നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മകനാണ് കിച്ചു എന്ന രാഹുല്‍ ദാസ്. അച്ഛന്റെ മരണ ശേഷം കൊല്ലത്തെ വീട്ടുകാര്‍ക്കൊപ്പം താമസിച്ച് പഠിക്കുന്ന കിച്ചു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒരു യുട്യൂബ് ചാനലുമുണ്ട് കിച്ചുവിന്. ഒരു ലക്ഷത്തി എഴുപത്തി ഏഴായിരം സബ്‌സ്‌ക്രൈബേഴ്‌സുണ്ട് കിച്ചുവിനിപ്പോള്‍. അടുത്ത കാലത്തായി പാട്ടുകാള്‍ പാടി കിച്ചു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.റാപ്പ് സോങ്ങുകള്‍ പാടി പോസ്റ്റ് ചെയ്യുന്ന കിച്ചുവിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്,
പുതിയൊരു പാട്ടും അതിന്റെ ഇന്‍ട്രോ പോലെ കിച്ചു പറഞ്ഞതുമാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ഗബ്രിയുടെ രാവാണോ എന്ന ഗാനമാണ് കിച്ചു ആലപിച്ചത്. എന്റെ ലൈഫില്‍ ഞാന്‍ ഭയങ്കരമായ ഇരുട്ടത്ത് നടന്ന സമയത്ത് എന്റെ ലൈഫിലേക്ക് വെട്ടം കൊണ്ടുവന്ന ഒരാളുണ്ടെന്നും അയാള്‍ക്ക് വേണ്ടി ഞാന്‍ ഈ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമാണ് ഇന്‍ട്രോയില്‍ കിച്ചു പറഞ്ഞത്.
ആ വ്യക്തി രേണുവാണോയെന്നാണ് ചിലര്‍ ചോദിച്ചത്. അതിന്,'അയ്യോ' എന്ന് എഴുതി തൊഴുകയ്യും സ്‌മൈലിയുമാണ് കിച്ചു മറുപടിയായി കുറിച്ചത്. പ്രണയിനി ഉണ്ടോ? അതാണോ ഇങ്ങനൊരു ഗാനം ആലപിച്ചത് ? എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. മണിക്കൂറുകള്‍ക്കുള്ളില്‍ വിഡിയോ 10 ലക്ഷം കാഴ്ചക്കാരെ നേടി. വേടന്റെ റാപ്പ് പാടിയപ്പോഴും 10 ലക്ഷം വ്യൂസ് കിച്ചുവിന് ലഭിച്ചിരുന്നു.
കിച്ചുവിനെ അഭിനന്ദിച്ചും പ്രോത്സാഹിപ്പിച്ചും നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.ഒപ്പം ആരാണ് ആ വ്യക്തി എന്നാണ് ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടത്. അപ്പോള്‍ പ്രണയം ഉണ്ടല്ലേ എന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്നാല്‍ ഒരാളുടെ ചോദ്യവും അതിന് കിച്ചു നല്‍കിയ മറുപടിയും ശ്രദ്ധനേടി. ആ ആള്‍ 'അമ്മ അല്ലേ. രേണു ചേച്ചി', എന്നായിരുന്നു കമന്റ്. ഇതിന് 'അയ്യോ' എന്ന് കുറിച്ച് തെഴുകൈയ്യുടെ ഇമോജിയും ആണ് കിച്ചു മറുപടിയായി നല്‍കിയത്. വേടന്റെ ശബ്ദം പോലുണ്ടെന്നും അച്ഛന്റെ അതേ ശബ്ദമെന്നും പറയുന്നവരുണ്ട്. ഇനിയും പാട്ടുകള്‍ പാടി പോസ്റ്റ് ചെയ്യണമെന്ന് പ്രോത്സാഹിപ്പിക്കുന്നവരും ധാരാളണ്.
ഇതിനിടെ രേണു സുധി ഇന്‍സ്റ്റഗ്രാമില്‍ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോള്‍, 656 പേരാണ് 180 രൂപ മുടക്കി ഇതുവരെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിരിക്കുന്നത്. ഇതിലൂടെ 118,080 രൂപയാണ് രേണുവിന് ലഭിച്ചതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഒരു റീലും ഒന്‍പത് സ്റ്റോറികളും ഇതുവരെ രേണു പങ്കുവച്ചിട്ടുണ്ട്.
'ബിഗ് ബോസില്‍ നിന്നു ഇറങ്ങിയതു മുതല്‍ ആഗ്രഹിച്ച കാര്യമാണ് സബ്‌സ്‌ക്രിപ്ഷന്‍. പക്ഷേ, സമയം കിട്ടിയിരുന്നില്ല. ആല്‍ബങ്ങളുടെ ഷൂട്ട്, ദുബായ്, ബഹ്‌റിന്‍ എന്നിവിടങ്ങളിലെ യാത്രം എല്ലാമായി ഓട്ടമായിരുന്നു. ആദ്യം 45 രൂപയായിരുന്നു സബ്‌സ്‌ക്രിപ്ഷന് ഞാന്‍ ഇട്ടത്. ഇപ്പോള്‍ അത് 180 രൂപ ആക്കിയിട്ടുണ്ട്. മിക്ക സെലിബ്രിറ്റികള്‍ക്കും സബ് ഉണ്ട്. ഞാന്‍ തുടങ്ങിയപ്പോള്‍ വിമര്‍ശനം. വ്‌ലോഗേഴ്‌സൊക്കെ എടുത്തിട്ട് കുടയുകയാണ്. എനിക്ക് മാത്രം പ്രശ്‌നം' എന്നാണ് വിമര്‍ശനവുമായി എത്തിയവര്‍ക്ക് രേണു നല്‍കിയ മറുപടി.
ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നു കൊല്ലം സുധിയുടെ ഫോട്ടോ മാറ്റിയതിന്റെ കാരണവും രേണു പറയുന്നു. 'ബ്ലൂ ടിക്ക്. മിക്ക സെലിബ്രിറ്റീസിനും പ്രൊഫൈലില്‍ ബ്ലൂ ടിക്ക് വരുന്നുണ്ട്. അതിന്റെ ആവശ്യത്തിനു വേണ്ടി, അതായത് അപ്രൂവല്‍ ആക്കാന്‍ വേണ്ടി മെറ്റയില്‍ നിന്നു മെസേജ് വരുമല്ലോ. ഡിപി മാറ്റാന്‍. അതുകൊണ്ട് മാറ്റിയതാണ്. അല്ലാതെ സുധി ചേട്ടന്റെ ഡിപി മാറ്റിയെന്ന് പറഞ്ഞ് അദ്ദേഹത്തെ എന്റെ ഹൃദയത്തില്‍ നിന്നു എടുത്ത് കളഞ്ഞതല്ല. ഞാനിപ്പോള്‍ വേറെ കല്യാണം കഴിക്കാനും പോകുന്നില്ല. ആരെയും പേടിച്ചുമല്ല ഫോട്ടോ മാറ്റിയത്. ദൈവത്തെ മാത്രം പേടിക്കുന്നു' എന്നാണ് രേണു സുധി പറഞ്ഞത്.