കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളായ ബീന ആന്റണി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ തനിക്ക് ടാറ്റു അടിക്കുന്ന വീഡിയോ പങ്കിട്ടിരിക്കുകയാണ് ബീന ആന്റണി.
ജീവിതത്തിലെ ഒരു ആഗ്രഹവും പിന്നത്തേക്ക് മാറ്റി വെക്കരുതെന്ന് പറയുകയാണ് താരം. ഒരുപാട് കാലമായുള്ള ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണ് ബീന ആന്റണിയുടെ പ്രതികരണം. ടാറ്റു അടിക്കുന്ന വീഡിയോയ്ക്കൊപ്പമാണ് താരത്തിന്റെ പ്രതികരണം. ''അങ്ങനെ ആ ആഗ്രഹവും സഫലീകരിച്ചു. ജീവിതം ഒന്നേയുള്ളു... എന്തൊക്കെ ആഗ്രഹം ഉണ്ടോ അതൊക്കെ ഇന്ന് തന്നെ നടത്തിക്കോളൂ ഗയ്‌സ്, നാളത്തേക്ക് ഒന്നും മാറ്റി വെക്കേണ്ട...'' എന്ന ക്യാപ്ഷനൊപ്പമാണ് ബീന ആന്റണി തന്റെ ടാറ്റൂവിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ടാറ്റൂ അടിപൊളിയാണ്, മനോഹരമാണ് തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ നല്‍കുന്നത്.
മൂന്നു പതിറ്റാണ്ടിലധികമായി അഭിനയരംഗത്ത് സജീവമായി നില്‍ക്കുന്ന താരമാണ് ബീന ആന്റണി. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരം ജനപ്രിയയായത് ടെലിവിഷന്‍ പരമ്പരകളിലൂടെയാണ്. മികച്ച കഥാപാത്രങ്ങളാണ് സീരിയലുകളിലൂടെ നല്‍കിയാണ് ബീന ആന്റണി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. സഹോദരി, നായിക,വില്ലത്തി എന്നീ കഥാപാത്രങ്ങള്‍ക്ക് പുറമേ അമ്മ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.