന്റണി സീരിയല്‍ ലോകത്തിലേക്ക് എത്തുന്നത്.ബീനയുടെ ഭര്‍ത്താവ് മനോജും നടനാണ്. 

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബീന ആന്റണി. ബീനയും തെസ്നി ഖാനും ഒരുമിച്ചുള്ള യൂട്യൂബ് ചാനലൊക്കെ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ബീന പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

സിനിമയില്‍ തനിക്ക് മികച്ച കഥാപാത്രങ്ങളൊന്നും ലഭിക്കാതിരുന്നതില്‍ വിഷമമുണ്ടെന്ന് താരം പറയുന്നത്.ബീന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ആയി പങ്കുവെച്ചതും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം എന്ന ക്യാപ്ഷനോടെയാണ് ഈ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സീരിയല്‍ മാത്രമാണ് ഞാനിപ്പോള്‍ ചെയ്തോണ്ടിരിക്കുന്നത്. ഒരു ആര്‍ടിസ്റ്റെന്ന നിലയില്‍ എനിക്ക് വലിയ വിഷമമുള്ള കാര്യമാണ്. വേദനയാണെന്ന് വേണമെങ്കില്‍ പറയാം. സീരിയല്‍ എന്ന് പറഞ്ഞാല്‍ പ്രസന്റ് മാത്രമേയുള്ളൂ. നാളെ കാണിച്ച് കൊടുക്കാന്‍ ഒന്നുമില്ല. അമ്മ സീരിയലുകളൊക്കെ ഒരുപാട് ചെയ്തിട്ടുണ്ടോ, വലിയ താരമായിരുന്നോ എന്ന് എന്റെ മോന്‍ എന്നോട് ചോദിക്കാറുണ്ട്. എനിക്കൊന്നും എടുത്ത് കാണിച്ച് കൊടുക്കാനില്ല. അമ്മ അന്നത്തെ ഭയങ്കര ഹീറോയിനാണെന്നും മൂന്ന് സംസ്ഥാന അവാര്‍ഡുകളൊക്കെ കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞ് കൊടുക്കുകയായിരുന്നു.

സിനിമയാണ് ചെയ്തിരുന്നതെങ്കില്‍ ഒരു നല്ല കഥാപാത്രം ആര്‍ക്കും പറഞ്ഞ് കൊടുക്കേണ്ടതില്ല. നാളത്തെ ഒരു തലമുറ തന്നെ അത് മനസിലാക്കിക്കോളും. പത്ത് മുപ്പതോളം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, എന്റെ മനസിനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ഒരു ക്യാരക്ടര്‍ ചെയ്യാന്‍ കഴിയാത്തതില്‍ എനിക്ക് വിഷമമുണ്ടെന്നു മായിരുന്നു ബീന ആന്റണി പറഞ്ഞത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്.

സുരഭി ലക്ഷ്മി, സാബു വര്‍ഗീസ്, നലീഫ് തുടങ്ങിയവരെല്ലാം പോസ്റ്റിന് താഴെയായി കമന്റുമായെത്തിയിരുന്നു. ഇപ്പോ സീരിയലില്‍ ഹാപ്പിയല്ലേ ഇപ്പോഴത്തെ അഭിനയത്തില്‍ എല്ലാവരും ഓര്‍ക്കും, ബട്ട് ഒറിജിനല്‍ പേര് മറന്ന് പോവുമെന്നായിരുന്നു നലീഫിന്റെ കമന്റ്. യോദ്ധ തന്നെ പോരെയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ബാലതാരമായിട്ടാണ് ബീന ആന്റണി അഭിനയ ജീവിതം ആരംഭിക്കുന്നത്. ഒന്നു മുതല്‍ പൂജ്യം വരെയായിരുന്നു ആദ്യത്തെ സിനിമ. പിന്നീട് ഗോഡ്ഫാദര്‍, കൂടിക്കാഴ്ച, കനല്‍ക്കാറ്റ്, മഹാനഗരം, ആയുഷ്‌കാലം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഗ്‌നിദേവന്‍, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇണക്കം പിളക്കത്തിലൂടെയാണ് സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഡിഡി മലയാളത്തിലെ നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയിട്ടുണ്ട്. ഇപ്പോള്‍ മൗനരാഗം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. പ്രധാന വേഷത്തിലെത്തുന്ന ആവണി എന്ന പരമ്പരയുടെ സംപ്രേക്ഷണം ആരംഭിക്കാനിരിക്കുകയാണ്.

 

Read more topics: # ബീന ആന്റണി
beena antony shared about most painfuL THING

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക